റൂഹാദ്ക്കുദ്ശാ സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം
- Jun 7, 2025
- 1 min read
റൂഹാദ്ക്കുദ്ശാ:
സ്വര്‍ഗാരോഹിതനീശോയുടെ അനുപമ സമ്മാനം
ബേത് തോമ ദയറ
പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളില്‍പ്പെട്ട എല്ലാ സഭകളും പെന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കുന്ന ഈ നാളുകളില്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമാളായ റൂഹാ തമ്പുരാന്‍ നമ്മുടെ ധ്യാന മനനങ്ങളില്‍ നിറയുന്നത് സ്വാഭാവികമാണ്. നമുക്കുവേണ്ടി പീഡകള്‍ സഹിച്ച്, സ്ലീവായില്‍ മരിച്ച്, ഉത്ഥാനം ചെയ്തു സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്ത്, പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന പുത്രന്‍ തമ്പുരാന്റെ അപേക്ഷ സ്വീകരിച്ച് എന്നേക്കും നമ്മോടുകൂടെയായിരിക്കുവാന്‍ വേണ്ടി അവന്റെ നാമത്തില്‍ ബാവാതമ്പുരാന്‍ മനുഷ്യവംശത്തിനു നല്‍കിയ സഹായകനാണ് (പാറഖ്‌ലേഥാ) റൂഹാദ്ക്കുദ്ശാ (യോഹ 14:26). ബാവായ്ക്കും പുത്രനും സമനായ റൂഹായുടെ തനതാത്മകതയെ ഏറ്റവും മനോഹരമായി ചിത്രീകരിക്കുന്ന പാരമ്പര്യമാണ് സുറിയാനി സഭകള്‍ക്കുള്ളത്. നമ്മുടെ പ്രാര്‍ത്ഥനകളിലും ഉന്നത ദൈവശാസ്ത്രജ്ഞന്മാരായ പിതാക്കന്മാരുടെ പ്രബോധനങ്ങളിലുമെല്ലാം റൂഹാ തമ്പുരാന്റെ സവിശേഷതകളെക്കുറിച്ചുള്ള വര്‍ണനകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.



Comments