ലൈംഗിക വിശുദ്ധി
- sleehamedia
- Feb 2, 2024
- 1 min read
നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആലയമാണ് (1 കോറി. 6:19) അതിനാല്‍ അത് പരിശുദ്ധമാണ്. നമ്മുടെ ശരീരത്തിന്‍റെ മഹത്ത്വവും പരിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. വിശുദ്ധ പൗലോസ് പറയുന്നു"നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ"(1 കോറി. 3: 16-17).
സ്ത്രീയോ പുരുഷനോ ആയിരിക്കുക എന്നതാണ് ലൈംഗികതയുടെ അടിസ്ഥാനം. പരസ്പരം ആകര്‍ഷിക്കാനും സ്നേഹം പങ്കുവയ്ക്കാനും കുഞ്ഞുങ്ങള്‍ക്ക് ജډം നല്‍കാനുമുള്ള കഴിവ് ദൈവം മനുഷ്യന് നല്‍കിയിരിക്കുന്നു. അതിനാവശ്യമായ സന്താനോത്പാദനശേഷി, ശാരീരികാവയവങ്ങള്‍ എന്നിവയോടുകൂടിയാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു (ഉല്‍പ.1 : 27 ) സ്നേഹം തന്നെയായ ദൈവം സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള കഴിവ് നല്‍കിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ആ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയ്ക്കും സന്താനങ്ങളെ ജനിപ്പിക്കുന്നതിനുമായി ലൈംഗികത എന്ന അനുഗ്രഹം ദൈവം അവര്‍ക്കു നല്കി.
ദൈവം നല്‍കിയിരിക്കുന്ന ലൈംഗികമായ കഴിവുകളെ അവിടുന്ന് ആഗ്രഹിക്കുന്ന രീതിയില്‍ പക്വമായി ഉപയോഗിക്കുന്നതാണ് ലൈംഗികവിശുദ്ധി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈ വിശുദ്ധി നാം പാലിക്കേണ്ടതാണ്. വിവാഹിതരും അവിവാഹിതരും ലൈംഗിക വിശുദ്ധി പാലിക്കാന്‍ കടപ്പെട്ടവരാണ്. വിവാഹിതര്‍ വിവാഹബന്ധത്തില്‍ വിശ്വസ്തരായിരുന്നുകൊണ്ട് ലൈംഗിക വിശുദ്ധി പാലിക്കുന്നു. സമര്‍പ്പിതര്‍ ബ്രഹ്മചര്യ ജീവിതത്തിലൂടെ ദൈവത്തിനും ദൈവജനത്തിനും വേണ്ടി അവിഭക്തഹൃദയത്തോടെ തങ്ങ ളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ലൈംഗിക വിശുദ്ധി പാലിക്കുന്നു. അവിവാഹിതരാകട്ടെ ധാര്‍മ്മിക നിയമങ്ങള്‍ പാലിച്ച് ജീവിച്ചുകൊണ്ടാണ് ലൈംഗിക വിശുദ്ധി പാലിക്കേണ്ടത്.
വിവാഹത്തിനുപുറമേയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും ലൈംഗിക വിശുദ്ധിക്ക് എതിരായ തിډയാണ്. വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം ഇതിനെ വിലക്കുന്നു. കാരണം മനുഷ്യവംശത്തിന്‍റെ നിലനില്‍പിനായുള്ള ദൈവത്തിന്‍റെ പദ്ധതിക്ക് വിരുദ്ധമാണ് ഇത്തരം തിډകള്‍. കുടുംബങ്ങളുടെയും വ്യക്തികളുടെയും വിശുദ്ധി സംരക്ഷിക്കുകയാണ് ആറാം പ്രമാണത്തിന്‍റെ ഉദ്ദേശ്യം. ശുദ്ധത പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പൗലോസ് ശ്ലീഹാ പറയുന്നത് ഇപ്രകാരമാണ്. "വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റുപാപങ്ങളെല്ലാം ശരീരത്തിനുവെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല; നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍"(1 കോറി.6:18-20).
മാമ്മോദീസാ സ്വീകരിച്ച എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവന്‍ എല്ലാ വിശുദ്ധിയുടെയും മാതൃകയായ മിശിഹായെയാണ് ധരിച്ചിരിക്കുന്നത് (ഗലാ. 3:27). തങ്ങളുടെ ജീവിതാവസ്ഥയ്ക്ക ് യോജിച്ച നിര്‍മലജീവിതം നയിക്കാന്‍ ക്രൈസ്തവര്‍ കടപ്പെട്ടവരാണ് . ഈ വ ിശുദ്ധിക്ക് ഭംഗം വരുത്തുന്നവയാണ് സ്വയംഭോഗം, സ്വവര്‍ഗഭോഗം, വ്യഭിചാരം, വേശ്യാവൃത്തി, ബലാത്സംഗം മുതലായ തിډകള്‍.
Recent Posts
See AllKCBC Jagratha Commission തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Opmerkingen