"നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിൻ"
- Mar 8, 2023
- 1 min read
📖 *വചന വിചിന്തനം* 📖

"നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിൻ" (മത്താ. 5:48)
നിരവധി കുറവുകൾ ഉള്ളവരാണ് നാം ഓരോരുത്തരും. എങ്കിലും കുറവുകളിൽ തന്നെ നിൽക്കാതെ പൂർണ്ണതയിലേക്ക് വളരുവാനാണ് നാം പരിശ്രമിക്കേണ്ടത്. നമ്മുടെ കുറവുകളും അതിന്റെ പ്രതിവിധികളും നമ്മുടെ അടുക്കൽ തന്നെയുണ്ട്. കുറവുകളെ പരിഹരിക്കുക എന്നത് ഒരു ചെറിയ കാലഘട്ടത്തേക്ക് മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല മറിച്ച് ജീവിത അവസാനം വരെ അത് നീണ്ടുനിൽക്കണം. അതുകൊണ്ട് ഈ നോമ്പ് കാലത്ത് ഒരു പൂർണ്ണമായ പരിവർത്തനത്തിന് നമുക്ക് തയ്യാറാക്കാം. നമ്മുടെ കുറവുകളെ നിറവുകളാക്കി മാറ്റുവാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2023 Mar. 08)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ



Comments