ഫാ.പ്ലാസിഡ് പൊടിപ്പാറ CMI
- sleehamedia
- Apr 28, 2023
- 2 min read
മാർത്തോമ്മാ നസ്രാണി സഭയുടെ ആധുനിക കാലത്തെ സഭാ പിതാവും വിശുദ്ധനുമായ പ്ലാസിഡ് പൊടിപ്പാറ

1. കർമ്മധീരനായ സഭാചാര്യൻ.
ഇസ്രായെലിന്റെ പ്രവാസകാലത്ത് ദേവാലയം നിർമ്മിക്കുവാനായി ജന മധ്യത്തിൽ നിന്നും കർത്താവുയർത്തിയ പ്രവാചകന്മാരാണ് എസ്രാപ്രവാചകനും നെഹമിയാ പ്രവാചകനും ... ഇവർ രണ്ടുപേരും ഇസ്രായേലിന് പുതിയ രൂപവും ഭാവവും നൽകിയവരാണ് . മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ ജീർണ്ണാവസ്ഥയിലായിരുന്ന സഭയെ പണിതുയർത്തുവാൻ അവതരിച്ച താരമായിരുന്നു വന്ദ്യനായ പ്ലാസിഡ് അച്ചൻ. കുടമാളൂരിൽ നിന്നും ദൈവം അനുഗ്രഹിച്ചയച്ച 3 മൂന്നാമത്തെ സഭാ താരകം (അൽഫോൻസാമ്മയും മാണിക്കത്തനാരുമാണ് മറ്റു രണ്ടുപേർ).
പ്ലാസിഡ് അച്ചന്റെ കാലഘട്ടത്തിൽ സീറോ മലബാർ സഭ എന്നത് വ്യക്തമായ നാമം പോലുമില്ലാതെ ദിശയറിയാതെ ഒഴുകിനടക്കുന്ന ഒരു വൻ കപ്പലായിരുന്നു. കേരളത്തിലെ കൽദായ സുറിയാനിക്കാരെന്നും , മലങ്കര സുറിയാനി കത്തോലിക്കർ എന്നും സുറിയാനികത്തോലിക്കർ എന്നും ഈ സഭയെ വിളിച്ചു നടന്നിരുന്ന കാലം . റോമൻ ലത്തീൻ നുകത്തിലേക്ക് പൂർണ്ണമായും കയറി ഇറങ്ങിയ സഭയെ അതിൽ നിന്നും ഇറക്കി കോണ്ടുവന്ന് അതിന് ഇന്നത്തെ പൂർണ്ണരൂപം നൽകാൻ കഠിനമായി പ്രയത്നിച്ച ഒരാൾ . ഇന്നത്തെ സീറോ മലബാർ സഭ എന്തായിരിക്കുന്നുവോ അതിന്റെ പിന്നിലെ മാർഗദർശി പ്ലാസിഡ് അച്ചനാണ്.
പ്രസിദ്ധനായ സുറിയാനി പണ്ഡിത്ൻ , ആരാധനാക്രമ വ്യക്താവ് , കാനോൻ നിയമ പണ്ഡിതൻ , വാഗ്മി , ദാർശനികൻ എന്നീ നിലകളിലെല്ലാം ശോഭിച്ച പ്ലാസിഡ് അച്ചൻ അപ്പസ്തോലിക സിംഹാസനത്തിന്റെ കാവലാളായും പ്രവർത്തിച്ചു .
സഭൈക്യരംഗത്ത് പ്ലാസിഡ് അച്ഛൻ മാർ കരിയാറ്റി മെത്രാപ്പ്പോലീത്താക്കു ശേഷം മലങ്കരയിലെ അകത്തൊലിക്കാ വിഭാഗങ്ങളുടെ പുനരൈക്യത്തിനു വേണ്ടി കഠിനമായി പരിശ്രമിച്ഛു .
2. മലങ്കര കത്തോലിക്കാ സഭയും പ്ലാസിഡ് അച്ചനും
മലങ്കര കത്തോലിക്കാ സഭയിൽ പുനരൈക്യത്തിനു വേണ്ടി മാർ ഇവാനിയോസിനു ശേഷം പ്രയത്നിച്ച മഹാവ്യക്തിത്വമാണ് പ്ലാസിഡ് അച്ഛൻ . സത്യത്തിൽ മാർ ഇവാനിയോസിനു ശേഷം തുല്യതലത്തിൽ മലങ്കര കത്തോലിക്കാ സഭയിൽ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയും . നിർഭാഗ്യവശാൽ മലങ്കര കത്തോലിക്കാ സമൂഹം പ്ലാസിഡ് അച്ചനോടു നീതിപുലർത്തിയിട്ടില്ലാ എന്നുള്ളത് ദൈവതിരുമുൻപാകെയുള്ള നിന്ദയായി ഇന്നും അവശേഷിക്കുന്നു.
യാക്കോബായ സഭയുടെ ആരാധനക്രമം പോലും സിറിയായിലെ പിതാക്കന്മാരെക്കാൾ കൂടുതലായി ഗ്രഹിച്ച ഒരു പിതാവ് ചരിത്രത്തിൽ പോലും ഉണ്ടായിട്ടില്ല. മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിനു ശേഷം യാക്കോബായ ലിറ്റർജി പരിഷ്കരിക്കണമെന്ന് തിരുസിംഹാസനം ആവശ്യപ്പെടുകയും കകത്തോലിക്കമല്ലാത്ത ആചാരങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആരാധനാക്രമത്തിൽ വെള്ളം ചേർത്താൽ തന്റെ കൂടെ വന്നവർ തിരികെപ്പോകും എന്ന് മാർ ഇവാനിയോസ് ഉണർത്തിച്ചെങ്കിലും റോമാസിംഹാസനം അത് മുഖവിലക്കെടിത്തില്ല . പിന്നീട് തിരുസിംഹാസനം ലിറ്റർജി പരിഷ്കരിക്കുവാനായി പ്ലാസിഡ് അച്ഛനെ ഏല്പിച്ചു . വിശദമായി ലിറ്റർജി പഠിച്ച പ്ലാസിഡ് അച്ഛൻ മാറ്റങ്ങളൊന്നും ആവശ്യമില്ലന്നും കത്തൊലിക്കമല്ലാത്ത ആശയങ്ങൾ ഒന്നും തന്നെ ലിറ്റർജിയിൽ ഇല്ലാഎന്നും റിപ്പോർട്ട് നൽകുകയും 5ആം തുബ്ദേനിലെ ( ഡീപ്ടിക്സ് ) ചില പിതാക്കന്മാരുടെ പേരുകൾ നീക്കം ചെയ്യുകയും അതിലേക്ക് തീവ്രമായ യാക്കോബായാശങ്ങൾ പുലർത്താത്ത സത്യവിശ്വാസികളായ മാർ ഒസ്താത്തിയോസ് മുതലായ പിതാക്കന്മാരുടെ പേരുകൾ കൂട്ടിചേർക്കുകയും ചെയ്തു. സത്യത്തിൽ പ്ലാസിഡ് അച്ചൻ ഇല്ലായിരുന്നു എങ്കിൽ മനോഹരമായ യാക്കോബായ ആരാധനാക്രമം മലങ്കര കത്തോലിക്കാ സഭക്ക് നഷട്പ്പെട്ടേനേ.
3. സീറോ മലബാർ സഭയിലെ പ്ലാസിഡ് അച്ഛന്റെ ആരാധനാക്രമ സംഭാവനകൾ
അത്യുന്നത കർദ്ധിനാൾ യൂജിൻ തിസ്സറാങ്ങ് തിരുമേനിയേ സീരോ മലബാർ സഭാസനേഹിയാക്കി മാറ്റിയതിലെ ചാലക ശക്തി പ്ലാസ്ഡ് അച്ഛനായിരുന്നു . മാത്യസഭയുമായി പുലബന്ധം പോലുമില്ലായിരുന്ന ആരാധനാക്രമത്തെ (ലത്തീൻ കുർബാന സുറിയാനിയിൽ) അതിന്റെ ഉറവിടങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാൻ സമരം ചെയ്ത ഒറ്റയാൾ പട്ടാളമായിരുന്നു പ്ലാസിഡ് അച്ചൻ. പാലാ മെത്രാച്ചനായിരുന്ന വയലിൽ തിരുമേനി ഒഴികെ ബാക്കിയേല്ലാ മെത്രാന്മാരും കൂട്ടമായും ഒറ്റക്കും റോമിനു കത്തെഴുതി ഈ പുതിയ പരിഷ്കരണം വേണ്ടാ എന്ന്. ലത്തീൻ കുർബാന സുറിയാാനി ഭാഷയിൽ മാത്രം മതി എന്ന് തീരുമാനമെടുത്ത ഈ പ്രാദേശിക തീരുമാനത്തെ തകർത്തത് പ്ലാസിഡ് അച്ചന്റെ വിശ്വാസദൃഡതയാണ് . അങ്ങനെ സഭക്ക് അഭിമാനമായി ആദ്യമായി മലയാളഭാഷയിലും (ജനങ്ങളുടെ പ്രാർത്ഥനകൾ) സുറിയാനിയിലുമായി മാതൃ സഭയുടെ സ്വന്തം ആരാധനാക്രമം 1962 ൽ പ്ലാസിഡ് അച്ചൻ ഒറ്റക്കുതയ്യാറാക്കി . ഈ തക്സയെ എനിക്ക് പ്ലാസിഡ് തക്സ എന്ന് വിളിക്കാണാണ് എനിക്ക് താല്പര്യം . ഏതോരു ആരാധനാക്രമ പഠിതാവിനും വിസ്മരിക്കാനാവാത്തതും മാസ്മരിക ശക്തിയുള്ളതുമാണ് 62ലെ തക്സ . പിന്നീട് വന്ന പരിഷ്കരണങ്ങളിൽ അതായത് 1986 ലെ തോമസ് മണ്ണൂരാൻപറബിൽ തയ്യാറാക്കിയ തക്സയുടെയും1989 ലെ പരിഷ്കരിച്ഛതും ഇപ്പോൾ ഉപയോഗത്തിലുമായിരിക്കുന്ന തക്സയുടെയും മാതാവ് പ്ലാസിഡ് അച്ചന്റെ ടെക്സ്റ്റാണ് .
പൂർണ്ണമായും പൗരസ്ത്യ സഭയുടെ മാത്രം ഭാഗമായ സീറോ മലബാർ സഭയുടെ ആദ്ധ്യാൽമികമായ വൈദികപരിശീലനത്തിനായി മാത്രം രൂപീകൃതമായിരിക്കുന്ന വടവാതൂർ സെമിനാരി , പൗരസ്ത്യ വിദ്യാപീഠം എന്നിവയും പ്ലാസിഡ് അച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമാണ്..
കടപ്പാട്: ബർയൂദാ
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments