"എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ" (യോഹ. 7:28)
- Mar 17, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ" (യോഹ. 7:28)
വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട നാം ഓരോരുത്തരും ഇന്ന് തിന്മകളുടെ കൂമ്പാരത്തിനുള്ളിലാണ് ജീവിക്കുന്നത്. തെറ്റുകൾ ഓരോന്നായി ആവർത്തിച്ചാവർത്തിച്ചുകൊണ്ട് നാം തിന്മയുടെ പടുകുഴിയിലേക്ക് വീഴുകയാണ്. നമ്മുടെ പിതാവായ ദൈവം പരിശുദ്ധൻ ആയിരിക്കുന്നതുപോലെ നമ്മളും പരിശുദ്ധരായി തീരുവാൻ ആണ് ശ്രമിക്കേണ്ടത്. നാം ആയിരിക്കുന്ന മേഖലകളിൽ സത്യസന്ധരായി വർത്തിക്കുവാൻ നമുക്ക് സാധിക്കണം. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും വിശ്വസ്തരായി ജീവിക്കുവാൻ ഉള്ള കൃപയ്ക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 17)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments