"അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല" (യോഹ. 1:11)
- Jan 13, 2023
- 1 min read
(2022 Dec. 20)

ദൈവത്തിന്റെ സ്വന്തം ജനമായ നമ്മുടെ ഇടയിലേക്ക് അവൻ കടന്നു വരുമ്പോൾ പലപ്പോഴും അവനെ സ്വീകരിക്കുവാൻ നാം തയ്യാറാകാറില്ല. ലൗകിക സുഖങ്ങൾക്ക് പുറകെ പോകുന്ന നാം നമ്മുടെ ഹൃദയവാതിലുകൾ അവനു മുമ്പിൽ കൊട്ടിയടക്കുന്നു. നിരാശ നിറഞ്ഞ ജീവിതത്തിൽ നിന്ന് കരകയറണമെങ്കിൽ ദൈവത്തെ നാം കൂട്ടുപിടിക്കണം. നമ്മുടെ ജീവിതത്തിലേക്ക് അവനെ നാം സ്വീകരിക്കണം, അവനുവേണ്ടി സമയം കണ്ടെത്തണം. ദൈവത്തെ മറന്ന് ജീവിച്ച നിമിഷങ്ങളെ ഓർത്ത് ആത്മാർത്ഥമായി മനസ്തപിച്ചുകൊണ്ട് അവനെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയവാതിലുകൾ തുറക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments