"ഈശോ പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ ?" (യോഹ. 6:67)
- Mar 15, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"ഈശോ പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ ?" (യോഹ. 6:67)
ഈശോയെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവർ തന്റെ കുരിശുമെടുത്ത് അവന്റെ പിന്നാലെ നടക്കട്ടെ എന്നാണ് അവൻ ആഹ്വാനം ചെയ്തത്. എന്നാൽ ജീവിതത്തിലെ പല അവസരങ്ങളിലും കുരിശുവഹിക്കുവാനുള്ള സാഹചര്യങ്ങൾ ലഭിച്ചപ്പോൾ കുരിശിനെ വെറുത്ത് അവനെ അനുഗമിക്കാതെ നാം കടന്നുപോയ നിമിഷങ്ങൾ ധാരാളമാണ്. ഈ നോമ്പിൽ നമ്മുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും ഈശോയെ പ്രതി വേണ്ടാന്ന് വയ്ക്കുവാനും കുരിശെടുത്ത് അവനെ ആനുഗമിക്കുവാനും നമുക്ക് തയ്യാറാകാം. ഇതിനുള്ള കൃപക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 15)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments