top of page

തിരുസഭയിലെ ഉത്തരീയ ഭക്തികൾ

  • May 16, 2023
  • 2 min read

ഫാ. ജയ്സൺ കുന്നേൽ mcbs



നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. സഭയിൽ പ്രചുരപ്രചാരത്തിലുള്ള ഒരു ഭക്താനുഷ്ഠാനമാണ് ഉത്തരീയ ഭക്തി. പ്രധാനപ്പെട്ട കൂദാശാനുകരണമാണ് തവിട്ടു നിറത്തിലുള്ള ഉത്തരീയം.

പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് കർമ്മലീത്താ സന്യാസിയായ വിശുദ്ധ സൈമൺ സ്റ്റോക്കുമായി ബന്ധപ്പെട്ടാണു ഉത്തരീയ ഭക്തിയുടെ ആരംഭം. കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്നതു തവിട്ടു നിറത്തിലുള്ള ഈ ഉത്തരീയം മാത്രമല്ല . വിശ്വാസികളുടെ ഉപയോഗത്തിനായി മറ്റു പതിനെട്ടു ഉത്തരീയങ്ങൾ കൂടി ഉണ്ട്. ഇവിടെ അത്തരത്തിലുള്ള എഴു ഉത്തരീയങ്ങളെപ്പറ്റി നമുക്കു കാണാം.

പരിശുദ്ധ ത്രിത്വത്തിന്റെ ബഹുമാനാർത്ഥമുള്ള വെള്ള ഉത്തരീയം (The White Scapular of the Most Blessed Trinity)

1198 ൽ ഇന്നസെന്റ് മൂന്നാമൻ പാപ്പയാണ് പരിശുദ്ധ ത്രിത്വത്തിന്റെ ( Order of the Trinitarians) സഭയിൽ ആരംഭിച്ച വെള്ള ഉത്തരീയം അംഗീകരിച്ചത്. ഒരു മാലാഖ വെള്ള വസ്ത്രമണിഞ്ഞു അതിൽ നീലയും ചുവപ്പും നിറമുള്ള കുരിശുമായി പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ ത്രിത്വത്തിന്റെ സഭയുമായി ബന്ധമുണ്ടായിരുന്നവർ വെള്ള നിറത്തിൽ നീലയും ചുവപ്പു ചേർന്ന കുരിശോടു കൂടിയ ഉത്തരീയം അണിയാൻ ആരംഭിച്ചു.

മറിയത്തിന്റെ ഏഴു വ്യാകുലങ്ങളുടെ ഉത്തരീയം (The Black Scapular of the Seven Dolors (Sorrows) of Mary )

1255 ൽ സ്ഥാപിതമായ സേർവിറ്റ് ഓർഡറുമായി (Servite Order) ബന്ധമുള്ളതാണ് ഈ ഉത്തരീയ ഭക്തി. കറുത്ത നിറമുള്ള ഈ ഉത്തരീയത്തിൽ വ്യാകുലമാതാവിന്റെ ഒരു ചിത്രം ഉൾകൊള്ളുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളുടെ ഓർമ്മസൂക്ഷിക്കാനാണ് ഈ ഉത്തരീയം ധരിക്കുന്നത്.

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ജനത്തിന്റെ ഉത്തരീയം (The Blue Scapular of the Immaculate Conception)

ധന്യയായ ഉർസുല ബെനിൻ കാസക്കു ലഭിച്ച ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശനീല നിറമുള്ള ഈ ഉത്തരിയ ഭക്തി തിയാറ്റീനൻ ഓർഡറിൽ ആരംഭിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തോടുള്ള ബഹുമാനവും പാപികളുടെ മാനസാന്തരവും ആണ് ഈ ഉത്തരീയ ഭക്തിയുടെ പ്രത്യേകത.

പീഡാനുഭവത്തിന്റെ ചുവപ്പു ഉത്തരീയം (The Red Scapular of the Passion)

1846 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ ( Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ച ദർശനത്തിന്റെ അടിസ്ഥാനത്തിൽ രൂപം പ്രാപിച്ച ഉത്തരീയ ഭക്തിയാണിത്. എല്ലാ വെള്ളിയാഴ്ചയും ഈ ഉത്തരീയം ധരിക്കാൻ ഈശോ അവളോടു ആവശ്യപ്പെട്ടു. ചുവപ്പു നിറത്തിലുള്ള ഈ ഉത്തരീയത്തിൽ കുരിശും “ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ വിശുദ്ധ പീഡാസഹനമേ ഞങ്ങളെ രക്ഷിക്കണമേ ” എന്നു ഒരു വശത്തു രേഖപ്പെടുത്തിയിരിക്കുമ്പോൾ മറുവശത്ത്. ഈശോയുടെയും മാതാവിന്റെയും ഹൃദയങ്ങളും ഈശോയുടെയും മറിയത്തിന്റെയും തിരുഹൃദയങ്ങളെ ഞങ്ങളെ സംരക്ഷിക്കണമേ ” എന്നു ആലേഖനം ചെയ്തിരിക്കുന്ന ഒരു കുരിശും കാണാം. ദൈവീക പുണ്യങ്ങളായ വിശ്വാസവും ശരണവും ഉപവിയും വളരുന്നതിനാണ് ഈ ഉത്തരീയം ധരിക്കുന്നത്.

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഉത്തരീയം (The Green Scapular of the Immaculate Heart of Mary)

പച്ച നിറത്തിലുള്ള ഈ ഉത്തരീയം 1840 ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസസഭയിലെ (Congregation of the Daughters of Charity) ഒരു കന്യാസ്ത്രീക്കു ലഭിച്ചതാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഈ ഉത്തരീയത്തിൽ മറിയത്തിന്റെ വിമല ഹൃദയമേ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനയുമുണ്ട്. മാനസാന്തരത്തിനുള്ള പ്രത്യേക ഉത്തരീയമാണിത്.

മുഖ്യദൂതനായ വി. മിഖായലിന്റെ ഉത്തരീയം ( The Scapular of St. Michael the Archangel)

സഭയിൽ വി. മിഖായേലിനോടുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിച്ച പതിമൂന്നാം ലെയോ മാർപാപ്പയാണ് മിഖായൽ മാലാഖയുടെ ഉത്തരീയ ഭക്തിക്കു അംഗീകാരം നൽകിയത്. സമചതുരാകൃതിയിലുള്ള ഉത്തരീയത്തിനു പകരം ഒരു പരിചയുടെ രൂപത്തിലാണ് ഈ ഉത്തരീയം നീലയും കറുപ്പുമാണ് നിറങ്ങൾ ഉത്തരീയത്തിൽ മിഖായൽ മാലാഖയുടെ ചിത്രവും, അതിൽ (Quis ut Deus) ദൈവത്തെപ്പോലെ ആരുണ്ട്? എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ ജോസഫിന്റെ ഉത്തരീയം (The Scapular of St. Joseph)

കപ്പൂച്ചിൻ സഭയിൽ ആരംഭിച്ച ഈ ഉത്തരീയ ഭക്തിക്കു കത്തോലിക്കാ സഭ 1880 ൽ അംഗീകാരം നൽകി. വയലറ്റും സ്വർണ്ണവും നിറങ്ങളുള്ള ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു “തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ” എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും “ദൈവാത്മാവാണ് അവന്റെ നിയന്താവ് ” എന്നും കാണാം.


18.11. 2018 ലെ കുറിപ്പ്

Recent Posts

See All
പള്ളിക്കൂദാശക്കാലം

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം റവ. ഡോ. ജോസ് കുറ്റിയാങ്കൽ പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ

 
 
 
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page