"അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്" (മര്‍ക്കോ. 12:27)
📖 *വചന വിചിന്തനം* 📖

"അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്" (മര്‍ക്കോ. 12:27)
ഏതു പ്രതികൂല സാഹചര്യങ്ങളിലും ദൈവം നമ്മുടെ കൂടെയുണ്ട് എന്ന ഉറപ്പാണ് അവിടുന്ന് നമുക്ക് നൽകുന്നത്. ദൈവം കൂടെയങ്കിൽ നാം നിരാശരായി ജീവിക്കണ്ട. അവിടുന്ന് നമ്മുടെ ആവശ്യങ്ങൾ നമുക്ക് മുമ്പേ അറിയുകയും ഉചിതമായ സമയത്ത് സാധിച്ചു തരികയും ചെയ്യുന്നു. അതോടൊപ്പം ദൈവം കൂടെയുള്ളപ്പോൾ നാം പാപത്തിൽ നിന്നും അകന്നു വിശുദ്ധമായ ജീവിതം നയിക്കും. അതുകൊണ്ട് ദൈവത്തെ ദൈവാലയത്തിൽ മാത്രം ഒതുക്കി നിർത്താതെ നമ്മുടെ കൂടെ കൂട്ടുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 10)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments