എട്ടുനോമ്പ് - ഒന്നാം ദിനം.
- sleehamedia
- Aug 31, 2023
- 1 min read
മ്ശീഹാമാതാവായ മർത്ത് മറിയത്തിൻ്റെ പിറവിത്തിരുന്നാളിന് ഒരുക്കമായുള്ള എട്ടുനോമ്പ് - ഒന്നാം ദിനം.

മറിയമേ നീ ഭാഗ്യവതി;
എന്തുകൊണ്ടെന്നാൽ മൂശേ കണ്ട മുൾപ്പടർപ്പ് നിനക്ക് സദൃശമാണ്;
മൂശേ അവന്റെ മുഖത്തെ ശോഭ മറച്ച വിരി പോലെ നീ നിന്റെ ശിശുവിന് ആയിത്തീർന്നു.
മറിയമേ നീ ഭാഗ്യവതി,
എന്തുകൊണ്ടെന്നാൽ സൂര്യനെ മറച്ച അതുല്ല്യരശ്മി നിന്നിൽ നിന്നും ഉദിച്ചു.
ആ രശ്മി ദീർഘസമയം മലയുടെ മുക ളിൽ വച്ച്, മൂശേയുടെ മേൽ പ്രകാശിച്ചു.
ഇപ്പോൾ അവന്റെ രശ്മികൾ ഭൂമിയുടെ എല്ലാ അതിർത്തികളിലും അവൻ എത്തിക്കുന്നു.
(മാർ അപ്രേം മല്പാൻ്റെ മറിയഗീതങ്ങളിൽ നിന്ന്)
Comments