"പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല" (യോഹ. 7:4)
📖 *വചന വിചിന്തനം* 📖
"പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല" (യോഹ. 7:4)

മറ്റുള്ളവരിൽ നിന്ന് അംഗീകാരവും ബഹുമാനവും ലഭിക്കുവാനാണ് നാം നന്മ പ്രവൃത്തികൾ ചെയ്യുന്നതെങ്കിൽ അവ ഫല ശൂന്യമായി മാറ്റപ്പെടും. പ്രശസ്തിയും അംഗീകാരം നേടുക എന്ന നിഗൂഢ ലക്ഷ്യം നമ്മുടെ ഉള്ളിൽ നിന്നും തുടച്ചു മാറ്റി ദൈവ മഹത്വത്തിനായി നാം പ്രവർത്തിക്കുമ്പോൾ ഇഹലോകത്തിൽ അതിന്റെ ഫലം നമുക്ക് ലഭിച്ചില്ലെങ്കിലും പരലോകത്തിൽ ദൈവം വലിയ സമ്മാനം നമുക്കായി കരുതിവയ്ക്കും. അതുകൊണ്ട് ഭൂമിയിൽ പ്രശസ്തിയും അംഗീകാരവും ആഗ്രഹിക്കാതെ സ്വർഗ്ഗത്തിൽ നിത്യജീവന്റെ കിരീടം നേടുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 16)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments