top of page

സിസേറയിലെ വിശുദ്ധ മാരിനൂസ്

  • Mar 2, 2023
  • 1 min read

തിരുനാൾ മാർച്ച് 3

എ.ഡി മൂന്നാം ശതകത്തിൽ ഇസ്രയേലിലെ സിസേറയിൽ ജീവിച്ചിരുന്ന ഈ വിശുദ്ധൻ വലേറിയൻ ചക്രവർത്തിയുടെ കീഴിലുള്ള ഒരു റോമൻ പടയാളി ആയിരുന്നു.പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രിസ്ത്യാനിയുമായിരുന്ന വിശുദ്ധ മാരിനൂസ് ശക്തനും ധീരനും എല്ലാവരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു.


റോമന്‍ സൈന്യത്തില്‍ ഒരു സെന്റൂരിയന്റെ ഒഴിവു വന്നപ്പോള്‍ വിശുദ്ധ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. വിശുദ്ധ മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് കണ്ട് അസൂയാലുവായ മറ്റേ പടയാളി, ‘സെന്റൂരിയന്‍ ആകുന്ന വ്യക്തി’ ചക്രവര്‍ത്തിക്കായി ബലിയര്‍പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി. ഇത് കേട്ട രാജാവ്, വിഗ്രഹാരാധകരുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുവാനും, അവരുടെ ദൈവത്തിനു ബലിയര്‍പ്പിക്കുവാനും ചക്രവര്‍ത്തി വിശുദ്ധനോട് ആവശ്യപ്പെട്ടെങ്കിലും വിശുദ്ധന്‍ അത് നിഷേധിച്ചു.വിശുദ്ധന്‍ താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം തുറന്നു പറയുകയും, ബലിയര്‍പ്പിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന് തന്റെ മനസ്സ് മാറ്റുവാന്‍ മൂന്നുമണിക്കൂറോളം സമയം നല്‍കി, എന്നാല്‍ വിശുദ്ധനാകട്ടെ ആ സമയം മുഴുവനും തിയോടെക്ക്നൂസ് മെത്രാനോടൊപ്പം ദേവാലയത്തിനകത്ത് വിശുദ്ധ ലിഖിതങ്ങളേ കുറിച്ച് ചിന്തിച്ചുകൊണ്ട് ചിലവഴിച്ചു.


ധൈര്യശാലിയായ മനുഷ്യാ, ഈ രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുക. ബിഷപ്പ് തിയോടെക്നെ പറഞ്ഞു. “ഒന്നുകിൽ വാൾ ധരിച്ച് ഭൂമിയിലെ രാജാവിനെ താൽക്കാലികമായി സേവിക്കുക, മരണശേഷം ശാശ്വതമായി നഷ്ടമനുഭവിക്കുക; അല്ലെങ്കിൽ സ്വർഗ്ഗരാജാവിന്റെ പടയാളിയായിത്തീരുക, ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ വിശുദ്ധനാമത്തിനായി നിന്റെ ജീവൻ അർപ്പിക്കുകയും നിത്യതയിൽ അവനോടൊപ്പം വാഴുകയും ചെയുക.ഇത് മരിനൂസിനെ വളരെ ശക്തനാക്കി.അവൻ രാജാസന്നിധിയിലെത്തി സ്വർഗത്തിലെ നിത്യനായ രാജാവിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചു.ഇതിന്റെ ഫലമായി സിസേറിയാ ഫിലിപ്പിയില്‍ വെച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വിശുദ്ധനെ ശിരച്ചേദം ചെയ്തു കൊന്നു.

Recent Posts

See All
മാർ മാറി ശ്ലീഹായുടെ തിരുനാൾ, കൈത്താ കാലം രണ്ടാം വെള്ളിയാഴ്ച

കൈത്താക്കാലം രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ദുക്റാന. മദ്ധ്യപൂർവ ദേശങ്ങളിലുള്ള പൗരസ്ത്യസുറിയാനി നസ്രാണികൾക്കും ഹെന്ദോയിലെ മാർതോമ്മാ...

 
 
 
വി. അന്ത്രയോസ് ശ്ലീഹ, നവംബർ 30

ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page