"അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്?" (മര്‍ക്കോ. 11:28)
📖 *വചന വിചിന്തനം* 📖

"അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്?" (മര്‍ക്കോ. 11:28)
മറ്റുള്ളവരുടെ മുമ്പിൽ അധികാരം കാണിക്കുവാനും അധികാര സ്ഥാനങ്ങളിൽ ജീവിക്കുവാനും നാം പരിശ്രമിച്ചിട്ടുണ്ട്. അധികാരം അത് തമാശയ്ക്ക് വേണ്ടിയുള്ളതല്ല മറിച്ച് നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ്. അതുകൊണ്ട് നമ്മുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുവാനും മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങളെ ബഹുമാനിക്കുവാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 03)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments