"അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി" (മത്താ.
📖 *വചന വിചിന്തനം* 📖
"അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്‌ചാത്തപിച്ച് അവന്‍ പോയി" (മത്താ. 21:30)

നോമ്പിലെ പുണ്യ ദിനങ്ങളിലൂടെ കടന്നുപോകുന്ന നാം ഓരോരുത്തർക്കും ഉണ്ടാകേണ്ട ഒന്നാണ് യഥാർത്ഥ പശ്ചാത്താപ ബോധം. പശ്ചാത്തപിക്കുന്ന പാപിക്കു മാത്രമേ സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ സാധിക്കുകയുള്ളൂ. പലപ്പോഴും പാപബോധമില്ലാതെയാണ് നാം ജീവിക്കുന്നത്. അനുതപിക്കാൻ നാം തീരുമാനമെടുക്കുമ്പോഴും അത് പ്രാവർത്തികമാക്കുവാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ല. അനുതപിക്കുന്ന പാപിക്കു ദൈവം നൽകുന്ന സമ്മാനമാണ് സ്വർഗ്ഗരാജ്യം. അതുകൊണ്ട് പൂർണ്ണ മനസ്സോടുകൂടി പശ്ചാത്തപിച്ച് നമ്മുടെ ഉള്ളിലെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനായി മാറുവാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 11)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments