top of page

ധ്യാനാത്മക പ്രോലൈഫ് ജപമാല

ചങ്ങനാശ്ശേരി അതിരുപതാ ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ വി. ജിയന്ന ബെരേട്ടാ മൊള്ളയുടെ തിരുശേഷിപ്പ് പ്രയാണത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ചത്.


പ്രോലൈഫ് ധ്യാനാത്മക ജപമാല


ജപമാല ആരംഭിക്കുന്നതിനു മുൻപായി

(i)മാനസാന്തരത്തിനായുള്ള പ്രാർത്ഥനയും

(ii)ഗർഭഛിദ്രത്തിനെതിരായുള്ള പ്രാർത്ഥനയും ചൊല്ലുക.


മാനസാന്തരത്തിനു വേണ്ടിയുള്ള പ്രാർത്ഥന


സ്വർഗ്ഗീയ പിതാവേ, ലോകത്തിലെ ഈ വിഷമഘട്ടത്തിൽ, എല്ലാ ആത്മാക്കളും അങ്ങയുടെ ദിവ്യഹിതത്തിൽ സമാധാനവും രക്ഷയും കണ്ടെത്തട്ടെ. ഓരോ നിമിഷത്തിലും അങ്ങയുടെ ഹിതം പരിശുദ്ധ സ്നേഹമാണെന്ന് മനസ്സിലാക്കുവാനുള്ള കൃപ ഓരോ ആത്മാവിനും നല്‌കണമെ.


ഗർഭഛിദ്രത്തിനെതിരെയുള്ള പ്രാർത്ഥന


ദിവ്യ ഉണ്ണിശോയെ, ഗർഭഛിദ്രമെന്ന പാപം ചെയ്യുവാനുള്ള ആഗ്രഹം മനുഷ്യഹൃദയങ്ങളിൽ നിന്നും നീക്കിക്കളയണമെ എന്ന്, ഈ ജപമാല പ്രാർത്ഥിക്കുമ്പോൾ അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ലൈംഗിക അരാജകത്വം സ്വാതന്ത്രമെന്ന സാത്താന്റെ വഞ്ചനയുടെ മൂടുപടം ഹൃദയത്തിൽ നിന്നും നീക്കിക്കളയണമേ. അത് പാപത്തിൻ്റെ അടിമത്ത്വമാണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്തുകയും ചെയ്യണമെ.


ഗർഭധാരണ സമയത്തു തന്നെ ജീവനോടുള്ള ആദരവ് മനുഷ്യഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്യണമെ. ആമ്മേൻ.


പ്രോലൈഫ് ജപമാല


ജപമാല ഉയിർത്തിപ്പിടിച്ചു കൊണ്ട് ഇങ്ങനെ പ്രാർത്ഥിക്കുക. “സ്വർലോക രാജ്ഞി, ഈ ജപമാലയാൽ ഞങ്ങൾ എല്ലാ പാപികളെയും എല്ലാ രാഷ്ട്രങ്ങളെയും അങ്ങേ വിമല ഹൃദയത്തോടു ചേർത്തു ബന്ധിക്കുന്നു.”


അതിനു ശേഷം കുരിശുവരയ്ക്കുക;


പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.


വിശ്വാസപ്രമാണം..


1. സ്വർഗ്ഗ. (പരിശുദ്ധ പിതാവിൻ്റെ നിയോഗത്തിന്)


3 നന്മ നിറഞ്ഞ (വിശ്വാസം ശരണം, ഉപവി എന്നിവ യ്ക്കായി)


1. ത്രിത്വ സ്‌തുതി


ഓരോ രഹസ്യത്തിനു ശേഷവും ചൊല്ലേണ്ടത്.


ഓ, എന്റെ ഈശോയെ, എൻ്റെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതലായി ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമെ.


ഈശോയെ, എല്ലാ ജീവനും സംരക്ഷണവും രക്ഷയും നല്‌കണമെ.


ജപമാല രഹസ്യങ്ങൾ


ജപമാല പ്രാർത്ഥന അവലംബം : Fr: Frank Pavonne, Director, Priest for life


I. സന്തോഷത്തിൻ്റെ രഹസ്യങ്ങൾ


1. മംഗളവാർത്ത


ഗബ്രിയേൽ മാലാഖയുടെ അഭിവാദ്യം കേട്ടപ്പോൾ മാതാവ് പരിഭ്രമിച്ചു. എങ്കിലും, ദൈവേഷ്ടം നിറവേറ്റുന്നതിൽ അവിടുന്ന് ആനന്ദിച്ചു. ദൈവഹിതത്തിലാശ്രയിക്കുവാനുള്ള കൃപ അവർക്കു ലഭിക്കട്ടെ. പ്രതീക്ഷിയ്ക്കാത്ത ഗർഭധാരണത്തിൽ അസ്വസ്ഥരാകുന്ന മാതാപിതാക്കൾക്ക് അവരെ ദൈവം ഏല്പിച്ചിരിക്കുന്ന വിലമതിയാത്ത സമ്മാനത്തെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ അവർക്ക് ലഭിയ്ക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.


2. മറിയം എലിസബത്തിനെ സന്ദർശിക്കുന്നു.


'സ്‌നാപകയോഹന്നാൻ മാതാവിന്റെ അഭിവാദ്യം കേട്ടപ്പോൾ എലിസബത്തിൻ്റെ ഉദരത്തിൽ കുതിച്ചുചാടി. ഗർഭഛിദ്രം വഴി കൊല ചെയ്യപ്പെടു ന്നത് ഭൂമിയിൽ 'പിറക്കുവാനിരിക്കുന്ന' കുഞ്ഞുങ്ങ ളല്ല എന്നും, അവർ അമ്മയുടെ ഉദരത്തിൽ ജീവി ക്കുന്നവരും വളരുന്നവരുമായി, ഈ ഭൂമിയിൽ തന്നെയുള്ളവരാണെന്ന് എല്ലാവരും തിരിച്ചറിയേണ്ട തിന് നമുക്കു പ്രാർത്ഥിക്കാം. ഗർഭാവസ്ഥയിലായിരി ക്കുന്നവരുടെ കുടുംബങ്ങൾ സന്ദർശിച്ച് അവർക്ക് സഹായം വാഗ്ദാനം ചെയ്യുകയും കുഞ്ഞിനെ സ്വീക രിക്കാൻ ഒരുക്കുകയും ചെയ്യാം.


3. ശേയുവിൻ്റെ തിരുപ്പിറവി


ദൈവം ഒരു പൈതലായി പിറന്നു. ഒരു വ്യക്തിയുടെ വലിപ്പം അയാളുടെ ആകാരത്തിലല്ല, എന്തെന്നാൽ നവജാതനായ രാജാവ് തീരെ ചെറുതായിരുന്നു. കൊച്ചുകുഞ്ഞുങ്ങളെ വ്യക്തികളായി കാണാത്ത യുക്തിഹീനമായ മുൻവിധി അവസാനിക്കുവാനായി നമുക്കു പ്രാർത്ഥിക്കാം.


ഒരു കുഞ്ഞിനുവേണ്ടി കാത്തിരിക്കുന്ന അമ്മമാരുടെ മാതൃകയാണ് പരി. അമ്മ. ദാരിദ്ര്യത്തിൻ്റെ നടുവിൽ ഒരു കാലിത്തൊഴുത്തിൽ തൻ്റെ കുഞ്ഞിന് ജന്മം കൊടുത്തിട്ടും യഥാർത്ഥ സ്നേഹവും, ആന ന്ദവും ആ അമ്മ അനുഭവിച്ചു. എല്ലാ ഗർഭവതികളായ അമ്മമാർക്കും പ്രസവക്ലേശങ്ങളും, സാമ്പത്തിക ഞെരുക്കങ്ങളും സമചിത്തതയോടെ സ്വീകരിക്കുവാ നുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാം.


4. യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കുന്നു.


ഉണ്ണിശോയെ ദൈവാലയത്തിൽ സമർപ്പി ച്ചത് അവിടുന്ന് ദൈവത്തിൻ്റേതായതിനാൽ ആണ ല്ലോ. കുഞ്ഞുങ്ങൾ മാതാപിതാക്കളുടെയോ രാജ്യ ത്തിന്റെയോ മാത്രം സമ്പത്തല്ല ദൈവത്തിന്റെ സ്വന്ത മാണെന്ന അറിവിലേയ്ക്ക് വളരുവാനായി നമുക്കു പ്രാർത്ഥിക്കാം.


എല്ലാ കുടുംബനാഥന്മാരുടെയും മാതൃകയാണ് വി. യൗസേപ്പിതാവ്. പരി. അമ്മയും വി. യൗസേപ്പിതാവും ദൈവഭയത്തോടെ ജീവിച്ച് അവരുടെ വിശ്വാസം സംരക്ഷിച്ചു. മാതൃകാപരമായ ജീവി തത്തിലൂടെ ഉണ്ണീശോയെ ദൈവത്തിലേക്കടുപ്പിച്ചു. തങ്ങളുടെ മക്കളെ ദൈവഭയത്തിലും, ദൈവവിശ്വാസത്തിലും വളർത്തിക്കൊണ്ടുവരുവാൻ എല്ലാ മാതാപിതാക്കളേയും അനുഗ്രഹിക്കുന്നതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം


5. യേശുവിനെ ദൈവാലയത്തിൽ കണ്ടെത്തുന്നു.


ബാലനായ ഈശോ ജ്ഞാനത്താൽ നിറ ഞ്ഞവനായിരുന്നു, എന്തെന്നാൽ അവൻ ദൈവമത്രേ. ജീവന്റെ മഹത്വത്തെക്കുറിച്ചുള്ള അവിടുത്തെ പ്രബോധനങ്ങളെ വെറും അഭിപ്രായമായി കാണാതെ, അതിലെ ജ്ഞാനവും സത്യവും ദർശിക്കുവാൻ മനുഷ്യർക്കു കഴിയട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട, സ്വന്തക്കാരിൽ നിന്ന് അകന്ന് കഴിയുന്ന എല്ലാ മക്കളേയും അവർ ദൈവദാനമായി കണ്ട് സ്നേഹിക്കുവാനും, അവരെ സംരക്ഷിക്കുവാനും എല്ലാ മനുഷ്യർക്കും കൃപ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാം.


II. പ്രകാശത്തിൻ്റെ രഹസ്യങ്ങൾ


1. യേശുവിന്റെ ജ്ഞാനസ്നാനം


ഈശോ ജ്ഞാനസ്ന‌നാനം സ്വീകരിച്ചപ്പോൾ പിതാവിന്റെ സ്വരൂപം മുഴുങ്ങിക്കേട്ടു, 'ഇവനെന്റെ പ്രിയ പുത്രനാണ്.' എല്ലാ മനുഷ്യരും ദൈവത്തിന്റെ ദത്തുപുത്രന്മാരും പുത്രിമാരും ആകുവാനായി വിളിക്കപ്പെട്ടവരാണ്. അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി നമുക്കു പ്രാർത്ഥി ക്കാം. അവരും ക്രിസ്‌തുവിൻ്റേതാകുവാൻ വിളിക്കപ്പെട്ടവരാണല്ലോ.


എല്ലാ ക്രൈസ്‌തവരും തങ്ങൾക്ക് മാമ്മോദീസായിലൂടെ ലഭിച്ച വരപ്രസാദം നഷ്‌ടപ്പെടുത്താതെ പരിശുദ്ധാത്മാവിനോട് തുറവിയുള്ളവരാകുവാനും വിശുദ്ധമായ ജീവിതത്തിലൂടെ ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനുമുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാം.


2. കാനായിലെ കല്യാണം


കാനായിലെ അത്ഭുതത്തോടെ ഈശോ തൻ്റെ മഹത്വം വെളിപ്പെടുത്തി. നവദമ്പതികൾ പുതു വീഞ്ഞു കൊണ്ടു മാത്രമല്ല, യേശുവിലുള്ള വിശ്വാസം കൊണ്ടും അനുഗ്രഹിക്കപ്പെട്ടു. കർത്താവിൽ വേരൂന്നിയ, ഉറപ്പുള്ള വിവാഹബന്ധങ്ങളുണ്ടാകുവാനായി നമുക്കു പ്രാർത്ഥിക്കാം.


കുടുംബജീവിതത്തിലുണ്ടാ യ കുറവുകളെ സമചിത്തതയോടെ സ്വീകരിക്കുവാനും അവർക്കുണ്ടാകുന്ന മക്കളെ സന്തോഷത്തോടെ സ്വീകരിക്കുവാനും വളർത്തുവാനും എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാം.


3. ദൈവരാജ്യ പ്രഘോഷണം


"മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിൻ്റെ പരസ്യശുശ്രൂഷയിലെ ആദ്യവചനങ്ങൾ ഭ്രൂണഹത്യ എന്ന തിന്മ പ്രവർത്തിച്ചിട്ടുള്ളവർ കേൾക്കട്ടെ. മാനസാന്തരത്തി ലേയ്ക്കാണ് ഈശോ അവരെ വിളിയ്ക്കുന്നതെന്ന് അവർ അറിയേണ്ടതിനായി നമുക്കു പ്രാർത്ഥിക്കാം. അതിലൂടെ ഇവർ പുതിയ ജീവിതത്തിന്റെ അനുഭവ ത്തിലേയ്ക്കു പ്രവേശിക്കട്ടെ.


മാതൃകാപരമായ കുടുംബജീവിതത്തിലൂടെ ദൈവരാജ്യം പ്രഘോഷിക്കുവാൻ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാം.


4. യേശുവിൻ്റെ താബോർ മല


യേശുവിൻ്റെ താബോർ മലയിൽ വച്ച് ഈശോ രൂപാന്ത രപ്പെട്ടപ്പോൾ, ശിഷ്യന്മാർ അവിടുത്തെ മഹത്വം ദർശിച്ചു. സകലജനങ്ങളുടെയും നയനങ്ങൾ രൂപാ ന്തരപ്പെട്ട് എവർ എല്ലാ മനുഷ്യജന്മങ്ങളിലും ദൈവ മഹത്വത്തിന്റെ പ്രതിഫലനം കാണുവാനിടയാകട്ടെ എന്ന് നമുക്കു പ്രാർത്ഥിക്കാം.


ദൈവത്തിന്റെ ആലയമായ ശരീരത്തെ പരിശുദ്ധമായി സൂക്ഷിക്കാതെ വ്യഭിചാരം, സ്വയംഭോഗം,സ്വവർഗ്ഗഭോഗം എന്നീ തിന്മകൾ ചെയ്‌തു ജീവി ക്കുന്ന സഹോദരങ്ങളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കാം.


5. ദിവ്യ കാരുണ്യ സ്ഥാപനം


“ഇതു നിങ്ങൾക്കായ് അർപ്പിക്കുന്ന എന്റെ ശരീരമാകുന്നു." എങ്ങനെ ജീവിക്കണം, എങ്ങനെ സ്നേഹിക്കണം എന്നു ദിവ്യകാരുണ്യം നമ്മെ പഠി പ്പിക്കുന്നുണ്ട്. സ്വന്തം സുഖാസൗകര്യങ്ങൾക്കു വേണ്ടി മക്കളെ നശിപ്പിക്കുന്ന മാതാപിതാക്കൾ, മക്കൾക്കുവേണ്ടി, ബലിയുടെ ഒരു ജീവിതം തന്നെ ദൈവത്തിനർപ്പിക്കുന്നവരാകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.


സ്വന്തം സുഖസൗകര്യങ്ങൾക്കു വേണ്ടി മക്കളെ നശിപ്പിക്കുന്ന മാതാപിതാക്കൾക്ക് പാപബോധവും, പശ്ചാത്താപവും ഉണ്ടാകുന്നതിനും, വിശുദ്ധ കുർബ്ബാനയിൽ അർത്ഥപൂർണ്ണമായി പങ്കെടുക്കാനുള്ള കൃപ ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥി ക്കാം.


III.ദുഖകരമായ രഹസ്യങ്ങൾ


1. ഗത്സമെനിലെ പീഢാസഹനം


ഒരു കുഞ്ഞിനെ ഗർഭാവസ്ഥയിൽത്തന്നെ നശിപ്പിക്കുവാൻ പ്രലോഭിതമായി മനസ്സ് നീറിക്കഴി യുന്ന മാതാപിതാക്കൾക്കു വേണ്ടി നമുക്കു പ്രാർത്ഥി ക്കാം. അവരെ നമുക്കു സഹായിക്കാം. ജീവനുവേണ്ടി നമുക്ക് നിലകൊള്ളാം.


സമൂഹത്തിൽ അവഗണനയും തിരസ്ക്ക രണവും മൂലം വേദനയനുഭവിക്കുന്നവർക്ക് സമാശ്വാസ വും സഹായവും നൽകുവാനുള്ള കൃപ എല്ലാവർക്കും ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാം.


2. ഈശോ ചമ്മട്ടിയടിയേൽക്കുന്നു.


ഈശോയെ ചാട്ടവാറുകൊണ്ടടിച്ചവരുടെ ദണ്ഡ്‌ന ഉപകരണങ്ങളാൽ അവൻ്റെ മാംസം ചിത റിയപോലെ, ഭ്രൂണഹത്യ നടപ്പിലാക്കുന്നവരുടെ ഉപ കരണങ്ങളാൽ അമ്മയുടെ ഉദരത്തിലെ കുഞ്ഞുങ്ങൾ ചിതറപ്പെടുകയാണല്ലോ. ഗർഭഛിദ്രം നടപ്പിലാക്കുന്നവർ ഈ ശിശുഹത്യയെ പ്രതി അനുതപിക്കുവാനിട യാകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.


ഭീകരപ്രവർത്തനത്തിനും അടിമത്വത്തിനും വിധേയരായിക്കഴിയുന്ന വ്യക്തികൾക്ക് അവരുടെ സഹനങ്ങളിൽ ആശ്വാസവും ദൈവസാന്നിദ്ധ്യബോദ്ധ്യ ത്തിൽ സൗഖ്യവും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം.


3. ഈശോയുടെ തിരുശിരസ്സിൽ മുൾക്കിരീടം ധരിപ്പിക്കുന്നു.


മുൾക്കീരിടം ഉളവാക്കിയ വേദന ഈശോ നിശബ്ദമായി സഹിച്ചു. ഭ്രൂണഹത്യ, 'അത്രവലിയ കാര്യമൊന്നുമല്ല' എന്ന് ലോകം, അതു ചെയ്‌ത മാതാ പിതാക്കളോടു പറയുന്നുണ്ടെങ്കിലും, തിരുത്താനാ വാത്ത ഈ തെറ്റിനെ ഓർത്ത് പലപ്പോഴും അവർ നിശബ്ദമായി കരയുകയാണ്. ഇത്തരത്തിൽ വിഷ മിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.


ക്രൈസ്‌തവർക്കെതിരായി നടക്കുന്ന പീഡ നങ്ങൾ അവസാനിക്കുന്നതിനും എല്ലാ മതസ്ഥ രെയും ബഹുമാനിക്കാനും സമചിത്തതയോടെ അവരെ കാണാനും അവർക്കുള്ള അവകാശങ്ങളെ മാനിക്കാനുമുള്ള കൃപ ഏവർക്കും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


4. ഈശോ കുരിശ് വഹിക്കുന്നു.


ദുഷ്ടന്മാർ ശക്തരായതു കൊണ്ടല്ല, നല്ല മനുഷ്യർ നിശബ്ദരായി നിന്നതു കൊണ്ടാണ് ഈശോ മരണത്തിനു വിധിക്കപ്പെട്ടത്. മൗനം പല പ്പോഴും പീഡിതനെയല്ല മർദ്ദനമേല്‌പിക്കുന്നവരെ യാണ് സഹായിക്കുന്നത്. തിന്മക്കെതിരെ നിശബ്ദത പാലിക്കുന്നതു തെറ്റാണെന്നറിഞ്ഞ്, ഭ്രൂണഹത്യക്കെതിരെ നാവു ചലിപ്പിക്കുവാനും, നിഷ്കളങ്കരായ പൈതങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കുവാനും നമ്മൾ ശക്തരാകേണ്ടതിനായി പ്രാർത്ഥിക്കാം.


വിവിധതരം രോഗങ്ങളുടെ പ്രായാധിക്യത്തി ൻ്റെയും, ദാരിദ്ര്യത്തിൻ്റെയും അനീതിയുടെയും, കൂർ തകളുടെയും കഠിനവേദനയിൽ കഴിയുന്നവർക്ക് മോചനമോ, അവരുടെ കുരിശുകൾ ലഘൂകരിച്ച് നൽകുകയോ ചെയ്യുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.


5. ഈശോയുടെ കുരിശുമരണം.


ഈശോയുടെ കുരിശുമരണത്തെപ്പറ്റി ധ്യാനിക്കുമ്പോൾ 'സുരക്ഷിതവും നിയമപരവും' എന്നു പറയ പ്പെടുന്ന ഭ്രൂണഹത്യ നടക്കുന്നതിനിടയിൽ മരിച്ചുപോയ അമ്മമാരെ നമുക്കോർമ്മിക്കാം. അവരെപ്രതി നമുക്കു ദൈവത്തോട് മാപ്പും കരുണയും അപേക്ഷിക്കാം.


ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനു ഭവിച്ചു കൊണ്ടിരിക്കുന്നവർക്കും വിചാരണയെ നേരി ടുന്നവർക്കും മോചനം ലഭിക്കുന്നതിനും വധശിക്ഷ നൽകുന്ന നിയമം പൂർണ്ണമായി എടുത്തു കളയുന്നതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.


IV. മഹിമയുടെ രഹസ്യങ്ങൾ


1. ഈശോയുടെ ഉത്ഥാനം


മിശിഹാ ഉയിർത്തെഴുന്നേറ്റു! പുനരുത്ഥാനം വഴി ഈശോ മരണത്തിൻ്റെമേൽ വിജയം വരിച്ചു. അതു കൊണ്ടു തന്നെ ഭ്രൂണഹത്യ എന്ന തിന്മയുടെ ശക്തിയും തകർക്കപ്പെട്ടു. ജീവനുവേണ്ടിയുള്ള പോരാ ട്ടത്തിന്റെ അന്തിമവിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. വിജയം ജീവന്റേതാണ്. ജീവനുവേണ്ടി പ്രവർത്തി ക്കുന്ന എല്ലാവരും, ജീവൻ്റെ ഈ വിജയസന്ദേശം സമു ഹത്തിന്റെ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും അറിയിക്കുവാൻ കൃപയുള്ളവരായിരിക്കട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.


ഗർഭം അലസലിലൂടെയോ, ഗർഭഛിദ്രത്തിലൂ ടെയോ കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ടതിൽ വേദനിക്കുന്ന മാതാപിതാക്കൾക്ക്, ഉയർപ്പിൻ്റെ വാഗ്ദാനത്തിലൂടെ ലഭി ക്കുന്ന സമാധാനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


2. ഈശോയുടെ സ്വർഗ്ഗാരോഹണം


പിതാവിൻ്റെ സിംഹാനനത്തിലേക്ക് ഉത്ഥിതനായ മിശിഹാ, മാതൃഗർഭത്തിലൂടെ നമുക്കു ലഭിച്ച മാനുഷിക പദവിയെ, ദൈവികപദവിയിലേയ്ക്ക് ഉയർത്തി. മനുഷ്യൻ കുപ്പയിൽ എറിയപ്പെടുവാനു ള്ളവനല്ലെന്നും സ്വർഗ്ഗത്തിലേയ്ക്കുയർത്തപ്പെടേണ്ടവനാണെന്നും അവിടുന്ന് കാണിച്ചുവല്ലോ. ഈ സത്യം മനസ്സിലാക്കി, ലോകം ഭ്രൂണഹത്യ ഒഴിവാക്കണമെന്ന് നമുക്കു പ്രാർത്ഥിക്കാം.


മനുഷ്യ ജീവനുതന്നെ ഭീഷണിയായിത്തീരുന്ന വിവിധതരം അടിമത്വത്തിലായിരിക്കുന്നവർക്ക് അവരുടെ പ്രലോഭനങ്ങളിൽ നിന്ന് വിമോചനം പ്രാപിച്ച് ആത്മശക്തിയും സമാധാനവും ലഭിയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


3. പരിശുദ്ധാത്മാവിൻ്റെ ആഗമനം


സ്വയം രക്ഷയ്ക്കു കഴിവില്ലാത്ത നമുക്കു വേണ്ടി പൊരുതുന്നതും കരുതുന്നതും പരിശുദ്ധാത്മാ വാണ്. സംസാരിക്കുവാനോ എതിർക്കുവാനോ സ്വയ മൊരു നിലപാടു സ്വീകരിക്കുവാനോ പ്രാർത്ഥിക്കു വാനോ പോലും കഴിവില്ലാത്ത ശിശുക്കൾക്കുവേണ്ടി വാദിക്കുവാനും നിലകൊള്ളുവാനും ആത്മാവ് നമ്മെ


സഹായിക്കട്ടെ.അതിനായി നമുക്കു പ്രാർത്ഥിക്കാം. ജീവന്റെ സുവിശേഷത്തെ എതിർത്ത് ജീവി ക്കുന്നവരുടെ മനസ്സിനെയും ഹൃദയത്തെ പരിശുദ്ധാ ത്മാവ് തുറന്ന്, മനുഷ്യജീവനെക്കുറിച്ചുള്ള സഭയുടെ പ്രബോധനത്തിൻ്റെ സത്യവും നന്മയും തിരിച്ചറിയാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


4. മാതാവിന്റെ സ്വർഗ്ഗാരോപണം


പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ അമ്മയാകയാൽ ആത്മാവോടും ശരീരത്തോടും കൂടെ സ്വർഗ്ഗത്തിലേയ്ക്കു എടുക്കപ്പെട്ടു. അമ്മയും കുഞ്ഞും ഐക്യപ്പെട്ടിരിക്കുന്നു. അവർ ഒരുമിച്ച് ആയിരിക്കേണ്ടവരുമാണല്ലോ. അതിനായി നമുക്കു

പ്രാർത്ഥിക്കാം.


ഗർഭഛിദ്രാവസരത്തിൽ മരണപ്പെട്ട എല്ലാമാ താപിതാക്കളുടെയും നശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ആത്മാക്കൾക്ക് മോചനം ലഭിച്ച് ദൈവീകസമാധാനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


5. മാതാവിൻ്റെ കിരീടധാരണം


മറിയം പ്രപഞ്ചത്തിൻ്റെ രാജ്ഞിയാണ്! ദൈവം കഴിഞ്ഞാൽ ഏറ്റവും വലിയ വ്യക്തി മറിയ മാണെന്നാണ് സഭ പഠിപ്പിക്കുന്നത്. സ്ത്രീയുടെ കുലീനതയെ സഭ ബഹുമാനിക്കുന്നു. സ്ത്രീ ജീവന്റെ അമ്മയാണ്. മാതൃത്വം സംരക്ഷിക്കപ്പെടു വാനായി നമുക്കു പ്രാർത്ഥിക്കാം


എല്ലാ മാതാക്കളും തങ്ങളുടെ ജീവനെക്കുറി പ്പുള്ള ദൈവീക വിളിയുടെ മഹത്വം മനസിലാക്കി ജീവിക്കുവാൻ വേണ്ട കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം.


സമാപന പ്രാർത്ഥന


വിശ്വാസ സംരക്ഷകയായ മാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കമെ. ഈശോയുടെയും മാതാവിന്റെയും ഐക്യഹൃദയങ്ങൾ വിജയം വരിക്കുകയും ഭരണം നടത്തുകയും ചെയ്യട്ടെ.


ജപമാല സമർപ്പണം


പരിശുദ്ധ രാജ്ഞി...


വി. ജിയന്നായുടെ ലുത്തിനിയാ (ഗാനരൂപത്തിൽ)


കർത്താവേ അനുഗ്രഹിക്കണമേ.. (2)


മിശിഹായേ അനുഗ്രഹിക്കണമേ..


(2)


കർത്താവേ അനുഗ്രഹിക്കണമേ..


മിശിഹായേ പ്രാർത്ഥന കേൾക്കണമേ


(2)


മിശിഹായേ പ്രാർത്ഥന കൈക്കൊള്ളണേ (2) സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ


"


സ്വർഗ്ഗീയപുത്രനായ ദൈവമേ


പരിശുദ്ധാത്മാവാം ദൈവമേ


പരിശുദ്ധമായ ത്രീത്വമേ


(പ്രത്യുത്തരം) :👇

ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ


പരിശുദ്ധയായ മറിയമേ


നീതിമാനാം മാർ യൗസേപ്പേ


മിഖായേൽ മാലാഖയേ


സകലപുണ്യാത്മാക്കളേ


ദൈവസ്നേഹപൂരീത ജിയന്നയേ


ശിശുസ്നേഹിയായ ജിയന്നയേ


കുർബ്ബാന ഭക്തയാം ജിയന്നയേ


ജപമാലഭക്തയാം ജിയന്നയേ


ദൈവഹിതം ആരാഞ്ഞ ജിയന്നയേ


ആവശ്യങ്ങളിൽ സഹായി ജിയന്നയേ


പ്രാർത്ഥനാരൂപി നിറഞ്ഞ ജിയന്നയേ


മാതാവിൻഭക്തയാം ജിയന്നയേ


വചനത്തിന്നായ് ബലിയായ ജിയന്നയേ,


സഹനങ്ങൾ സ്വയം വരിച്ച ജിയന്നയേ,


ക്രൂശിനോടൈക്യപ്പെട്ട ജിയന്നയേ


കൗദാശികമായ് ജീവിച്ച ജിയന്നയേ


ജീവസംരക്ഷകയായ ജിയന്നയേ


ഉത്തമകുടുംബിനിയാം ജിയന്നയേ


മാതൃത്വത്തിൻ മാതൃകയാം ജിയന്നയേ


തിരുസഭ തൻ പ്രിയപുത്രി ജിയന്നയേ


വിശുദ്ധ ജീവിതസാക്ഷി ജിയന്നയേ


ജീവൻ്റെ തുടിപ്പിൻ പുണ്യം ജിയന്നയേ


(പ്രത്യുത്തരം) 👇

മദ്ധ്യസ്ഥമേകീടണമേ ജിയന്നയേ

പ്രാർത്ഥനയിൽ ആഴമായ് വസിക്കുവാൻ


രോഗികളിൽ കാരുണ്യമേകിടുവാൻ


പാവങ്ങൾക്കെന്നും ആലംബമാകുവാൻ


ദുഃഖിതർക്കെന്നും ആശ്വാസമാകുവാൻ


ദൈവപാലനത്തിൽ വിശ്വസിച്ചിടാൻ


മാനവമാഹാത്മ്യം ബോധ്യമായിടാൻ


ഭൂലോകപാപങ്ങൾ നീക്കീടും ദൈവത്തിൻ കുഞ്ഞാടാം തമ്പുരാനേ...

......പാപങ്ങളെല്ലാം പൊറുക്കണമേ. ഭൂലോകപാപങ്ങൾ നീക്കീടും ദൈവത്തിൻ കുഞ്ഞാടാം തമ്പുരാനേ.......ഞങ്ങൾ തൻ പ്രാർത്ഥന കേൾക്കേണമേ


ഭൂലോകപാപങ്ങൾ നീക്കിടും ദൈവത്തിൻ കുഞ്ഞാടാം തമ്പുരാനേ..... ഞങ്ങളെ അനുഗ്രഹിക്കേണമേ

Recent Posts

See All
സങ്കീർത്തനങ്ങൾമ(മസ്മോറെ)ഈശോയുടെ പാട്ടുപുസ്തകം

സങ്കീർത്തനങ്ങൾ ഈശോയുടെ പാട്ടുപുസ്തകമായിരുന്നു. യൂദപാരമ്പര്യമനുസരിച്ചു പെന്തക്കുസ്താ, പെസഹാ, കൂടാരതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍...

 
 
 
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
മംഗള വാർത്ത - പിറവി കാലങ്ങൾ (സൂവാറ -യൽദാ) Season of Annunciation and Nativity

സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്നത് മനുഷ്യാവതാര രഹസ്യത്തെ അനുസ്മരിക്കുന്ന മംഗളവാർത്ത കാലത്തോടുകൂടിയാണ്. ഡിസംബർ 25 ആം തീയതി...

 
 
 

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page