സ്വയംഭോഗം സ്നേഹത്തിനെതിരേയുള്ള കുറ്റമാണോ?
- Feb 2, 2024
- 1 min read
സ്വയംഭോഗം സ്നേഹത്തിനെതിരെയുള്ള കുറ്റമാണ് കാരണം, അത് ലൈംഗികാനന്ദത്തിൻ്റെ ഉദ്ദീപിപ്പിക്കലിനെ അതിൽത്തന്നെ ഒരു ലക്ഷ്യമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിൻ്റെ സമഗ്രവും സ്വസ്ഥവുമായ പ്രകാശിപ്പിക്കലിൽ നിന്നു വേർപെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് “തനിയേ ലൈംഗികസുഖമനുഭവിക്കുന്നത്" വാക്കിൽ തന്നെ വൈരുധ്യാത്മകമായിരിക്കുന്നത്".
സ്വയംഭോഗത്തെ സഭ ഒരു പിശാചിനെപ്പോലെയാക്കുന്നില്ല. എന്നാലും അതിനെ നിസ്സാരമാക്കിക്കാണുന്നതിനെതിരെ സഭ മുന്നറിയിപ്പു നല്കുന്നു. യഥാർത്ഥത്തിൽ അനേകം ചെറുപ്പക്കാരും മുതിർന്നവരും വ്യക്തിപരമായ ബന്ധത്തിൽ സ്നേഹം കണ്ടെത്താതെ അശ്ലീലചിത്രങ്ങളും ഫിലിമുകളും ഇൻ്റർനെറ്റ് സർവീസുകളും ഉപയോഗിച്ചുകൊണ്ട് ഒറ്റപ്പെട്ടവരായി കഴിയുകയെന്ന അപകടത്തിലാണ്. അന്ധമായ ഒരു സഖ്യത്തിലേക്കു നയിക്കാൻ ഏകാന്തതയ്ക്ക് കഴിയുന്നു. അതിൽ സ്വയംഭോഗം ഒരു തഴക്കമായിത്തീരുന്നു. “ലൈംഗികാനന്ദത്തിനായി എനിക്ക് ആരെയും ആവശ്യമില്ല. എനിക്കത് സ്വന്തമായിട്ടുണ്ട്. എങ്ങനെയെല്ലാം എപ്പോഴെല്ലാം എനിക്ക് ആവശ്യമുണ്ടായാലും എന്ന മുദ്രാവാക്യവുമായി ജീവിക്കുന്നത് ഒരുവനെയും സന്തുഷ്ടനാക്കുന്നില്ല.



Comments