"പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു" (യോഹ. 5:19)
📖 *വചന വിചിന്തനം* 📖

"പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു" (യോഹ. 5:19)
വാക്കുകൾ കൊണ്ടുള്ള ഉപദേശങ്ങൾക്ക് അല്ല ശരിയായ മാതൃകകൾക്കണ് ഇന്നത്തെ തലമുറ പ്രാധാന്യം കൊടുക്കുന്നത്. ഈശോ വചനങ്ങൾ പങ്കുവയ്ക്കുക മാത്രമല്ല ചെയ്തത് ഉച്ചരിച്ച വചനത്തിന് അനുസൃതമായി അവൻ ജീവിച്ചു കാണിച്ചു. ഇന്നത്തെ തലമുറ വഴിതെറ്റി പോയെങ്കിൽ അതിൻറെ പ്രധാന കാരണം ഉപദേശങ്ങൾ ലഭിക്കാത്തത് കൊണ്ടല്ല, മറിച്ച് ശരിയായ മാതൃക നൽകാത്തതുകൊണ്ടാണ്. അതുകൊണ്ട് ഉപദേശങ്ങൾ നിർത്തി നല്ല മാതൃക പകർന്നു കൊടുക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 14)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments