വചന വഴി -ലഹരി,മദ്യം വർജ്ജിക്കാം
- sleehamedia
- Apr 24, 2024
- 1 min read
ലഹരി മദ്യം വർജ്ജിക്കാം
സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മന സ്സു ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
ലൂക്കാ 21 : 34
ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
ഏശയ്യാ 5 : 11
രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.
പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.
റോമാ 13 : 12-13
വീഞ്ഞുകുടിച്ച് ധീരത പ്രകടിപ്പിക്കാന്‍ ശ്രമിക്കേണ്ടാ;
വീഞ്ഞ് അനേകരെ നശിപ്പിച്ചിട്ടുണ്ട്.
പ്രഭാഷകന്‍ 31 : 25
വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.
1 പത്രോസ് 4 : 3
നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍.
എഫേസോസ് 5 : 18
Recent Posts
See All🔥 എടുക്കുക...! വായിക്കുക...! 🔥 🌟 നിങ്ങൾ ദു:ഖിച്ചിരിക്കുമ്പോൾ യോഹ. 14 🌟 നിങ്ങൾ പാപം ചെയ്താൽ സങ്കീ. 32,38,51 🌟 നിങ്ങൾ...
ഫാ. ജോഷി മയ്യാറ്റില്‍ 'ഹൃദയമില്ലാത്ത മനുഷ്യന്' എന്ന് ആരെക്കുറിച്ചെങ്കിലും ഒരു പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. 'സഹൃദയന്' എന്നത്...
Comments