"ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത് ?" (മത്താ. 11:16)
- Mar 4, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത് ?" (മത്താ. 11:16)
നമ്മുടെ ജീവിതം അനുഗ്രഹപ്രദമാകണമെങ്കിൽ നാം പൂർണ്ണഹൃദയത്തോടെ മനസ്തപിക്കണം. മാനസാന്തരത്തിലൂടെ മാത്രമേ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ വർഷിക്കപ്പെടുകയുള്ളൂ. നമ്മുടെ ജീവിതത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അതിന്റെ കാരണം നമ്മൾ മാത്രമാണ്. ആ കുറവ് നികത്തുവാൻ നാം തന്നെ തയ്യാറാകണം. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ നിന്ന് പാപത്തെ ദൂരെ എറിയുവാൻ നാം തന്നെ തയ്യാറാക്കണം. അതുകൊണ്ട് പാപത്തെ വെറുത്ത് ഉപേക്ഷിച്ച് പൂർണ്ണമായി മാനസാന്തരപ്പെട്ട് ദൈവഹിതത്തിനനുസരിച്ച് ജീവിച്ച് ദൈവാനുഗ്രഹം ജീവിതത്തിൽ വർഷിക്കപ്പെടുവാൻ ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 04)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments