"എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ് ?" (മര്‍ക്കോ. 12:28)
- Mar 6, 2023
- 1 min read
📖 *വചന വിചിന്തനം* 📖
"എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ് ?" (മര്‍ക്കോ. 12:28)

ദൈവ കൽപ്പനകളുടെ സംഗ്രഹം എന്നത് സ്നേഹമാണ്. നിസ്വാർത്ഥമായ സ്നേഹത്തിൽ വേരൂന്നിയ കുടുംബം, സമൂഹം, സഭ വളർത്തിയെടുക്കുവാനാണ് നാം പരിശ്രമിക്കേണ്ടത്. എന്നാൽ ഇന്ന് നമ്മുടെ പല സ്വാർത്ഥ താല്പര്യങ്ങൾ പൂർത്തീകരിക്കുവാനുള്ള വഴിയായി സ്നേഹത്തെ നാം ഉപയോഗിക്കുന്നു. സ്നേഹമുണ്ടാക്കുന്ന മുറിവുകൾ വളരെ ആഴമേറിയതാണ്. ദൈവം സ്നേഹമാണ്. ആത്മാർത്ഥമായി സ്നേഹിക്കുന്നത് വഴി നാം ദൈവത്തെയാണ് മറ്റുള്ളവർക്ക് പങ്കുവച്ചു കൊടുക്കുന്നത്. അതുകൊണ്ട് നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾക്കായി സ്നേഹത്തെ ഉപയോഗിക്കാതെ, നമ്മുടെ സ്നേഹം വഴി ദൈവത്തെ പങ്കുവയ്ക്കുവാൻ ഈ നോമ്പുകാലത്ത് നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 06)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments