top of page

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍



1962 ഒക്ടോബര്‍ 11 -ാം തിയതി ജോണ്‍ 23 -ാം പാപ്പ ഉത്ഘാടനം ചെയ്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആകെ 16 പ്രമാണരേഖകള്‍ പ്രസിദ്ധപ്പെടുത്തി. അവയെ കോണ്‍സ്റ്റിറ്റ്യൂഷനുകള്‍ (4), ഡിക്രികള്‍ (9), പ്രഖ്യാപനങ്ങള്‍ (3) എന്നീ വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. A. കോണ്‍സ്റ്റിറ്റ്യൂഷനുകള്‍ 1. തിരുസഭ (Lumen Gentium – LG): ജനതകളുടെ പ്രകാശം എന്ന പേരില്‍ അറിയപ്പെടുന്ന സഭയെക്കുറിച്ചുള്ള ഈ പ്രമാണരേഖയാണ് കൗണ്‍സിലിന്‍റെ ഏറ്റവും മികച്ച നേട്ടമെന്ന് കരുതപ്പെടുന്നു. സഭയുടെ മൗതികസ്വഭാവം, ദൈവ ജനം, കൂദാശയായ സഭ, ദൃശ്യവും അദൃശ്യവുമായ ഘടകങ്ങള്‍, പൊതുപൗരോഹിത്യം, ശുശ്രൂഷാ പൗരോഹിത്യം, സന്ന്യസ്തര്‍, തീര്‍ത്ഥാടക സഭ, മറിയം സഭയുടെ മാതാവും മാതൃകയും എന്നിങ്ങനെ വിവിധ മേഖലകള്‍ ഈ രേഖ വിശദീകരിക്കുന്നു. 2. ദൈവാവിഷ്കരണം (Dei Verbum – DV): ദൈവിക വെളിപാടിനെയും അതിന്‍റെ കൈമാറ്റത്തെയുംകുറിച്ച് പ്രതിപാദിക്കുന്ന ഈ രേഖ വി. ഗ്രന്ഥത്തിലൂടെയും പാരമ്പര്യത്തിലൂടെയും ലഭിച്ച ദൈവികവെളിപാടിനെക്കുറിച്ചുള്ള പഠനം അരക്കിട്ടുറപ്പിക്കുന്നു. വി. ഗ്രന്ഥം, പാരമ്പര്യം, ദൈവിക നിവേശനം, വ്യാഖ്യാനം, പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും, വി. ഗ്രന്ഥപാരായണ പ്രോത്സാഹനം എന്നിങ്ങനെ വിവിധവിഷയങ്ങളാണ് ഇതില്‍. വി. ഗ്രന്ഥവ്യാഖ്യാനത്തിന്‍റെ ശരിയായ രീതി ഈ രേഖയുടെ മുഖ്യപ്രമേയങ്ങളിലൊന്നാണ്. 3. ലിറ്റര്‍ജി (Sacrosanctum Concilium – SC): വി. ഗ്രന്ഥത്തിന് മുഖ്യസ്ഥാനം ഊന്നിപ്പറയുന്നതിനോടൊപ്പം ആരാധനക്രമ പരിഷ്കാരങ്ങള്‍, യാമപ്രാര്‍ത്ഥനകള്‍, ദൈവാലയഗീതങ്ങള്‍ എന്നിവയെക്കുറിച്ചും രേഖ പഠിപ്പിക്കുന്നു. സഭാജീവിതത്തിന്‍റെയും ദൗത്യത്തിന്‍റെയും പരകോടിയും കേന്ദ്രവുമായ വി. കുര്‍ബാനവഴി ആരാധനക്രമത്തിന്‍റെ നവീകരണവും സഭാജീവിതത്തിന്‍റെ സജീവതയും ഇത് ലക്ഷ്യം വയ്ക്കുന്നു. 4. സഭ ആധുനിക ലോകത്തില്‍ (Gaudium et Spes – GS): കൗണ്‍സിലിലെ 16 പ്രമാണരേഖകളില്‍ ഏറ്റവും വലുതാണ് സന്തോഷവും പ്രത്യാശയുമെന്ന് തുടങ്ങുന്ന ഈ പ്രമാണരേഖ. സ്വര്‍ഗോത്മുഖമായി നീങ്ങുന്ന തീര്‍ത്ഥാടക സമൂഹമായ സഭ ലോകത്തിന്‍റെ പ്രശ്നങ്ങളോട് ക്രീയാത്മകമായി പ്രതികരിക്കാനുള്ള ഉത്തരവാദിത്വമുള്ളവളാണ്. ജനപ്പെരുപ്പം, നിരീശ്വരത്വം, സാമൂഹിക നീതി, കുടുംബജീവിതത്തിന്‍റെ ഭദ്രത, യുദ്ധം തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള സഭയുടെ ക്രീയാത്മക സമീപനം ഉള്‍ക്കൊള്ളുന്ന ഈ രേഖ അജപാലനപരമാണ്. B. ഡിക്രികള്‍ 5. പൗരസ്ത്യസഭകള്‍ (Orientalium Ecclesiarum – OE): കത്തോലിക്കാസഭ വിവിധ സഭകളുടെ കൂട്ടായ്മയാണ്. എല്ലാസഭകള്‍ക്കും തുല്യസ്ഥാനവും പ്രാധാന്യവുമാണ്. വ്യക്തി സഭകളുടെ കൂട്ടായ്മയായി ആഗോളകത്തോലിക്കാസഭയെ ഇത് കാണുന്നു. സഭൈക്യത്തെ സംബന്ധിച്ച ഡിക്രിയുടെ പൂര്‍ത്തീകരണമായി പ്രസ്തുത ഡിക്രിയെ കാണാം. 6. വൈദികശുശ്രൂഷ (Presbyterorum Ordinis – PO): ദൈവവചനപ്രഘോഷണമാണ് വൈദികരുടെ പ്രഥമ ദൗത്യം. ഒപ്പം കൂദാശകളുടെ പരികര്‍മവും. അവര്‍ ദൈവജനത്തിന്‍റെ നിയന്താക്കളുമാണ്. പരി. കുര്‍ബാനയെ കേന്ദ്രമാക്കിയാണ് ക്രിസ്തീയസമൂഹത്തെ കെട്ടിപ്പടുക്കേണ്ടത്. സഭാസമൂഹത്തെ മെത്രാനോട് ചേര്‍ന്ന് നയിക്കാനും പഠിപ്പിക്കാനും ശുദ്ധീകരിക്കാനും നിയോഗിക്കപ്പെട്ടവരാണ് വൈദികര്‍. 7. മെത്രാډാര്‍ (Christus Dominus – CD): മെത്രാډാരുടെ ദൈവദത്തമായ സ്ഥാനത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും ഡിക്രി വ്യക്തമാക്കുന്നു. പരി. ശ്ലൈഹികസിംഹാസനവുമായി മെത്രാډാര്‍ക്കുള്ള ബന്ധവും മെത്രാډാര്‍ക്ക് പരസ്പരമുള്ള ബന്ധവും പ്രധാനമത്രെ. വ്യക്തിപരവും സംഘാതവുമായും അവര്‍ക്കുള്ള അധികാരവും ദൈവജനത്തിന്‍റെ പരിപോഷണത്തിനാണ്. 8. സന്ന്യാസജീവിതം (Perfectae Caritatis – PC): സുവിശേഷമാണ് സന്ന്യാസജീവിതത്തിന്‍റെ പ്രാഥമിക നിയമം. കാലോചിതമായ നവീകരണങ്ങള്‍ സന്ന്യാസജീവിതക്രമത്തില്‍ വരുത്തണമെന്ന് ഡിക്രി നിര്‍ദ്ദേശിക്കുന്നു. സന്യാസസമൂഹ സ്ഥാപനകാല ചൈതന്യത്തില്‍ വീണ്ടെടുക്കാനും നവീകരിക്കാനും രേഖ അവശ്യപ്പെടുന്നു. 9. സാമൂഹ്യമാധ്യമങ്ങള്‍ (Inter Mirifica – IM): 1963 ഡിസംബര്‍ 4 ന് പുറപ്പെടുവിച്ച ഈ ഡിക്രി ആശയവിനിമയ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശം നല്കുന്നു. ധാര്‍മികമൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായി വേണം ഇവയുടെ പ്രവര്‍ത്തനങ്ങളെന്നും ഡിക്രി ഓര്‍മിപ്പിക്കുന്നു. 10. വൈദികശിക്ഷണം (Optatam Totius – OT): വൈദികപരിശീലനത്തിന്‍റെ ആത്യന്തികലക്ഷ്യം അജപാലനപ്രവര്‍ത്തനത്തെ ലക്ഷ്യം വയ്ക്കുന്ന ശിക്ഷണമാണന്നും അതിനുതകുംവിധം സെമിനാരി സമ്പ്രദായത്തിലും പാഠ്യപദ്ധതിയിലും ക്രമീകരണം നടത്തണമെന്നും പറയുന്ന രേഖ മിശിഹാരഹസ്യത്തില്‍ കേന്ദ്രീകൃതമായ ശിക്ഷണം അര്‍ത്ഥികള്‍ക്ക് നല്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇത് ബൗദ്ധികവും ആദ്ധ്യാത്മവും അജപാലനപരവുമായ പരിശീലനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. 1965 ഒക്ടോബര്‍ 28 ന് പുറപ്പെടുവിച്ച ഈ രേഖയില്‍ ആകെ 22 ഖണ്ഡിക (നമ്പര്‍) കളാണുള്ളത്. 11. അല്മായപ്രേഷിതത്വം (Apostolicam Actuositatem – AA): ക്രിസ്തീയജീവിതത്തിലേയ്ക്ക് ഒരുവന് ലഭിക്കുന്ന ക്ഷണംതന്നെ പ്രേഷിതദൗത്യം നിര്‍വഹിക്കാനുള്ള ക്ഷണമാണ്. അല്മായപ്രേഷിതവൃത്തി നിര്‍വഹിക്കപ്പെടേണ്ടത് അവരവരുടെ മണ്ഡലങ്ങളില്‍ സുവിശേഷസന്ദേശം അറിയിച്ചുകൊണ്ടാണ്. വിദ്യാലയം, കുടുംബം, രാഷ്ട്രീയസാമുദായിക രംഗങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് – ഒറ്റയ്ക്കും കൂട്ടായും – അല്മായര്‍ പ്രസ്തുത ദൗത്യം നിര്‍വഹിക്കണമെന്ന് പഠിപ്പിക്കുന്ന ഈ രേഖ 1962 നവംബര്‍ 18 നാണ് അംഗീകരിക്കപ്പെട്ടത്. 12. സഭൈക്യം (Unitatis Redintegratio – UR): കത്തോലിക്കാസഭയ്ക്ക് പുറമേയുള്ള ക്രിസ്തീയ സമൂഹങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുവാനുള്ള ശ്രമങ്ങളോടെ പുറപ്പെടുവിച്ച ഈ രേഖ പുറത്ത് വന്നത് 1964 നവംബര്‍ 21 നായിരുന്നു. കത്തോലിക്കാകൂട്ടായ്മയില്‍ നിന്ന് കാലകാലങ്ങളില്‍ വേര്‍പെട്ടുപോയ സഭാസമൂഹങ്ങളുമായി ഡയലോഗുകള്‍വഴി സംവേദിക്കാനും പരസ്പരം മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടത്താനും ഇത് ഊന്നല്‍ നല്കുന്നു. 13. പ്രേഷിതപ്രവര്‍ത്തനം (Ad Gentes – AG): ആധുനിക മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മാഗ്നാകാര്‍ട്ടായെന്നറിയപ്പെടുന്ന ഈ ഡിക്രി 1965 ഡിംബര്‍ 7 നാണ് പ്രസിദ്ധപ്പെടുത്തിയത്. സഭ സ്വഭാവത്താലെ പ്രേഷിതയായതിനാല്‍ അവള്‍ക്ക് മിശിഹായെ പ്രഘോഷിക്കാതിരിക്കാനാവില്ല. സുവിശേഷപ്രവര്‍ത്തനത്തിന്‍റെ കേന്ദ്രബിന്ദു ഈശോതന്നെ. ഏറ്റവും വലിയ മിഷനറിയായ മിശിഹായുടെ തുടര്‍ച്ചയായ സഭ യുഗാന്തകാലംവരെ ഈ ദൗത്യം തുടരാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. മാമ്മോദീസാ സ്വീകരിച്ച ഏവരും ഈ മിഷനറി ദൗത്യത്തില്‍ ഏര്‍പ്പെടണം. C. പ്രഖ്യാപനങ്ങള്‍ 14. വിദ്യാഭ്യാസം (Gravissimum Educationis – GE): നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ വ്യക്തികള്‍ക്കുള്ള അവകാശത്തെ സഭ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന 1965 ഒക്ടോബര്‍ 28 ന് പ്രസിദ്ധീകൃതമായ പ്രസ്തുതരേഖ കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുവാന്‍ സഭയ്ക്കുള്ള കടമയെക്കുറിച്ചും ഓര്‍മിപ്പിക്കുന്നു. ക്രിസ്തീയവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കുന്ന ഈ പ്രഖ്യാപനം ധാര്‍മികവും മതപരവുമായ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നു. 15. അക്രൈസ്തവമതങ്ങള്‍ (Nostra Aetate – NA): യഹൂദമതം, ഹിന്ദുമതം, ബുദ്ധമതം, ഇസ്ലാംമതം എന്നീ ലോകമതങ്ങളിലെ സാംസ്കാരികവും ആദ്ധ്യാത്മികവുമായ മൂല്യങ്ങളെ ആദരിച്ചംഗീകരിക്കുന്ന ഈ പ്രഖ്യാപനം പുറത്തുവന്നത് 1965 ഡിസംബര്‍ 28 നാണ്. സര്‍വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്‍റെ രശ്മി ഇവയിലുമുണ്ടെന്ന് പഠിപ്പിക്കുന്ന ഈ പ്രഖ്യാപനത്തിന് ആകെ അഞ്ച് ഖണ്ഡികകളാണുള്ളത്. 16. മതസ്വാതന്ത്ര്യം (Dignitatis Humanae – DH): 1965 ഡിസംബര്‍ 7 ന് പാസ്സാക്കി പുറപ്പെടുവിച്ച ഈ പ്രഖ്യാപനം മതസ്വാതന്ത്ര്യമെന്നത് മനുഷ്യന്‍റെ ജډാവകാശമാണെന്നും അത് രാഷ്ട്രങ്ങള്‍ അനുവദിച്ചുനല്കണമെന്നും സഭയ്ക്കുള്ളത് ആദ്ധ്യാത്മിക അധികാരമാണന്നും പറഞ്ഞുവയ്ക്കുന്നു

Recent Posts

See All
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.

KCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...

 
 
 
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 

留言

評等為 0(最高為 5 顆星)。
暫無評等

新增評等
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page