ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും
- Feb 28, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും" (മത്താ. 7:7)
ഡിമാന്റുഡുകൾ വെച്ച് പ്രാർത്ഥിക്കുന്നത് വഴിയല്ല വിശ്വാസത്തോടെ നാം ദൈവത്തോട് ചോദിക്കുന്ന ഏത് കാര്യവും നമുക്ക് ലഭിക്കും. എല്ലാ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ട്. നമുക്ക് ഏറ്റവും ഉചിതമായ സമയത്തു തന്നെ നാം ചോദിച്ച കാര്യം ദൈവം നമുക്ക് സാധിച്ചു തരും. അതുകൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചില്ല എന്ന് കരുതി പ്രാർത്ഥന നിർത്തുകയല്ല ചെയ്യേണ്ടത് മറിച്ച് കൂടുതൽ തീക്ഷണതയോടെ ദൈവത്തോട് പ്രാർത്ഥിക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. ഇടവിടാതെ വിശ്വാസത്തോടെ നാം അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉറപ്പായും ഉത്തരം ലഭിക്കും. അതുകൊണ്ട് നിരാശരാകാതെ തീക്ഷണതയോടു കൂടി പ്രാർത്ഥിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Feb. 28)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments