എക്യുമെനിസം അല്ലെങ്കില്‍ സഭൈക്യപ്രസ്ഥാനം
- sleehamedia
- Jan 18, 2024
- 3 min read
സഭ ഏകമാണ്. ക്രിസ്തു സ്ഥാപിച്ച സഭ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമാണെന്നു നാം വിശ്വസിച്ചേറ്റു പറയുന്നുണ്ട് സഭയുടെ വിശ്വാസപ്രമാണത്തില്‍. എക്യുമെനിസം അല്ലെങ്കില്‍ സഭൈക്യപ്രസ്ഥാനം, പന്തക്കുസ്താനാളില്‍ സ്ഥാപിക്കപ്പെട്ട ഏകസഭയെ ഏറ്റു പറയുന്നുവെന്നു ചുരുക്കിപ്പറയാം. ആ ഏകസഭ കത്തോലിക്കാസഭയാണെന്നു നാം വിശ്വസിക്കുന്നു. എന്നാല്‍, കത്തോലിക്കാസഭ ഭിന്നിച്ചുനില്ക്കുന്ന എല്ലാ ക്രൈസ്തവരുടെയും ഐക്യത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കാരണം, ക്രിസ്തുതന്നെ ഈ ഐക്യം ആഗ്രഹിക്കുന്നു. തന്‍റെ പീഡാനുഭവത്തിനുമുമ്പുള്ള പ്രാര്‍ഥനയില്‍ യേശുവിന്‍റെ ഹൃദയത്തില്‍നിന്ന് ഈ പ്രാര്‍ഥനയും പിതാവിന്‍റെ പക്കലേക്കുയര്‍ന്നതായി യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്.
അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയി രിക്കുന്നതുപോലെ അവരും നമ്മില്‍ ഒന്നായിരിക്കുന്നതിന്... (യോഹ 17,21).
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യത്തില്‍ പ്രബോധനം നല്കുന്നതു നമുക്കു ശ്രദ്ധിക്കാം (നം 820).
ക്രിസ്തു എപ്പോഴും തന്‍റെ സഭയ്ക്ക് ഐക്യത്തിന്‍റെ ദാനം നല്‍കുന്നു. എന്നാല്‍ സഭയ്ക്കുണ്ടാകണ മെന്നു ക്രിസ്തു ആഗ്രഹിക്കുന്ന ആ ഐക്യം കാത്തുസൂക്ഷിക്കാനും ശക്തിപ്പെടുത്താനും പൂര്‍ണമാ ക്കാനും സഭ എപ്പോഴും പ്രാര്‍ഥിക്കുകയം അധ്വാനിക്കുകയും വേണം. അതുകൊണ്ടാണ് യേശുതന്നെ പീഡാനുഭവത്തിന്‍റെ മണിക്കൂറില്‍ തന്‍റെ ശിഷ്യന്മാരുടെ ഐക്യത്തിനുവേണ്ടി പ്രാര്‍ഥിച്ചതും, തന്‍റെ പിതാവിനോട് അതിനായി പാര്‍ഥിക്കുന്നതില്‍നിന്നു വിരമിക്കാത്തതും... എല്ലാ ക്രൈസ്തവരുടെയും ഐക്യം വീണ്ടെടുക്കാനുള്ള ആഗ്രഹം ക്രിസ്തുവിന്‍റെ ദാനവും പരിശുദ്ധാത്മാവിന്‍റെ വിളിയുമാണ്.
ഇക്കാര്യമാണ് ഫ്രാന്‍സീസ് പാപ്പാ ജനുവരിമാസത്തിലെ പ്രാര്‍ഥനാനിയോഗത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കു ന്നതും അനുവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതും.
സഭ അവളുടെ ഉറവിടംമൂലം, ത്രിത്വൈകദൈവവ്യക്തികളായ പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാ ത്മാവിലുള്ള ഐക്യംമൂലം ഏകമാണ്. ഈ ഏകമായ സഭയില്‍ ആരംഭകാലം മുതല്‍ വിള്ളലുകളുണ്ടായി രുന്നെന്ന് വി. ഗ്രന്ഥം, പ്രത്യേകിച്ചും പുതിയനിയമലേഖനങ്ങള്‍ (ഉദാ. കൊളോ 2: 8-10, 16; 2 പത്രോ 3 :2-7) വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്നുവന്ന നൂറ്റാണ്ടുകളിലും കൂടുതല്‍ ഗൗരവാവഹങ്ങളായ അഭിപ്രായഭിന്ന തകള്‍ പ്രത്യക്ഷപ്പെട്ടു. കത്തോലിക്കാസഭയുമായുള്ള പൂര്‍ണമായ കൂട്ടായ്മയില്‍നിന്നു വലിയ സമൂഹങ്ങള്‍ വേര്‍പെട്ടു. അതിനു ഇരുപക്ഷത്തുള്ളവരും കുറ്റമറ്റവരായിരുന്നില്ല എന്നു മതബോധനഗ്രന്ഥം അംഗീകരി ക്കുന്നുണ്ട് (നം. 817).
സഭൈക്യത്തിനുവേണ്ടിയുള്ള പ്രത്യേക താല്പര്യം പ്രകടമായത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലാണ്. 1962 മുതല്‍ 1965 വരെ നടന്ന ഈ കൗണ്‍സില്‍ കത്തോലിക്കാസഭയ്ക്കു പുറമേയുള്ള ക്രൈസ്ത വസഭകളിലെ രക്ഷയുടെ ഘടകങ്ങളെ അംഗീകരിക്കുകയും (തിരുസ്സഭ, 8) സഭൈക്യത്തെ സംബന്ധിച്ച്, UNITATIS REDINTEGRATIO ഒരു ഡിക്രിതന്നെ പുറപ്പെടുവിക്കുകയും ചെയ്തു. അടുത്തകാലത്ത് പൊന്തി വന്നിരുന്ന സഭൈക്യചിന്തകളും പ്രവര്‍ത്തനപരിപാടികളും അംഗീകരിച്ചു മുദ്രവച്ചിരിക്കുന്ന ഈ ഡിക്രി എല്ലാ ക്രൈസ്തവസഭകളും തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കുകയെന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോ സിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നു അടിവരയിട്ടുറപ്പിക്കുന്നു. ഭിന്നിച്ചുനില്‍ക്കുന്ന ക്രൈസ്തവ സഭകള്‍ ക്രിസ്തുവിന്‍റെ തിരുമനസ്സിന് എതിരാണ് എന്നും ലോകത്തിന് ഇടര്‍ച്ചയാണ്, എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കുകയെന്ന മഹനീയോദ്യമത്തെ ക്ഷതപ്പെടുത്തുന്നതുമാണ് എന്നും ഈ രേഖ ആമുഖ ത്തില്‍ തന്നെ പറയുന്നു. ക്രിസ്തുവിന്‍റെ എല്ലാ അനുയായികളും തമ്മിലുള്ള ഐക്യത്തിന്‍റെ പുനഃസ്ഥാപന ത്തിനായി തിരുസ്സഭ കൊതിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സഭൈക്യത്തിനായുള്ള ഈ രേഖയിലൂടെ ചില സഹായമാര്‍ഗങ്ങളും പരിപാടികളും കത്തോലിക്കാലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നത് (നം. 1)
ഡിക്രി ഇപ്രകാരം പഠിപ്പിക്കുന്നു (നം 4).
ക്രിസ്തു ആഗ്രഹിക്കുന്ന ഐക്യത്തിന്‍റെ പൂര്‍ണത കൈവരാന്‍ പരിശുദ്ധാരൂപിയുടെ പ്രസാദവരത്തി ന്‍റെ പ്രേരണയാല്‍ പ്രാര്‍ഥന, പ്രസംഗം, പ്രവര്‍ത്തനം എന്നിവ മുഖേന വളരെയധികം സംരംഭങ്ങള്‍ ലോകമെങ്ങും ആരബ്ധമായിട്ടുണ്ട്. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ കണക്കിലെടുത്തുകൊണ്ട് സഭൈ ക്യപ്രവര്‍ത്തനങ്ങളില്‍ സജീവമായും, ധിഷണാപ്രഭാവത്തോടുകൂടിയും എല്ലാ കത്തോലിക്കരും പങ്കെടുക്കണം.
ഈ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളെയും ഡിക്രി വിശദീകരിക്കുന്നുമുണ്ട്.
1. വേര്‍പെട്ട സഹോദരങ്ങളുടെ സ്ഥിതി, സത്യത്തിനും നീതിക്കും നിരക്കാത്തവിധത്തില്‍ പരിഗണിക്കുകയും തന്മൂലം അവരുമായുള്ള ബന്ധം കൂടുതല്‍ ദുഷ്ക്കരമാക്കുകയും ചെയ്യുന്ന അഭിപ്രായങ്ങള്‍, തീരുമാനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിവര്‍ജിക്കുന്നതിനുള്ള ശ്രമം.
2. വിവിധ സഭാവിഭാഗങ്ങളില്‍നിന്നും, സമൂഹങ്ങളില്‍നിന്നും തക്ക പ്രാവീണ്യം ലഭിച്ചവര്‍ തമ്മിലുള്ള ഡയ ലോഗ് നടത്തുക. മതചൈതന്യത്തോടുകൂടി സംഘടിപ്പിക്കപ്പെടുന്ന ഇങ്ങനെയുള്ള സമ്മേളനങ്ങളില്‍ ഓരോരു ത്തനും സ്വന്തം സഭാവിഭാഗത്തിന്‍റെ സിദ്ധാന്തങ്ങള്‍ വിശദീകരിക്കണം...
സഭൈക്യത്തിനുവേണ്ടിയുള്ള കത്തോലിക്കാസഭയുടെ ദാഹം മറച്ചുവയ്ക്കുന്നില്ലിവിടെ:
കത്തോലിക്കര്‍ തങ്ങളുടെ മെത്രാന്മാരുടെ മേല്‍നോട്ടത്തില്‍ വിവേകത്തോടും ക്ഷമയോടുംകൂടി ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ നീതിയും സത്യവും, ഐക്യവും സഹകരണവും, സഹോദരസ്നേഹത്തിന്‍റെയും യോജിപ്പിന്‍റെയും ചൈതന്യവും പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. ഇങ്ങ നെ സാവധാനത്തില്‍ സഭൈക്യത്തിനുള്ള വിഘാതങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നതോടെ എല്ലാ ക്രൈസ്തവര്‍ക്കും പൊതുവായ ദിവ്യബലിയര്‍പ്പണത്തില്‍ ഒരേ സഭയില്‍ ഒരുമിച്ചുകൂടാന്‍ സാധിക്കും. ഈ ഐക്യമാണ് തുടക്കത്തില്‍ത്തന്നെ ക്രിസ്തു തന്‍റെ സഭയ്ക്കു നല്‍കിയത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭൈക്യത്തിനു നല്കിയ ഈ വലിയ ഉണര്‍വ് അതിനുശേഷവും തുടര്‍ന്നു. 1917-ലെ കാനന്‍നിയമം ഖണ്ഡിക 908 ന് രണ്ടാംവത്തിക്കാന്‍ കൗണ്‍സിലില്‍ വരുത്തിയ ഭേദഗതി ഇതിനുദാഹരണമാണ്. ഇതിലൂടെ കത്തോലിക്കാപുരോഹിതര്‍ക്ക് മറ്റു സഭകളുടെ ചില കൂദാശാനുഷ്ഠാന ങ്ങളിലെ പങ്കുചേരല്‍ നിശ്ചിത സാഹചര്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. 1980-ല്‍ ലൂതറന്‍ സഭയും കത്തോ ലിക്കാസഭ യുമായി സംവാദം സ്ഥാപിച്ചു. ലൂതറന്‍ വേള്‍ഡ് ഫെഡറേഷനും കത്തോലിക്കാസഭയും നീതീക രണത്തെക്കുറിച്ചുള്ള വിശ്വാസപ്രമാണവിഷയത്തില്‍ ഒരു സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പു വയ്ക്കുകയു ണ്ടായി (1999).
വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ, കൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഒരു സെക്രട്ടേറിയറ്റ് സ്ഥാപിച്ചു. 1966-ല്‍ ആംഗ്ലിക്കന്‍സഭാതലവന്‍ കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് മൈക്കേല്‍ റംസി പോള്‍ ആറാമന്‍ പാപ്പായെ ഔദ്യോഗികമായി സന്ദര്‍ശിക്കുകയുണ്ടായി. 1967-ല്‍ ആംഗ്ലിക്കന്‍-റോമന്‍ കാ ത്തലിക് ഇന്‍റര്‍നാഷണല്‍ കമ്മീഷന്‍ സ്ഥാപിതമായി. പരസ്പരധാരണയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരുന്നു.
ഓര്‍ത്തൊഡോക്സ് വിഭാഗങ്ങളുമായി വിശ്വാസപ്രമാണങ്ങളിന്മേലുള്ള ഐക്യം സഭൈക്യത്തിന് ഏറ്റം സ ഹായകമായി നിലനില്‍ക്കുന്ന ഘടകമാണ്. ക്രൈസ്തവസഭകളുടെ ആഗോള കൗണ്‍സിലില്‍ കത്തോലിക്കാസഭ അംഗമല്ല, എങ്കിലും അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
ഫ്രാന്‍സീസ് പാപ്പാ ഈ വിഷയത്തില്‍ പ്രത്യേക താല്‍പ്പര്യം തുടക്കം മുതലേ കാണിച്ചുവരുന്നു. സഭൈക്യ ത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തെളിച്ച സംവാദത്തിന്‍റെ വഴിയേ താനും മുന്നോട്ടുപോകുമെന്നു പാപ്പാ പ്രഖ്യാപിച്ചു.
പാപ്പായുടെ അപ്പസ്തോലികപരിപാടികളില്‍ എക്യുമെനിക്കല്‍ പരിപാടികള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പൂര്‍ണമായ ഐക്യം സാധ്യമല്ലെങ്കിലും ഒരുമിച്ചു പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനുമുള്ള തലങ്ങള്‍ കൂടുതല്‍ അവസരം കണ്ടെത്തുക എന്നു പറയുക മാത്രമല്ല, അവസരങ്ങളൊരുക്കുന്നതിനും പാപ്പാ മുന്‍കൈ എടുത്തതിനും ഉദാഹരണങ്ങള്‍ ധാരാളമാണ്. പാപ്പാ ഈ വര്‍ഷം സെപ്തംബര്‍ 20-നു വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആരംഭിച്ച സര്‍വമതസമാധാന മ്മേളനത്തിന്‍റെ മുപ്പതാം വാര്‍ഷികത്തില്‍ നടത്തിയ അസ്സീസ്സിയിലെ പ്രാര്‍ഥനാസമ്മേളനത്തില്‍ ഫ്രാന്‍സീസ് പാപ്പാ മറ്റു ക്രൈസ്തവനേതാക്കളോടു ചേര്‍ന്നു പ്രാര്‍ഥിച്ചു. അതിനുശേഷം പത്തു ദിവസങ്ങള്‍ക്കുശേഷം പാപ്പാ ജോര്‍ജിയയിലേക്കു അപ്പസ്തോ ലികസന്ദര്‍ശനം നടത്തിയതും ഇതേ ദൗത്യത്തോടെയായിരുന്നു എന്നു കാണാം. ജോര്‍ജിയ ഓര്‍ത്തൊഡോക്സ് ക്രൈസ്തവസഭകളുടെ കേന്ദ്രമാണ്. ഒക്ടോബറില്‍ ആംഗ്ലിക്കന്‍ സഭാതലവനായ കാന്‍റര്‍ബറി ആര്‍ച്ചു ബി ഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുമായി കൂടിക്കാഴ്ച നടത്തി. സ്വീഡനിലെ അപ്പോസ്തോലിക സന്ദര്‍ശനവേളയില്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു. ഇങ്ങനെ ഒരുമിച്ചു പ്രാ ര്‍ഥിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഐക്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതിനും ഫ്രാന്‍സീസ് പാപ്പാ പരിശ്രമിക്കുന്നു.
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Yorumlar