top of page

സിറോ മലബാർ ആരാധനാവത്സരത്തിലെ കാലങ്ങൾ

  • Nov 29, 2024
  • 1 min read

Updated: Nov 30, 2024


മംഗളവർത്താ-പിറവിക്കാലത്തോടുകൂടി ഒരു പുതിയ ആരാധനാവത്സരം ആരംഭിക്കുന്നു.

ദൈവം മനുഷ്യനു വേണ്ടി ചെയ്തിട്ടുള്ളതും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നതും, ഈശോ മ്ശിഹായിലൂടെ പൂർത്തിയായതും കാലത്തികവിൽ പൂർത്തിയാകാനിരിക്കുന്നതുമായ രക്ഷാകര രഹസ്യങ്ങൾ ഒരു വർഷത്തിലെ വിവിധ കാലങ്ങളിൽ അനുസ്മരിക്കുന്നതിനും ധ്യാനിക്കുന്നതിനും അനുഭവവേദ്യമാകുന്നതിനും രക്ഷാകര ഫലങ്ങൾ സ്വന്തമാക്കുന്നതിനുമായി സഭാ മാതാവ് ഒരുക്കിയിരിക്കുന്ന അവസരമാണ് ആരാധനാവത്സരം.


പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ആരാധനാവത്സരത്തിൽ 9 കാലങ്ങളാണുള്ളത്.


1. അറിയിപ്പിന്റെ (സൂവാറ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܣܘܼܒܵܪܵܐ


2. പിറവിയ്ക്കു (യൽദാ) ശേഷമുള്ള ആഴ്ചകൾ ܫܲܒܹ̈ܐ ܕܒ̣ܵܬܲܪ ܝܲܠܕܵܐ


3. ദെൻഹായുടെ ആഴ്ചകൾ ܫܲܒܹ̈ܐ ܕܕܸܢܚܵܐ


4. വലിയ നോമ്പിന്റെ (സൗമാ റമ്പാ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܨܵܘܡܵܐ ܪܲܒܵܐ


5. ഉയിർപ്പിന്റെ (ഖ്യംതാ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܲܩܝܵܡܬܵܐ


6. ശ്ലീഹന്മാരുടെ (ശ്ലീഹേ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܲܫܠܝܼܚܹ̈ܐ


7. ഖയ്ത്തായുടെ ആഴ്ചകൾ ܫܲܒܹ̈ܐ ܕܩܲܝܛܵܐ


8. മാർ ഏലിയായുടെയും സ്ലീവായുടെയും മാർ മൂശേയുടെയും ആഴ്ചകൾ ܫܲܒܹ̈ܐ ܕܡܵܪܝ ܐܹܠܝܼܵܐ ܘܲܕܨܠܝܼܒ̣ܵܐ ܘܲܕܡܵܪܝ ܡܘܼܫܹܐ


9. പള്ളിയുടെ (സഭയുടെ) നവീകരണം (ഹൂദാസാ) എന്നും വിളിക്കപ്പെടുന്ന പള്ളി ഖൂദാശയുടെ (ഖുദാശ് ഏദ്ത്താ) ആഴ്ചകൾ ܫܲܒܹ̈ܐ ܕܩܘܼܕܵܫ ܥܹܕܬܵܐ ܘܡܸܬ̣ܩܪܸܐ ܚܘܼܕܵܬ̣ܵܐ



1. മംഗളവാർത്തക്കാലം

2. പിറവിക്കാലം : ഈശോയുടെ മനുഷ്യാവതാരം

3. ദനഹാക്കാലം: ഈശോയുടെ മാമ്മോദീസ, പരസ്യജീവിതം

4. നോമ്പുകാലം: ഈശോയുടെ ഉപവാസം, പീഡാനുഭവം, മരണം, സംസ്ക്കാരം

5. ഉയിർപ്പുകാലം: ഈശോയുടെ ഉത്ഥാനം

6. ശ്ളീഹാക്കാലം: റൂഹാദ്ക്കുദ്ശായുടെ ആഗമനം, ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണം

7. കൈത്താക്കാലം: സഭയുടെ വളർച്ച

8. ഏലിയാ-സ്ലീവാ-മൂശെക്കാലം: സ്ലീവായുടെ മഹത്വീകരണം, ഈശോയുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി

9. പള്ളിക്കൂദാശക്കാലം: സഭയുടെ സ്വർഗ്ഗീയ മഹത്തം


ഇപ്രകാരം രക്ഷണീയരഹസ്യങ്ങൾ അനുസ്മരിച്ചുകൊണ്ട് തിരുസഭ തൻ്റെ നാഥൻ്റെ ശക്തിയുടെയും യോഗ്യതയുടെയും അനർഘ നിയോഗങ്ങൾ വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്നു. അങ്ങനെ ഒരർത്ഥത്തിൽ ഇവയെല്ലാം എല്ലാ സമയത്തും അവതരിക്കപ്പെടുകയും വിശ്വാസികൾ ഈ രഹസ്യങ്ങൾ ഗ്രഹിച്ച് രക്ഷാകരമായ പ്രസാദവരത്താൽ പൂരിതരാവുകയും ചെയ്യുന്നു. (രണ്ടാം വത്തിക്കാൻ, ആരാധനക്രമം, 102)

Recent Posts

See All
പള്ളിക്കൂദാശക്കാലം

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ

 
 
 
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page