വിശുദ്ധ പ്രൊസ്പെർ
- Mar 1, 2023
- 1 min read
തിരുനാൾ :മാർച്ച് 2

ഫ്രാൻസ് എന്നാ രാജ്യത്തിലെ അക്വാ റ്റയിൻ എന്നാ പ്രദേശത്തെ ഒരു ചെറിയ പട്ടണമായ പ്രൊവെൻസിൽ എ ഡി 400-ൽ ആണ് വിശുദ്ധ പ്രൊസ്പെർ ജനിച്ചത്. ഒരു സാധാരണ മനുഷ്യനായിരുന്ന പ്രൊസ്പെർ ആത്മീയ കാര്യങ്ങളിലും ദൈവ ശാസ്ത്ര സംബന്ധമായ കാര്യങ്ങളിലും ചെറുപ്പ കാലം മുതൽ അതീവ താല്പര്യം കാണിച്ചുപോന്നു.അദ്ദേഹത്തിനു വെറും 29 വയസ്സു പ്രായമുള്ളപ്പോൾ മുതൽ വിശുദ്ധ അഗസ്തീനോസുമായി വിശ്വാസ രഹസ്യങ്ങളെക്കുറിച്ചു കത്തിടപാടു നടത്തിയിരുന്നതായി രേഖകൾ കാണിക്കുന്നു. അദ്ദേഹം ഒരു പുരോഹിതൻ പൊലുമായിരുന്നില്ലെങ്കിലും വിശുദ്ധ അഗസ്തീനോസുമായിത്തുള്ള കത്തിടപാടുകൾ കൂടാതെ അന്നത്തെ മാര്പാപയെ റോമിൽ ചെന്ന് സന്ദര്ശിച്ചു വിശ്വാസ സത്യങ്ങൾ സംബന്ധമായ കാര്യങ്ങളെ പ്പറ്റി ചർച്ച ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം എഴുതിയ "വരപ്രസാദവും സ്വതന്ത്ര മനസ്സും" എന്നാ കൃതി ഒരു പ്രാമാണിക രേഖയായി ഇപ്പോഴും കണക്കാക്കപെടുന്നു. റോമിൽ നിന്ന് പപ്പാ സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം വരപ്രസാദവും സ്വതന്ത്ര മനസ്സും എന്നാ വിഷയത്തെ പറ്റിയുള്ള തന്റെ പഠനങ്ങൾ തുടരുകയും ആക്കാലത്ത് വിശ്വാസ സത്യങ്ങളെ പറ്റി സഭയിലുണ്ടായിരുന്ന സംശയങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിനു മാർപ്പാപ്പയ്ക്കും പ്രാദേശിക മെത്രാന്മാർക്കും സഹായിയായി പ്രവർത്തി ക്കുകയും ചെയ്തു. വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ ജെറോമിന്റെയും കൃതികളുടെ ഒരു സമാഹാരം അദ്ദേഹം തയ്യാറാക്കു കയുണ്ടായി. അറുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു.


Comments