വിശുദ്ധ അന്ത്രയോസ് ശ്ലീഹ, തിരുനാൾ :നവംബർ 30
- Jan 13, 2023
- 1 min read
റഷ്യയുടെ മധ്യസ്ഥനായി വണക്കപെടുന്ന വിശുദ്ധനാണ് അന്തയോസ് ശ്ലീഹ. ഈശോയുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായിരുന്നു പത്രോസിന്റെ സഹോദരനായിരുന്ന അന്ത്രയോസ് ശ്ലീഹ. മീൻപിടുത്തക്കാരൻ ആയ അന്ത്രയോസ് ഗലീലിയായിലെ ബെത്സെയ്തായിൽ നിന്നുള്ളവനായിരുന്നു.

സ്നാപകയോഹന്നാന്റെ ശിഷ്യനായിരുന്ന അന്ത്രയോസ് " ഇതാ ദൈവത്തിന്റെ കുഞ്ഞാട് "എന്ന ഗുരുവിന്റെ വാക്ക് കേട്ട് ഈശോയെ അനുഗമിച്ചു. വന്നു കാണുക എന്ന ഈശോയുടെ ക്ഷണം സ്വീകരിച്ച് ഈശോയുടെ കൂടെ വസിച്ചു. ഈശോയുടെ ശിഷ്യനായി. ഞങ്ങൾ മിശിഹായെ കണ്ടു എന്ന് പത്രോസിനോട് തന്റെ സാക്ഷ്യം പങ്കുവെച്ചു. ചരിത്രകാരനായ എവുസേബിയുസ് രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം സിത്തിയ യിൽ സുവിശേഷം പ്രഘോഷിച്ചത് വിശുദ്ധ അന്ത്രയോസ് ആണ്. അക്കായിയായിലെ പാത്രോസ് എന്ന സ്ഥലത്ത് വെച്ച് അദ്ദേഹം കുരിശിൽ തറയ്ക്കപ്പെട്ടു. X ആകൃതിയിലുള്ള കുരിശിലാണ് അദ്ദേഹത്തെ തറച്ചത്. കുരിശിൽ മുറിവേറ്റു പിടയുമ്പോഴും അദ്ദേഹം സുവിശേഷം പ്രഘോഷിച്ചു.
സീറോ മലബാർ ആരാധനക്രമ വായനകൾ
ലേഖനം : 1 കൊറി 1:4-9
സുവിശേഷം : യോഹന്നാൻ 8:26-30



Comments