റോമിലെ വി. ഫ്രാൻസസ്
- Mar 9, 2023
- 2 min read
തിരുനാൾ മാർച്ച് 9

കൊളാറ്റിൻ സഭയുടെ സ്ഥാപ കയായ വിശുദ്ധ ഫ്രാൻസെസ് 1384 ൽ ഇറ്റലിയിലെ ഒരു കുലീ ന കുടുംബത്തിലാണ് ജനിച്ചത്. സന്യാസ ജീവിതമായിരുന്നു ചെ റുപ്പം മുതൽ അവൾ ആഗ്രഹി ച്ചതെങ്കിലും മാതാപിതാക്കളു ടെ ആഗ്രഹ പ്രകാരം ഒരു റോമ ൻ പ്രഭുവായ ലോറൻസ് പൊൻ സാനിയെ വിവാഹം കഴിച്ചു.
എന്നാൽ തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ തന്റെ സ്വ ത്തു മുഴുവന്‍ ഉപേക്ഷിക്കുക യും പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തു. തന്റെ കാവല്‍ മാലാഖയുമായി ചിര പരിചിതമായ സംഭാഷണത്തി നുള്ള സവിശേഷ വരം വിശുദ്ധ ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചി രുന്നു. വിശുദ്ധ ഫ്രാന്‍സെസയു ടെ ജീവിതത്തെ കുറിച്ച് വായി ക്കുന്ന ഒരാള്‍ക്ക്, ഭൗതീക ലോ കത്തിലുമധികമായി ആത്മീയ ലോകത്താണ് അവള്‍ ജീവിച്ചി രുന്നതെന്ന വസ്തുതയാണ് മനസ്സിലാക്കുവാന്‍ സാധിക്കു ക. വാസ്തവത്തില്‍ അതായി രുന്നു അവളുടെ ജീവിതത്തി ന്റെ സവിശേഷതയും.
വിശുദ്ധരും അനുഗ്രഹീതരു മായ ആത്മാക്കളുമായി വിശു ദ്ധ അടുത്ത ബന്ധം പുലര്‍ത്തി യിരിന്നു. 1447 മാർച്ച് 21 വിശുദ്ധ ബെൻഡിക്ടിന്റെ തിരുന്നാൾ ദിവസ്സം ഫ്രാൻസെസ് സഭാ വ സ്ത്രം സ്വീകരിച്ചു.
കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴ ത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ വി ശുദ്ധ ഫ്രാന്‍സെസിന്റെ ജീവി തത്തിലെ മൂന്ന്‍ ഘട്ടങ്ങളിലും പ്രത്യേകപദവിയുള്ള മൂന്ന്‍ മാ ലാഖമാര്‍ വിശുദ്ധയെ അകമ്പടി സേവിച്ചിരിന്നു. നരകത്തിന്റെ കടന്നാക്രമണങ്ങളില്‍ വീഴാതെ പടിപടിയായി അവള്‍ ആത്മീയ പൂര്‍ണ്ണതയിലേക്ക് ആനയിക്ക പ്പെട്ടു. പകലും, രാത്രിയും തന്റെ കാവല്‍ മാലാഖ നിഗൂഡമായ ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കു ന്നതായി വിശുദ്ധ കണ്ടു. മൂന്ന് ചെറിയ സ്വര്‍ണ്ണനിറമുള്ള നാരു കള്‍ കൊണ്ട് ആ മാലാഖ നിര ന്തരമായി സ്വര്‍ണ്ണനിറമുള്ള നൂ ലുകള്‍ നെയ്യുകയും അത് ത ന്റെ കഴുത്തില്‍ ചുറ്റിയിട്ടിരി ക്കു ന്നതായും അവള്‍ കണ്ടു.പിന്നീ ട് വളരെ ശ്രദ്ധയോടെ ഗോളാ കൃതിയില്‍ ചുറ്റിയെടുക്കുന്നതാ യും വിശുദ്ധ കണ്ടു. വിശുദ്ധയു ടെ മരണത്തിന് 6 മാസം മുന്‍പ് മാലാഖ തന്റെ ജോലി മാറ്റിയ തായി വിശുദ്ധ കണ്ടു, നൂല് ഉ ണ്ടാക്കികൊണ്ടിരുന്ന ജോലി മാറ്റി, തന്റെ കയ്യിലുള്ള മനോ ഹരമായ നൂലുകള്‍ കൊണ്ട് വ്യ ത്യസ്ഥ വലിപ്പത്തിലുള്ള മൂന്ന്‍ ചവിട്ടുപായകള്‍ (Carpet) മാലാ ഖ നെയ്തു. ഈ ചവിട്ടുപായക ള്‍, വിശുദ്ധ കന്യകയായിരുന്ന പ്പോഴത്തേതും, അമ്മയായിരു ന്നപ്പോഴത്തേതും, ആത്മീയജീ വിതം നയിച്ചപ്പോഴത്തേതുമായ ജീവിത പ്രവര്‍ത്തികളെ പ്രതിനി ധീകരിക്കുന്നു.
വിശുദ്ധ ഫ്രാന്‍സെസെയുടെ മ രണത്തിനു കുറച്ച് മുന്‍പ്, മാലാ ഖ വളരെധൃതിയോട് കൂടിയാ യിരുന്നു തന്റെ ജോലി ചെയ്തി രുന്നതെന്ന് വിശുദ്ധ ശ്രദ്ധിച്ചു. മാത്രമല്ല മാലാഖയുടെ മുഖം മുന്‍പെങ്ങുമില്ലാത്ത വിധം സ ന്തോഷഭരിതമായിരുന്നു. അവ സാന ചവിട്ടുപായ അതിനു വേ ണ്ടുന്ന നീളത്തില്‍ നെയ്തു ക ഴിഞ്ഞ അതേ നിമിഷം തന്നെ വിശുദ്ധയുടെ ആത്മാവ് നിത്യാ നന്ദം പുല്‍കി.
1440 മാർച്ച് 9 നായിരുന്നു ഫ്രാൻ സസിന്റെ മരണം. 1608 ൽ അ ഞ്ചാം പൗലോസ് മാർപ്പാപ്പ ഫ്രാൻസസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.



Comments