top of page

അടിസ്ഥാന_മതബോധനം

  • Sep 19, 2023
  • 3 min read
  1. ദൈവകല്‍പനകള്‍ പത്ത്‌

    1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

    2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

    3. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

    4. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

    5. കൊല്ലരുത്‌.

    6. വ്യഭിചാരം ചെയ്യരുത്‌.

    7. മോഷ്ടിക്കരുത്‌.

    8. കള്ളസാക്ഷി പറയരുത്‌.

    9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌.

    10. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌ (പുറ. 20:1-17).


ഈ പത്തു കല്‍പനകളെ രണ്ടു കല്‍പനകളില്‍ സംഗ്രഹിക്കാം.

  1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.

  2. തന്നെ‍പ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.


  1. തിരുസ്സഭയുടെ കല്‍പനകള്‍ അഞ്ച്‌

    1. ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ദിവ്യ ബലിയില്‍ പൂര്‍ണ്ണമായും സജീവമായും പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേലകള്‍ ചെയ്യരുത്‌.

    2. ആണ്ടിലൊരിക്കലെങ്കിലും അനുരഞ്ജന കൂദാശ സ്വീകരിക്കുകയും (കുമ്പസാരിക്കുകയും) പെസഹാകാലത്ത്‌ പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുകയും വേണം.

    3. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യണം.

    4. വിലക്കപ്പെട്ട കാലത്ത്‌ വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്‌.

    5. ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ്‌ ഓഹരികളും കൊടുക്കണം.



  1. കൂദാശഅദൃശ്യനായ ദൈവത്തെ അറിയാനുള്ള ദൃശ്യവും രക്ഷാകരവുമായ അടയാളമാണ്‌ കൂദാശ. കൂദാശകള്‍ ഏഴ്‌

    1. മാമ്മോദീസാ (ജ്ഞാനസ്നാനം)

    2. സ്ഥൈര്യലേപനം

    3. കുര്‍ബാന (ദിവ്യകാരുണ്യം)

    4. കുമ്പസാരം (അനുരഞ്ജനം)

    5. രോഗീലേപനം

    6. തിരുപ്പട്ടം

    7. വിവാഹം



  1. മാമ്മോദീസാ (ജ്ഞാനസ്നാനം)ജന്‍മപാപത്തില്‍ നിന്നും കര്‍മ്മപാപം ഉണ്ടെങ്കില്‍ അതില്‍ നിന്നും മോചിപ്പിച്ച്‌ നമ്മെ ദൈവത്തിന്‍റെ മക്കളും ക്രിസ്തുവിന്‍റെ അനുയായികളും സ്വര്‍ഗ്ഗത്തിനവകാശികളുമാക്കുന്ന കൂദാശയാകുന്നു‍ മാമ്മോദീസ.

  2. സ്ഥൈര്യലേപനംപരിശുദ്ധാരൂപിയെ നമുക്ക്‌ നല്‍കി ഉത്തമ ക്രിസ്ത്യാനികളും ക്രിസ്തുവിന്‍റെ സാക്ഷികളും ആക്കിത്തീര്‍ക്കുന്ന ഒരു കൂദാശയാകുന്നു‍ സ്ഥൈര്യലേപനം.

  3. കുര്‍ബാന (ദിവ്യകാരുണ്യം)നമ്മുടെ ഭോജനമായി അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ തിരു ശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയിരിക്കുന്ന കൂദാശയാകുന്നു‍ വി. കുര്‍ബാന.

  4. കുമ്പസാരം (അനുരഞ്ജനം)ജ്ഞാനസ്നാനം സ്വീകരിച്ചയാള്‍ തിരിച്ചറിവ്‌ വന്നശേഷം ചെയ്തുപോയ പാപങ്ങളെ അനുതാപത്തോടെ ഏറ്റുപറയുകയും ആ പാപങ്ങളില്‍ നിന്നും മോചനവും ദൈവവരപ്രസാദവും നേടുന്നതാണ്‌ അനുരജ്ഞനകൂദാശ.

  5. രോഗീലേപനംരോഗിക്ക്‌ സുഖമരുളുവാന്‍ വിശുദ്ധതൈലം പൂശി പ്രാര്‍ത്ഥിക്കുകയും പാപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും മോചനം നല്‍കുകയും ചെയ്യുന്ന കൂദാശയാണ്‌ രോഗീലേപനം. (വി. യാക്കോ. 5: 13-18).

  6. തിരുപ്പട്ടംദൈവജനത്തില്‍ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ യേശുവിന്‍റെ ശുശ്രൂഷാ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു ദൈവജനത്തെ പഠിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും വേണ്ട അനുഗ്രഹവും അധികാരവും നേടുന്ന കൂദാശയാണ്‌ തിരുപ്പട്ടം (ഹെബ്രാ. 5:1, യോഹ. 15:16).

  7. വിവാഹംയേശു സഭയെ സ്നേഹിച്ചതുപോലെ സ്നേഹിക്കാനും, പരസ്പരസ്നേഹത്തിലും സമര്‍പ്പണത്തിലും വളരുവാനും, ജനിക്കുന്ന മക്കളെ ക്രിസ്തുവിന്‍റെയും സഭയുടെയും പ്രബോധനമനുസരിച്ച്‌ വളര്‍ത്തുവാനും വേണ്ട കൃപാവരം നല്‍കുന്ന കൂദാശയാണ്‌ വിവാഹം (എഫേ. 5:25, യോഹ. 13: 13-15; 15:13).

  8. അനുരഞ്ജനകൂദാശ സ്വീകരണത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്‌

    1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്‌.

    2. പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുന്നത്‌.

    3. മേലില്‍ പാപം ചെയ്കയില്ലെന്ന്‌‌ പ്രതിജ്ഞ ചെയ്യുന്നത്‌.

    4. ചെയ്തുപോയ മാരകപാപങ്ങള്‍ വൈദികനെ അറിയിക്കുന്നത്‌.

    5. വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്‌.



  1. സുവിശേഷഭാഗ്യങ്ങള്‍ എട്ട്‌

    1. ദരിദ്രര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു.

    2. ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ആശ്വസിക്കപ്പെടും.

    3. എളിമയുള്ളവര്‍ ഭാഗ്യവാന്‍മാര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ഭൂമിയെ അവകാശമായി അനുഭവിക്കും.

    4. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ തൃപ്‌തരാക്കപ്പെടും.

    5. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവരുടെ മേല്‍ കരുണയുണ്ടാകും.

    6. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണും.

    7. സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവപുത്രര്‍ എന്നു വിളിക്കപ്പെടും.

    8. നീതിക്കുവേണ്ടി പീഡനം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്‍മാ‍ര്‍, എന്തുകൊണ്ടെന്നാല്‍ ദൈവരാജ്യം അവരുടേതാകുന്നു‍ (ലൂക്കാ 6: 20, മത്താ. 5:3-12) ആമ്മേന്‍.



  1. കാരുണ്യപ്രവൃത്തികള്‍ പതിനാല്‌

    1. വിശക്കുന്നവര്‍ക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌.

    2. ദാഹിക്കുന്നവര്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌.

    3. വസ്ത്രമില്ലാത്തവര്‍ക്ക്‌ വസ്ത്രം കൊടുക്കുന്നത്‌.

    4. പാര്‍പ്പിടമില്ലാത്തവര്‍ക്ക്‌ പാര്‍പ്പിടം കൊടുക്കുന്നത്‌.

    5. രോഗികളെയും തടവുകാരെയും സന്ദര്‍ശിക്കുന്നത്‌.

    6. അവശരെ സഹായിക്കുന്നത്‌ (മത്തായി 25:31-46).

    7. അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്‌.

    8. സംശയമുള്ളവരുടെ സംശയം തീര്‍ക്കുന്നത്‌.

    9. ദുഃഖിതരെ ആശ്വസിപ്പിക്കുന്നത്‌.

    10. തെറ്റ്‌ ചെയ്യുന്നവരെ തിരുത്തുന്നത്‌.

    11. ഉപദ്രവങ്ങള്‍ ക്ഷമിക്കുന്നത്‌.

    12. അന്യരുടെ കുറവുകള്‍ ക്ഷമയോടെ സഹിക്കുന്നത്‌.

    13. മരിച്ചവരെ അടക്കുന്നത്‌.

    14. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌.



  1. പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മൂന്ന്‌‌

    1. പ്രസാദവരം ഉണ്ടായിരിക്കുന്നത്‌.

    2. ദിവ്യകാരുണ്യസ്വീകരണത്തിന്‌ മുന്‍പ്‌ ഒരു മണിക്കൂര്‍ ഉപവസിക്കുന്നത്‌. (വെള്ളംകുടിക്കുന്നത്‌ ഉപവാസ ലംഘനമല്ല)

    3. വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്‌.



  1. ദൈവലക്ഷണങ്ങള്‍

    1. തന്നാല്‍ താനായിരിക്കുന്നു‍.

    2. അനാദിയായിരിക്കുന്നു.

    3. അശരീരിയായിരിക്കുന്നു‍.

    4. സര്‍വ്വനന്‍മസ്വരൂപനായിരിക്കുന്നു‍.

    5. സകലത്തിനും ആദികാരണമായിരിക്കുന്നു.

    6. സര്‍വ്വ വ്യാപിയായിരിക്കുന്നു.



  1. വിശ്വാസപ്രകരണംഎന്‍റെ ദൈവമേ, കത്തോലിക്ക തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സത്യങ്ങളെല്ലാം ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു‍. എന്തെന്നാല്‍ വഞ്ചിക്കുവാനും വഞ്ചിക്ക പ്പെടുവാനും കഴിയാത്തവനായ അങ്ങുതന്നെയാണു അവ വെളിപ്പെടുത്തിയിരിക്കുന്നത്‌. സംക്ഷിപ്ത വിശ്വാസപ്രകരണംഎന്‍റെ ദൈവമേ, അങ്ങ്‌ പരമസത്യമായിരിക്കയാല്‍ അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു‍. എന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ.

  2. പ്രത്യാശപ്രകരണംഎന്‍റെ ദൈവമേ, അങ്ങ്‌ സര്‍വ്വശക്തനും അനന്തദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്‌. ആകയാല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ഈശോമിശിഹായുടെ യോഗ്യതകളാല്‍ പാപമോചനവും, അങ്ങയുടെ പ്രസാദവര സഹായവും, നിത്യജീവിതവും എനിക്ക്‌ ലഭിക്കുമെന്ന്‌‌ ഞാന്‍ പ്രത്യാശിക്കുന്നു. സംക്ഷിപ്ത പ്രത്യാശ പ്രകരണംഎന്‍റെ ദൈവമേ, അങ്ങേ സര്‍വ്വശക്തനും കാരുണ്യവാനും വിശ്വസ്തനും ആയിരിക്കയാല്‍ അങ്ങില്‍ ഞാന്‍ പ്രത്യാശിക്കുന്നു‍. എന്‍റെ പ്രത്യാശയെ വര്‍ദ്ധിപ്പിക്കണമേ.

  3. സ്നേഹപ്രകരണംഎന്‍റെ ദൈവമേ അങ്ങ്‌ അനന്തനന്‍മസ്വരൂപനും പരമസ്നേഹ യോഗ്യനുമാണ്‌. ആകയാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു‍. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരെയും എന്നെ‍പ്പോലെ ഞാന്‍ സ്നേഹിക്കുന്നു‍. എന്നെ‍ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാന്‍ ക്ഷമിക്കുന്നു‍. ഞാന്‍ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു‍. സംക്ഷിപ്ത സ്നേഹപ്രകരണംഎന്‍റെ ദൈവമേ, അങ്ങ്‌ അനന്ത നന്‍മയായിരിക്കയാല്‍ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ സ്നേഹത്തെ വര്‍ദ്ധിപ്പിക്കണമെ.

  4. കടമുള്ള ദിവസങ്ങള്‍

    1. എല്ലാ ഞായറാഴ്ചകളും.

    2. പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം - ആഗസ്റ്റ്‌ 15.

    3. ക്രിസ്തുമസ്‌-ഡിസംബര്‍ 25.



  1. മാംസം വര്‍ജ്ജിക്കേണ്ട ദിവസങ്ങള്‍

    1. വിഭൂതി ബുധന്‍.

    2. ദുഃഖവെള്ളി.

    3. എല്ലാ വെള്ളിയാഴ്ചകളും.



  1. ഉപവാസദിനങ്ങള്‍

    1. വിഭൂതി ബുധന്‍.

