കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം
- sleehamedia
- May 5, 2023
- 1 min read
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സ്വീകരണത്തിന് ഏറ്റവും സഹായകരമായി കരുതപ്പെടുന്ന ഉപകരണമാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം. 1985 ലെ മെത്രാډാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനം ഒരു മതബോധനഗ്രന്ഥം തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അത് സ്വീകരിച്ചു. “സാര്‍വത്രിക സഭയുടെയും പ്രാദേശികസഭകളുടെയും യഥാര്‍ത്ഥമായ ആഗ്രഹത്തോട് പൂര്‍ണമായി പ്രത്യുത്തരിക്കുന്ന ഒരാഗ്രഹമായി ആ നിര്‍ദ്ദേശം അദ്ദേഹം അംഗീകരിച്ചു. ആ മതബോധനഗ്രന്ഥം കത്തോലിക്കാസഭയിലെ എല്ലാ മെത്രാډാരുടെയും സഹകരണത്തോടെ രചിക്കപ്പെട്ടു. ‘വിശ്വാസത്തിന്‍റെ സ്വരലയം’ എന്ന് വിളിക്കപ്പെടാവുന്ന ഒന്ന് ഈ മതബോധനഗ്രന്ഥം ‘യഥാര്‍ത്ഥത്തില്‍ പ്രകാശിപ്പിക്കുന്നു” (വിശ്വാസവര്‍ഷസംബന്ധമായ അജപാലന നിര്‍ദ്ദേശങ്ങള്‍ – വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ചത്).

“വളെരെക്കാലം മുന്‍പേതന്നെ ‘മതബോധനം’ എന്ന പദം പ്രത്യേകാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ടിരുന്നു. ശിഷ്യډാരാക്കുക , വിശ്വസിക്കുന്നതിലൂടെ യേശുവിന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകേണ്ടതിന് അവനാണ് ദൈവത്തിന്‍റെ പുത്രനെന്ന് വിശ്വസിക്കുവാന്‍ മനുഷ്യരെ സഹായിക്കുക, ക്രിസ്തുവിലുള്ള ജീവിതത്തില്‍ അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. സഭയുടെ ഇവ്വിധപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് മതബോധനം”(CCC 4). ഇതിനുതകുന്ന കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണുള്ളത് 1. വിശ്വാസപ്രമാണം, 2. വിശ്വാസത്തിന്‍റെ ആഘോഷം അതായത് ആരാധനക്രമവും കൂദാശകളും, 3. അതില്‍നിന്ന് ഉത്ഭൂതമാകുന്ന വിശ്വാസിയുടെ ജീവിതം, 4. വിശ്വാസിയുടെ – ക്രിസ്തീയ – പ്രാര്‍ത്ഥന. കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്‍റെ സമ്യക്കായ സംഗ്രഹം അതിലുണ്ട്. വിശ്വാസ സത്യങ്ങളുടെ സംഗ്രഹം നമ്മുടെ വിശ്വാസപ്രമാണത്തില്‍ അന്തര്‍ലീനമാണ്- വിശ്വാസപ്രമാണം അവയുടെ ചുരുക്കവുമാണ്.
ഭാഗ്യസ്മരണാര്‍ഹനായ പോള്‍ 6 മന്‍ പാപ്പ സഭയുടെ വിശ്വാസോപദേശ പരിശീലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതിപ്രകാരമാണ്. സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ഒരു മാധ്യമമാണ് മതബോധന പരിശീലനം (catechetical instruction). എല്ലാ വ്യക്തികളുടെയും പ്രത്യേകിച്ച്, കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും – താര്‍ക്കിക – ബുദ്ധിക്ക് നിരക്കുന്നവിധം വിശ്വാസസത്യങ്ങളുടെ ജീവസുറ്റ ഉള്ളടക്കവും അടിസ്ഥാനപഠനങ്ങളും സിസ്റ്റമാറ്റിക്കായി ലഭിക്കണം. സഭയുടെ ഈ നീണ്ടചരിത്രത്തിലൂടെ ദൈവം സംവേദിക്കാനാഗ്രഹിക്കുന്ന ഈ രഹസ്യങ്ങള്‍ സമ്പന്നമായി നല്കാന്‍ ശ്രമിക്കുന്നു. ഈ പരിശീലനം ആശയലോകത്ത് മാത്രമൊതുങ്ങി നില്കുമെന്ന് ആരും കരുതുകയില്ല, മറിച്ച് ഒരു ക്രൈസ്തവജീവിതശൈലി രൂപപ്പെടുത്താന്‍ സഭാസന്താനങ്ങളെ സഹായിക്കും. (EN 44).
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Komentar