അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു" (മത്താ. 9:2)
📖 *വചന വിചിന്തനം* 📖

"അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു" (മത്താ. 9:2)
നാം നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കാതെ മറ്റുള്ളവർക്ക് വേണ്ടിയും മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുവാൻ ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് വേണ്ടി നാം മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിലും ധാരാളം അനുഗ്രഹങ്ങൾ വർഷിക്കപ്പെടും. നമ്മുടെ ആവശ്യങ്ങൾ നാം പറയുന്നതിനു മുൻപ് തന്നെ അവിടുന്ന് നമുക്ക് സാധിച്ചു തരും. അതുകൊണ്ട് സ്വാർത്ഥരാകാതെ ദൈവസന്നിധിയിൽ മറ്റുള്ളവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 01)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments