"നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍" (മര്‍ക്കോ. 12:38)
- Mar 9, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍" (മര്‍ക്കോ. 12:38)
ജീവിതത്തിൽ ഒരു മാറ്റം വരുത്തുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാം ചെയ്യേണ്ടത് നമ്മെ തെറ്റിലേക്ക് പ്രേരിപ്പിക്കുന്ന വഴികളെ വ്യക്തികളെ ഉപേക്ഷിക്കുവാൻ തയ്യാറാവുക എന്നതാണ്. ലൗകിക മോഹങ്ങൾ പലതും നമ്മെ പ്രലോഭനത്തിലേക്ക് നയിക്കാം. എന്നാൽ അവയോട് No പറയുവാൻ നമുക്ക് സാധിക്കുമ്പോഴാണ് നാം വിജയിക്കുന്നത്. പ്രലോഭനങ്ങളെ അതിജീവിക്കുവാൻ നാം ദൈവത്തോട് കൂടുതലായി പ്രാർത്ഥിക്കണം. അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണം എന്ന് ആലോചിച്ചു നടക്കുന്ന പൈശാചിക ശക്തികളെ നേരിടുവാൻ ദൈവവചനം എന്ന ഉടവാൾ നാം ഉപയോഗിക്കണം. ഇപ്രകാരം പ്രലോഭനങ്ങളെ അതിജീവിച്ച് വിശുദ്ധമായ ജീവിതം നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 09)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments