"കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ" (ലൂക്കാ 21:36)
- Mar 7, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ" (ലൂക്കാ 21:36)
നമ്മുടെ ആത്മീയ ജീവിതത്തിന്റെ ശക്തിസ്രോതസ്സ് എന്നത് പ്രാർത്ഥനയാണ്. ലഭിക്കുമെന്ന് വിശ്വാസത്തോടെ നാം ദൈവസന്നിധിയിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ അതിന്റെ ഉചിതമായ സമയത്തുതന്നെ നമുക്ക് സാധിച്ചു കിട്ടും. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചില്ല എന്നോർത്ത് നാം ഒരിക്കലും പ്രാർത്ഥിക്കുന്നത് നിർത്തതെ അവ ലഭിക്കുന്നതുവരെ നിരന്തരം പ്രാർത്ഥിക്കണം. പ്രാർത്ഥന ആത്മാവിന്റെ ശക്തിയാണ്. നമ്മുടെ ജീവിതത്തെ പ്രലോഭനങ്ങളിൽ നിന്ന് രക്ഷിക്കുവാനുള്ള ശക്തി നമുക്ക് ലഭിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. അതുകൊണ്ട് ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുവാൻ ആത്മീയ ജീവൻ നിലനിർത്തുവാൻ ഇടവിടാതെ നിരന്തരം പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 07)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments