"വചനം ദൈവമായിരുന്നു" (യോഹ. 1:1)
- Jan 13, 2023
- 1 min read

"വചനം ദൈവമായിരുന്നു" (യോഹ. 1:1)
(2022 Dec. 19)
ദൈവത്തെ സ്നേഹിക്കുന്നവർ അവന്റെ വചനത്തെയും സ്നേഹിക്കുന്നു. അധര വ്യായാമം പോലെ വായിച്ച തീർക്കേണ്ട ഒന്നല്ല വചനം. ഭക്തിയോടെയും വിശുദ്ധിയോടെയും ദൈവത്തിന്റെ വാക്കുകൾ എന്ന പ്രാധാന്യത്തോടെ വേണം നാം ദൈവവചനത്തെ സമീപിക്കുവാൻ. വചനം എടുത്ത് വായിക്കുന്നത് പോലും ഒരു ദൈവാനുഗ്രഹമാണ്. പല പരീക്ഷണങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് ദൈവത്തിന്റെ അത്ഭുതകരമായ വചനമാണ്. അതുകൊണ്ട് ദൈവവചനം വായിക്കാനും അതനുസരിച്ച് ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ


Comments