    2. ദുഃഖവെള്ളി (കാനോന്‍ നിയമം 1249). (ആഗമനകാലത്തും തപസ്സുകാലത്തും ഉപവസിക്കുന്നത്‌ നല്ലതാണ്‌)



  1. മനുഷ്യന്‍റെ അന്ത്യങ്ങള്‍ നാല്‌

    1. മരണം 2. വിധി 3. സ്വര്‍ഗ്ഗം 4. നരകം



  1. മൗലിക സുകൃതങ്ങള്‍ നാല്‌

    1. വിവേകം 2. നീതി 3. ആത്മശാന്തി 4. മിതത്വം



  1. പ്രധാന പുണ്യപ്രവൃത്തികള്‍ മൂന്ന്‌

    1. നോമ്പ് 2. പ്രാര്‍ത്ഥന 3. ധര്‍മ്മദാനം (മത്താ. 6:1-18)



  1. പരിശുദ്ധാരൂപിയുടെ ദാനങ്ങള്‍ ഏഴ്‌

    1. ജ്ഞാനം 2. ബുദ്ധി 3. ആലോചന 4. ആത്മശക്തി 5. അറിവ്‌ 6. ഭക്തി 7. ദൈവഭയം (1കൊറി.12:1-11)



  1. പരിശുദ്ധാരൂപിയുടെ ഫലങ്ങള്‍ പന്ത്രണ്ട്‌

  2. പരിശുദ്ധാരൂപിക്ക്‌ എതിരായ പാപങ്ങള്‍ ആറ്‌

    1. സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നുള്ള വിചാരം ( നിരാശ).

    2. സത്പ്രവൃത്തി കൂടാതെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്ന മിഥ്യാ ധാരണ.

    3. ഒരു കാര്യം സത്യമാണെന്ന്‌ അറിഞ്ഞാലും അതിനെ നിഷേധിക്കുന്നത്‌.

    4. അന്യരുടെ നന്‍മയിലുള്ള അസൂയ.

    5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ പാപത്തില്‍ തന്നെ‍ ജീവിക്കുന്നത്‌.

    6. അന്ത്യസമയത്തുപോലും അനുതപിക്കാതെ പാപത്തോടു കൂടെ മരിക്കുന്നത്‌.



  1. ദൈവികപുണ്യങ്ങള്‍ മൂന്ന്‌

    1. വിശ്വാസം 2. ശരണം 3. ഉപവി



  1. ദൈവസിധിയില്‍ പ്രതികാരത്തിനായി ആവശ്യപ്പെടുന്ന പാപങ്ങള്‍ നാല്‌

    1. മനഃപൂര്‍വ്വം കൊലപാതകം ചെയ്യുന്നത്‌.

    2. പ്രകൃതി വിരുദ്ധമായ മോഹപാപം ചെയ്യുന്നത്‌.

    3. അനാഥരെയും വിധവകളെയും പരദേശികളെയും പൈതങ്ങളെയും പീഡിപ്പിക്കുന്നത്‌ (പുറ. 22: 21-27).

    4. വേലക്കാര്‍ക്ക്‌ ശരിയായ കൂലി കൊടുക്കാതിരിക്കുന്നത്‌. (ആമോസ്‌ 4:1; 8:4-14; യാക്കോ 5:1-6)



  1. സുവിശേഷത്തിലെ വിശിഷ്ടോപദേശങ്ങള്‍ മൂന്ന്‌

    1. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന അനുസരണം.

    2. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന കന്യാവ്രതം.

    3. ദൈവത്തെ പ്രതി സ്വമനസാ നേരുന്ന ദാരിദ്ര്യം. (മത്താ 19:11-12)



1 നിഗളം (അഹങ്കാരം) എളിമ (വിനയം)


2 ദ്രവ്യാഗ്രഹം ഔദാര്യം


3 മോഹം (വിഷയാസക്തി) അടക്കം


4 കോപം ക്ഷമ


5 കൊതി പതം (മിതഭോജനം)


6 അസൂയ ഉപവി (പരസ്നേഹം)


7 മടി ഉത്സാഹം (ഗലാത്യര്‍ 5:19-21)

Recent Posts

See All
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.

KCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...

 
 
 
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page