"ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിൻ" (മത്താ. 7:15)
- Feb 26, 2023
- 1 min read
📖 *വചന വിചിന്തനം* 📖
"ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്‌ഷിച്ചുകൊള്ളുവിൻ" (മത്താ. 7:15)

സത്യമാണെന്ന് നമുക്ക് തോന്നുന്നത് പലതും വ്യാജമായിരിക്കും. അതുകൊണ്ട് ബോധപൂർവ്വം നല്ലത് തിരഞ്ഞെടുക്കുവാൻ നമുക്ക് സാധിക്കണം. നന്മ തിരഞ്ഞെടുത്താൽ നന്മയുടെ വഴിയെയും തിന്മ തിരഞ്ഞെടുത്താൽ തിന്മയുടെ വഴിയെയും നാം നടത്തപ്പെടും. ഈശോ നമ്മെ പഠിപ്പിച്ചവക്ക് എതിരായി നമ്മെ പഠിപ്പിക്കുന്നവർ ആരാണോ അവർ വ്യാജപ്രവാചകർ ആയിരിക്കും. ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്ന എല്ലാവരെയും നമ്മുടെ ജീവിതത്തിൽ നിന്ന് നാം അകറ്റി നിർത്തണം. അതുകൊണ്ട് ജീവിതത്തിൽ നന്മയായവ മാത്രം തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാം. ഇതിനുള്ള കൃപയ്ക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Feb. 26)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments