"ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്‌ക്കു നല്‍കപ്പെടും" (മത്താ. 21:43)
- Mar 12, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്‌ക്കു നല്‍കപ്പെടും" (മത്താ. 21:43)
മാമ്മോദീസായിലൂടെ ദൈവപുത്രരായി നാം മാറിയാലും ദൈവരാജ്യം അവകാശമാക്കുവാൻ നാം നല്ല ഫലം പുറപ്പെടുവിക്കുന്നവരാകണം. ദൈവഹിതത്തിനനുസരിച്ച് ജീവിക്കുവാൻ നാം തയ്യാറാകുമ്പോൾ അവന്റെ വചനത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിക്കുമ്പോൾ നാം നല്ല ഫലം പുറപ്പെടുവിക്കുന്നവരായി മാറും. അതിനു പലപ്പോഴും നമ്മുടെ പല ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരും. ഇപ്രകാരം നാമമാത്ര ക്രിസ്ത്യാനികളായി മാറാതെ നല്ല ഫലം പുറപ്പെടുവിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനികളായി മാറുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 12)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments