എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
- sleehamedia
- Nov 8, 2024
- 1 min read
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രാർത്ഥിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ആണെങ്കിൽ ജീവിത്തൽ പിന്നെ മറ്റൊരു രുചി നമ്മൾ ആസ്വദിച്ചു തുടങ്ങും. ```
1. തകർച്ചയുടെ നടുവിലു ദെെവത്തെ സ്തുതിക്കാൻ കഴിയണം : ജോബിനെപ്പോലെ
2. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം : അന്ധനെപ്പോലെ
3. ക്ഷമയോടെ കാത്തിരിക്കണം : അബ്രഹാമിനെപ്പോലെ
.
4. ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ
5. പിടിവാശിയോടെ പ്രാർഥിക്കണം : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് പോലെ
6. കർത്താവിനു മനസ് തോന്നാൻ അപേക്ഷിക്കണം : കുഷ്ടരോഗി അപേക്ഷിച്ചത് പോലെ
.
7. കർത്താവ് കടന്നു വന്നില്ലെങ്കിലും അവന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം : ശതാധിപന്റെ വിശ്വാസം.
8. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം _ തളർവാത രോഗിയുടേത് പോലെ.
9. കർത്താവ് കനിയാൻ കാത്തിരിക്കണം : അപസ്മാര രോഗിയുടെ പിതാവും ബർത്തിമേയുസും ചെയ്തപോലെ
10. യേശുവിന്റെ വസ്ത്രത്തിൽ എങ്കിലും തൊട്ടാൽ മതിയെന്ന വിശ്വാസം വേണം : രക്ത സ്രാവക്കാരിയുടേത് പോലെ
11. നീതിനിഷ്ടരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരാകണം : സഖറിയായെയും എലിസബത്തിനെയും പോലെ
12. യേശുവിന്റെ വചനം കേട്ട് അവനോട് ചേർന്നിരിക്കണം : മറിയത്തെപ്പോലെ.
13. പാപ അവസ്ഥ വിട്ടെറിഞ്ഞു ദൈവ പിതാവിന്റെ അടുക്കലേക്കു ചെല്ലണം : ധൂർത്ത പുത്രനെപ്പോലെ
.
14. ഇടതടവില്ലാതെ പ്രാർഥിക്കണം, അതായത് വീണ്ടും വീണ്ടും പ്രാർഥിച്ചുഉത്തരം കിട്ടുന്നത് വരെ തുടരണം : നീതി രഹിതനായ ന്യായാധിപന്റെ അടുക്കൽ നീതിതേടിയ വിധവയുടെ സമീപനം പോലെ
15. ദൈവ സന്നിധിയിലേക്ക് നോക്കുവാൻ പോലും ഭയപ്പെട്ട് എളിമയോടെ പ്രാർഥിക്കണം : ചുങ്കക്കാരനെപ്പോലെ.
16. നിർമ്മലരാകണം : ശിശുക്കളെപ്പോലെ
17. പാപങ്ങൾക്ക് പരിഹാരം ചെയ്യണം : സക്കേവൂസിനെപ്പോലെ.
.
18. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർഥിക്കണം : നേഹമിയയെപ്പോലെ.
.
19. ചോദിക്കുമ്പോൾ ദൈവം എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം
``` മനുഷ്യനെയല്ല, ദൈവത്തെ പ്രീതിപ്പെടുത്തി നീ ജീവിച്ചു തുടങ്ങുമ്പോൾ നിന്റെ ജീവിതത്തിൽ ഒന്നും പിന്നീട് അസാധ്യം ആയിരിക്കില്ല ```
*"പ്രാർഥന ഒരു ആയുധമാണ്.
ആസാധ്യതകളെj സാധ്യമാക്കുന്ന വജ്രായുധം."
Recent Posts
See Allചങ്ങനാശ്ശേരി അതിരുപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ വി. ജിയന്ന ബെരേട്ടാ മൊള്ളയുടെ തിരുശേഷിപ്പ് പ്രയാണത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ചത്....
1സ്വര്‍ഗ്ഗ., 1നന്മ., 1 വിശ്വാസപ്രമാണം (വലിയ മണികളില്‍) നിത്യപിതാവേ!എന്‍റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും...
1 സ്വർഗ്ഗസ്ഥനായ പിതാവേ... 1 നന്മ നിറഞ്ഞ മറിയമേ... 1 ത്രീത്വ സ്തുതി.... ഈശോയുടെ പരിശുദ്ധ ഹൃദയമേ, അങ്ങയുടെ രാജ്യം വരണമേ.. മറിയത്തിൻ്റെ വിമല...
Comments