"നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ" (മത്താ. 5:37)
- Mar 2, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ" (മത്താ. 5:37)
വ്യക്തതയുള്ള കാര്യങ്ങൾ മാത്രമേ നാം മറ്റുള്ളവരോട് പറയാൻ പാടുള്ളൂ. ശരിയായ തീരുമാനമെടുക്കാൻ നമുക്ക് പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. സംശയങ്ങൾ ദൂരീകരിക്കുവാൻ നാം അറിവുള്ളവരുടെ ചോദിക്കണം അതോടൊപ്പം തന്നെ ദൈവസന്നിധിയിൽ ഇരുന്ന് നാം പ്രാർത്ഥിക്കണം. അതുകൊണ്ട് നമ്മുടെ ജീവിതത്തെക്കുറിച്ചും നാം പറയുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവണം അപ്രകാരം ഉള്ളവരെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളൂ. അതുകൊണ്ട് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 02)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments