"നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്" (യോഹ. 7:49)
📖 *വചന വിചിന്തനം* 📖
"നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്" (യോഹ. 7:49)

ആത്മീയ ജീവിതത്തിൽ നാം പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ദൈവിക നിയമങ്ങളെക്കുറിച്ച് നമുക്ക് ധാരണ ഇല്ലാത്തതുകൊണ്ടാണ്. ദൈവം നമുക്ക് നൽകിയ നിയമമാണ് വിശുദ്ധ ഗ്രന്ഥം. ദൈവ വചനത്തിനനുസരിച്ച് നാം ജീവിക്കുമ്പോൾ ദൈവിക നിയമങ്ങൾ പാലിച്ചു തന്നെയാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് വിശുദ്ധ ഗ്രന്ഥ പാരായണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി നമുക്ക് മാറ്റാം. ഇതുവഴി ദൈവീക നിയമങ്ങൾ അനുസരിച്ച് ജീവിക്കുവാനും ആത്മീയ ജീവിതത്തിൽ കൂടുതൽ ഉണർന്നു പകരുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 18)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments