പേത്തുർത്താ
- Feb 21, 2023
- 1 min read
എന്താണ് ''പേത്തുർത്താ''?
നോമ്പ് കാലത്തെ ഒന്നാം ഞായർ 'പേത്തുർത്താ ഞായർ' എന്നാണ് അറിയപ്പെടുന്നത്. ''പേത്തുർത്താ'' എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം 'തിരിഞ്ഞു നോട്ടം ' എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി ഉണ്ടായിരിക്കേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തുർത്ത ആചരണം വിരൽചൂണ്ടുന്നത്. നോമ്പാചരണത്തിന്‍റെ തുടക്കത്തിലെ ഞായറാഴ്ചയില്‍ മാർത്തോമ്മാ നസ്രാണികള്‍ പേത്തുർത്താ ആചരിക്കുക പതിവായിരുന്നു. വ്രതശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പാപപങ്കിലമായ തന്‍റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയും, അനുതപിച്ചു ദൈവത്തിന്‍റെ സന്നിധിയിലേക്ക് തിരിയാനുള്ള ഒരു സ്വയം തീരുമാനവുമാണ് പേത്തുർത്താ ദിവസം നടക്കേണ്ടത്. ദീർഘമായ നോമ്പിന് ആത്മപരിശോധനയിലൂടെയും അനുരഞ്ജനത്തിലൂടെയും സ്വയം ഒരുക്കി പാപപങ്കിലമായ തന്റെ പഴയ ജീവിതത്തോട് എന്നെന്നേക്കുമായി വിടപറയുന്ന ഒരു ദിവസം ആണ് പേത്തുർത്താ ഞായർ



Comments