top of page

The Feed

ഏലിയാ സ്ലീവ മൂശക്കാലം

സ്ലീവായുടെ പുകഴ്ചയിൽ കേന്ദ്രീകൃതമായ ഏലിയാസ്ലീവാമൂശക്കാലം പരിശുദ്ധ ത്രിത്വൈക ദൈവം നമുക്ക് നേടിത്തന്ന രക്ഷയുടെ അനുഭവം ആണ്ടുവട്ടത്തിലെ വിവിധ കാലങ്ങളിലൂടെ നമ്മിലേക്ക് സന്നിവേശിപ്പിക്കുന്ന സഭയുടെ മാർഗ്ഗമാണ് ആരാധനാവത്സരം. പിതാവായ ദൈവം അനാദിയിലെ രൂപകല്പന ചെയ്ത രക്ഷയുടെ പദ്ധതി, പുത്രനായ ദൈവം തൻ്റെ മനുഷ്യാവതാര പീഡാ സഹന മരണോത്ഥാങ്ങളിലൂടെ പൂർത്തിയാക്കി പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് വെളിപ്പെടുത്തിത്തന്നു. പരിശുദ്ധാത്മാവായ ദൈവം ദൈവവചനത്തിലൂടെയും കൂദാശകളിലൂടെയും തൻ്റെ വി

വി. ഏവുപ്രാസ്യാമ്മ

ഓഗസ്റ്റ് 29 തിരുഹൃദയത്തിന്റെ വിശുദ്ധ ഏവുപ്രാസ്യാമ്മ തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി 1877 ഒക്ടോബര്‍ 17-നാണ് റോസ എന്ന ഏവുപ്രാസ്യമ്മ ജനിച്ചത്. പരിശുദ്ധ മാതാവിനോടുള്ള അവളുടെ അമ്മയുടെ അഗാധമായ ഭക്തിയും വിശ്വാസവും കുഞ്ഞു റോസയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. അവളുടെ അമ്മ അവളോടു പറഞ്ഞ കഥകളില്‍ നിന്നും പ്രത്യേകിച്ച് ലിമായിലെ വിശുദ്ധ റോസായുടെ കഥയില്‍നിന്നും ചെറുപ്പത്തില്‍ തന്നെ നന്മയില്‍ വളരുവാനും,

ലിമായിലെ വി. റോസാ

ഓഗസ്റ്റ് 23 തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്‌' ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക

വി. പത്താം പീയുസ് മാർപാപ്പ

ഓഗസ്റ്റ്‌ 21 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ

വി. ജോൺ യൂഡ്സ്

വിശുദ്ധ ജോണ്‍ യൂഡ്സ് ഓഗസ്റ്റ് 10 ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള 'റി' എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന്‍ യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു. പാരീസ

നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ:ദൈവികീകരണത്തിന്റെ ആഘോഷം

*നമ്മുടെ കർത്താവിന്റെ ഗെല് യാനാ തിരുനാൾ: മാനവ ദൈവികീകരണത്തിന്റെ ആഘോഷം* 🔹🔹🔹🔹🔹 *സി. റോസ് ലിൻ അറവാക്കൽ MTS ബേസ് തോമാ ദയറാ* വിശുദ്ധ മലയിൽ നടന്ന കർത്താവിന്റെ തേജസ്ക്കരണത്തിന്റെ (മത്താ 17:1-8, മർക്കോ 9:2-8, ലൂക്കാ 9:28 - 36, 2 കേപ്പാ 1:16 - 18) ഓർമ ഗെല് യാനാ / ܓ̤ܠܝܵܢܵܐ എന്ന പേരിൽ മാറാനായ തിരുനാളുകളുടെ ഗണത്തിൽ ഉൾപ്പെടുത്തി ആഗസ്റ്റ് 6 ന് നാം ആഘോഷിക്കുന്നു. ♦️ *ഈ തിരുനാളിന്റെ വിവിധ പേരുകൾ* *1. ഗെല് യാനാ -* സുറിയാനി ആരാധന ക്രമ പാരമ്പര്യങ്ങളിൽ ഈ പേരാണ് കാണുന്നത്. സുറിയാനി ഭ

വി. ഓസ്‌വാള്‍ഡ്

ഓഗസ്റ്റ് 5 രാജാവും രക്തസാക്ഷിയുമായിരുന്ന വിശുദ്ധ ഓസ്‌വാള്‍ഡ് ഓഗസ്റ്റ് 5-ന് തിരുസഭ സ്മരിക്കുന്ന പ്രമുഖ വിശുദ്ധനാണ് നോർത്തുംബ്രിയയിലെ (Northumbria) രാജാവും രക്തസാക്ഷിയുമായ വിശുദ്ധ ഓസ്‌വാൾഡ് (St. Oswald). ഏഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ​പ്രധാന വിവരങ്ങൾ ​ജീവിതകാലം: എ.ഡി. 604 - 642 ​പദവികൾ: നോർത്തുംബ്രിയയിലെ രാജാവ്, രക്തസാക്ഷി ​തിരുനാൾ: ഓഗസ്റ്റ് 5 ​മരണം: മാസർഫീൽഡ് യുദ്ധത്തിൽ (Battle of Maserfield) ​ജീവിതരേഖയും സുവിശ

പള്ളിക്കൂദാശക്കാലം

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്. നാല് ആഴ്ചകൾ മാത്രമാണ് ഈ കാലത്തിലുള്ളത്. നവംബർ മാസത്തിലാണ് പള്ളിക്കൂദാശക്കാലം വരാറുള്ളത്. നവംബർമാസം ഒന്നാം തീയതി ഒരു ഞായറാഴ്ചയാണെങ്കിൽ അന്നു തന്നെ ഈ കാലം ആരംഭിക്കുന്നതാണ്. എന്നാൽ ഒന്നാം തീയതി ബുധൻ മുതൽ ശനിവരെയുള്ള ഏതെങ്കിലുമൊരു ദിവസമാണെങ്കിൽ, ആ വർഷത്തെ പള്ളിക്കൂദാശക്

മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

റൂഹാദ്ക്കുദ്ശാ സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം

റൂഹാദ്ക്കുദ്ശാ: സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം ബേത് തോമ ദയറ പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളില്‍പ്പെട്ട എല്ലാ സഭകളും പെന്തക്കുസ്താ...

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page