top of page

ലത്തീന്‍ സഭയുടെ കാനന്‍ നിയമ സംഹിത (CIC)

  • Jul 25, 2023
  • 2 min read



1985 ജനുവരി 25-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലത്തീന്‍ സഭയ്ക്കുവേണ്ടിയുള്ള നിയമസംഹിതയുടെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു.

"നിയമങ്ങള്‍ ദൈവത്തിന്‍റെ അത്യുദാരമായ ദാനമാകുന്നു. അവയുടെ അനുഷ്ഠാനമോ സാക്ഷാത്തായ വിവേകവും (പ്രഭാ:24)". എന്ന പഴയനിയമത്തിലെ ആശയം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ പുതിയ കാനന്‍നിയമസംഹിതയുടെ ഔപചാരികമായ പ്രകാശനം നിര്‍വ്വഹിച്ചത്. ലത്തീന്‍ സഭയുടെ നിയമസംഹിതയുടെ രണ്ടാമത്തെ പ്രധാനപതിപ്പാണിത്. പാശ്ചാത്യസഭയില്‍ നിലവിലിരുന്ന നിയമക്കുറിപ്പുകള്‍ ക്രോഡീകരിച്ച് 1917ല്‍ പുറത്തിറക്കിയ നിയമസംഹിതയാണ് ആദ്യപതിപ്പ് (CIC 1917-codex iuris canomici-The code of canon law).

വിവിധവകുപ്പുകളുടെ തരംതിരിവനുസരിച്ചുള്ള പൊതുനിയമങ്ങള്‍ വ്യക്തികളെ സംബന്ധിക്കുന്ന, വസ്തുക്കളെ സംബന്ധിക്കുന്ന, നിയമനടപടികളെ സംബന്ധിക്കുന്ന, കുറ്റകൃത്യങ്ങളെയും അവയ്ക്കുള്ള ശിക്ഷകളേയും സംബന്ധിക്കുന്ന നിയമങ്ങള്‍ - എന്നീ അഞ്ചുപുസ്തകങ്ങളിലായി ആകെ രണ്ടായിരത്തി നാനൂറ്റി പതിനാല് (2414) കാനോനകള്‍ ഇതിലുണ്ട്. 1917 ലെ CIC യ്ക്കുമുമ്പുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ കാണുന്ന വസ്തുതകള്‍ ഇവയാണ്. മുന്‍പറഞ്ഞതുപോലെ ഇന്നു ലഭ്യമായിരിക്കുന്ന കത്തോലിക്കാസഭയുടെ കാനന്‍ നിയമസംഹിതകളുടെ സ്രോതസ്സും ആദ്യനിയമങ്ങളുമായി നിലകൊള്ളുന്നത് ബൈബിള്‍ പഠനങ്ങളാണ്. തുടര്‍ന്ന് അപ്പസ്തോലന്മാരുടെ പഠനങ്ങള്‍ ഇതിനോടുചേര്‍ക്കപ്പെട്ടു. പില്ക്കാലത്ത്, മാര്‍പ്പാപ്പമാരും സാര്‍വ്വത്രിക കൗണ്‍സിലുകളും സഭാകേന്ദ്രാലയങ്ങലും കാലാകാലങ്ങളില്‍ നല്കിക്കൊണ്ടിരുന്ന നിയമശാസനകളെയും നിര്‍ദ്ദേശങ്ങളെയും ആധാരമാക്കിയായിരുന്നു സഭയുടെ സ്ഥാപന-സാമൂഹ്യവ്യവസ്ഥിതി ക്രമീകരിച്ച് നിയന്ത്രിച്ചുപോന്നിരുന്നത്.

കാലഹരണപ്പെട്ടുപോയവയെ മാറ്റി വൈവിധ്യമാര്‍ന്നതും ഭിന്നാത്മകവുമായ നിയമങ്ങള്‍ അടങ്ങിയിട്ടുള്ള വിവിധശേഖരങ്ങളില്‍നിന്നും (collections) പ്രസക്തമായവ മാത്രം തെരഞ്ഞെടുത്ത് ഒരു സംഹിതയുടെ ചട്ടക്കൂടിലാക്കിക്രമീകരിക്കുക എന്ന ദുഷ്കരമായ ജോലിയായിരുന്നു 1917-ലെ നിയമസംഹിതാ വിധാതാക്കള്‍ക്ക് നിര്‍വ്വഹിക്കേണ്ടിയിരുന്നത്. പന്ത്രണ്ടുകൊല്ലത്തെ നിതാന്ത പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് CIC- 1917പുറത്തിറങ്ങിയത്.

ലോകത്തിന്‍റെ ഗതിവിഗതികള്‍ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ക്രമേണ ഈ നിയമസംഹിതയും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ചും മാറുന്ന കാലഘട്ടത്തിലെ സഭയുടെ ആവശ്യങ്ങള്‍ പരിഗണിച്ചും 1959 ജനുവരി 25-ാം തീയതി ജോണ്‍ 23-ാമന്‍ മാര്‍പാപ്പ II-ാം വത്തിക്കാന്‍ കൗണ്‍സിലിന് സമാഹ്വാനം ചെയ്തു. പ്രസ്തുത അവസരത്തില്‍ കൗണ്‍സിലില്‍വച്ച് കാനന്‍നിയമപരിഷ്കരണത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. 1963 മാര്‍ച്ച് 28-ന് നിയമസംഹിത പരിഷ്കരിക്കുന്നതിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സ്ഥാപിതമായി. എങ്കിലും II-ാം വത്തിക്കാന്‍ കൗണ്‍സില്‍ മൂലം ഈ ജോലി നീട്ടിവയ്ക്കുകയാണുണ്ടായത്. 1965 നവംബര്‍ 20-ാം തീയതി നിയുക്ത കമ്മീഷന്‍ ഈ ജോലിക്ക് തുടക്കം കുറിച്ചു. തദവസരത്തില്‍ അന്നത്തെ മാര്‍പാപ്പ പോള്‍ ആറാമന്‍ നവീകരണ ജോലി സംബന്ധിച്ച് രണ്ടു സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പ്രസ്തുതകമ്മീഷന് നല്കി. അവ താഴെപ്പറയുന്നവയാണ്.

  1. നവീകരണം കൊണ്ടുദ്ദേശിക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ പുനസംവിധാനം മാത്രമല്ല, ഉടച്ചുവാര്‍ക്കല്‍ (Recasting) കൂടിയാണ്.

  2. നിയമനിര്‍മ്മാണത്തിന് അടിസ്ഥാനമായി സ്വീകരിക്കേണ്ടത് വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖകളായിരിക്കണം.

അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പത്തൊന്നു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു വിദഗ്ധസംഘമാണ് റിവിഷന്‍ജോലി നിര്‍വ്വഹിച്ചത്.

അവര്‍: 105 കര്‍ദ്ദിനാളന്മാര്‍, 77 മെത്രാപ്പോലീത്താമാരും മെത്രാന്മാരും, 73 രൂപതാവൈദികര്‍, 47 സന്യാസവൈദികര്‍, 3 സിസ്റ്റേഴ്സ്, 12 അല്മായര്‍ എന്നിവരാണ്. ഇവരുടെ സംഘാതാത്മക പ്രവര്‍ത്തനഫലമാണ് പുതിയ നിയമസംഹിത. 1917 CIC യുടേതില്‍ നിന്നും പുതിയ നിയമസംഹിതയുടെ ഘടനയും ക്രമീകരണവും വ്യത്യസ്തമാണ്.

പ്രതിപാദ്യവിഷയങ്ങളുടെ സ്വഭാവം പരിഗണിച്ച് പ്രത്യേകശീര്‍ഷകങ്ങളോടുകൂടി ഭാഗങ്ങളും വകുപ്പുകളും ഉപവകുപ്പുകളുമായി തരംതിരിച്ച് ഏഴുപുസ്തകങ്ങളിലായി 1752 കാനോനകള്‍ ഈ സംഹിതയിലുണ്ട്.

ഒന്നാം പുസ്തകം - പൊതുനിയമങ്ങള്‍

രണ്ടാം പുസ്തകം - ദൈവജനം

മൂന്നാം പുസ്തകം - സഭയുടെ പ്രബോധനാധികാരം

നാലാം പുസ്തകം - സഭയിലെ വിശുദ്ധീകരണ ശുശ്രൂഷകള്‍

അഞ്ചാം പുസ്തകം - സഭയുടെ സ്ഥാവരജംഗമവസ്തുക്കള്‍

ആറാം പുസ്തകം - സഭയിലെ അനുമതികള്‍

ഏഴാം പുസ്തകം - സഭയിലെ നിയമവ്യവസ്ഥിതി

1917 CIC-യിലേക്കാള്‍ 662 കാനോനകള്‍ ഇതില്‍ കുറവാണ്. ക്രമാനുഗതവും അര്‍ത്ഥസമ്പുഷ്ടവുമായ ഘടനയാണ് 1983-ലെ ഇകഇ യ്ക്കുള്ളത്. അവതരണത്തിലും കാലാനുഗതമായ നവീകരണങ്ങള്‍ വരുത്തുന്നതിലും - ചില സാങ്കേതിക പോരായ്മകളെ ഒഴിച്ചുനിര്‍ത്തിയാല്‍ - പുതിയ സംഹിത വിജയിച്ചിട്ടുണ്ട്. സഭയെ സംബന്ധിച്ചുള്ള II-ാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ശാസ്ത്രീയപഠനവും സിദ്ധാന്തവും (Ecclesiology) നിയമത്തിന്‍റെ ഭാഷയില്‍ (Judicial LKanguage) അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് പുതിയ CIC യുടെ പ്രധാനസവിശേഷത. 1983 ലെ CIC ലത്തീന്‍റീത്തില്‍പ്പെട്ട കത്തോലിക്കാസഭാ വിഭാഗത്തിനുമാത്രമേ ബാധകമായിരിക്കുകയുള്ളൂ (Can. I). പൗരസ്ത്യറീത്തുകളില്‍പ്പെട്ട സഭാവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള നിയമസംഹിത (CIEO) പിന്നീടാണ് പുറത്തുവന്നത്.

Recent Posts

See All
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
പിതാവില്‍നിന്നും - പുത്രനില്‍നിന്നും - പുറപ്പെടുന്ന പരിശുദ്ധാത്മാവ്": മലയാളഭാഷയിലെ ചിഹ്നനരീതിയും വ്യാഖ്യാനസംബന്ധിയായ കാനന്‍നിയമങ്ങളും

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ...

 
 
 
ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page