"നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍"
- Jan 13, 2023
- 1 min read

"നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു" (മത്താ. 5:20)
നമ്മുടെ വിശ്വാസ ജീവിതം എന്നും ഉയർന്നു നിൽക്കണം. ലൗകിക സുഖങ്ങൾക്ക് പിന്നാലെ നാം പായുമ്പോൾ നമ്മുടെ വിശ്വാസത്തിന് കുറവ് സംഭവിക്കുന്നു. വിശ്വാസ ജീവിതത്തിൽ നമുക്ക് തകർച്ചകൾ സംഭവിക്കുമ്പോൾ സ്വർഗ്ഗം നമുക്ക് വിദൂരമായി തീരുന്നു. അതുകൊണ്ട് സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കാം. വിശ്വാസത്തിൽ കുറവ് സംഭവിക്കാതെ എന്നും എപ്പോഴും വിശ്വാസ ജീവിതത്തിൽ ഉയർന്നുനിൽക്കുവാനുള്ള കൃപക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2022 Dec. 22)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments