മേജർ ആർച്ച് ബിഷപ്പ്
പൗരസ്ത്യ സഭകളുടെ കാനൻ നിയമമനുസരിച്ച് ആരാണ് മേജർ ആർച്ച് ബിഷപ്പ് ?
സഭയുടെ പരമാധികാരത്താൽ നിശ്ചയിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ മെത്രാപ്പോലീത്തൻ സിംഹാസനത്തിലെ മെത്രാപ്പോലീത്തയാണ് മേജർ ആർച്ച് ബിഷപ്പ് (c. 151). പൊതു നിയമത്തിൽ അധികാരങ്ങളും അവകാശങ്ങളും മേജർ ആർച്ച് ബിഷപ്പിന് പാത്രിയാർകീസ്ന്റെപോലെതന്നെ ഉണ്ട്. എന്നാൽ പദവിയിൽ തുല്യതയില്ല ( c.152). പാത്രിയാർക്കീസിന് തൊട്ടടുത്ത ബഹുമതി മുൻഗണന ലഭിക്കുന്നു. (c.154) മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മെത്രാൻ സിനഡ് ഈ വിവരം മാർപാപ്പയെ അറിയിക്കുകയും മാർപാപ്പയുടെ അംഗീകാരം ലഭിക്കുകയും വേണം(c.154).



Comments