"പീലിപ്പോസ് പറഞ്ഞു: വന്നു കാണുക!" (യോഹ. 1:46)
- Jan 13, 2023
- 1 min read

വിശ്വാസത്തിന് മങ്ങലേൽക്കുന്നത് അത് അനുഭവത്തിൽനിന്ന് ഉടലെടുക്കാത്തത് മൂലമാണ്. വിശ്വാസം കേട്ട് കേൾവിയിൽ നിന്നും ഒരു അനുഭവമായി മാറണം. ദൈവത്തെ അനുഭവിച്ചറിഞ്ഞവരാരും ഒരിക്കലും അവിടുത്തെ തള്ളിപ്പറയുകയില്ല. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും അവിടുത്തെ കരങ്ങളിൽ മുറുകെ പിടിക്കുവാനുള്ള വിശ്വാസവും ധൈര്യവും അവർ കാണിക്കും. അതിന് ആദ്യം നാം ചെയ്യേണ്ടത് അവിടത്തെ സന്നിധിയിൽ എത്തുക എന്നതാണ്. അവന്റെ സന്നിധിയിൽ അണിചേർന്ന് അവനെ അനുഭവിച്ച് ഉറപ്പുള്ള പാറമേൽ നമ്മുടെ വിശ്വാസത്തിന്റെ ഭവനം പണിയുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2022 Dec. 21)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments