എട്ടുനോമ്പ്
- sleehamedia
- Aug 31, 2023
- 1 min read

മ്ശിഹാ മാതാവായ മർത്ത് മറിയത്തിൻ്റെ പിറവിത്തിരുന്നാൾ മുമ്പ് സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെയുള്ള ദിവസങ്ങൾ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്.
ഇത് സ്ത്രീകളുടെ പ്രത്യേകിച്ച് കന്യകകളുടെ ഉപവാസം എന്നാണ് അറിയപ്പെടുന്നത്.മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ മാത്രമുള്ള നോമ്പ് ആണ്.ഒമ്പതാം നൂറ്റാണ്ടിലെ മുഹമ്മദീയ ആക്രമണം കൊടുങ്ങല്ലൂർ പട്ടണം മുഴുവൻ നശിച്ചപ്പോൾ തങ്ങളുടെ പെൺമക്കളുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കുന്നതിന് നസ്രാണികൾ ആചരിച്ചു തുടങ്ങിയതാണ് എട്ടുനോമ്പ്.
ലത്തീൻ കോളനിവൽക്കരണ കാലഘട്ടത്തിൽ പലതവണ ഈ നോമ്പ് നിർത്തലാക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറവിലങ്ങാട് പള്ളി, കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി, മണർകാട് പള്ളി, നാഗപ്പുഴ പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ എട്ടുനോമ്പാചരണവും തിരുനാളും സുപ്രസിദ്ധമാണ്.
ഈ നോമ്പ് ദിവസങ്ങളിൽ എല്ലാ പള്ളികളിലും മൂന്നു നേരത്തെ ആഘോഷമായ യാമ നമസ്കാരങ്ങൾ നടത്തിയിരുന്നതായിയും, രാവിലെയും വൈകുന്നേരവും അർദ്ധരാത്രിയിലും വിശ്വാസികൾ ഇതിൽ പങ്കെടുത്തതായും പോർച്ചുഗീസുകാർ സാക്ഷ്യപ്പെടുത്തുന്നു. ഈ നോമ്പ് ദിവസങ്ങളിൽ പള്ളിയിൽ വിശ്വാസികൾ മുഴുവൻ നേരവും തന്നെ പ്രാർത്ഥനയിൽ കഴിഞ്ഞിരുന്നു. വൈകുന്നേരത്തെ നമസ്കാരത്തിനെ ശേഷം മാത്രമേ ഭക്ഷണം കഴിച്ചിരുന്നോള്ളൂ.
കന്യാമറിയത്തിൻ്റെ ജനനത്തിരുനാളിനും ശൂനായ തിരുനാളിനും മാർത്തോമ്മാ നസ്രാണികൾ എത്രമാത്രം പ്രാധാന്യം നൽകിയിരുന്നു എന്നതിനു തെളിവാണ് അവക്ക് ഒരുക്കമായുള്ള 8 നോമ്പും 15 നോമ്പും.
Reference :
1)മാർത്തോമ നസ്രാണി സഭ വിജ്ഞാനകോശം : Dayaraya Xavier Ramban (റവ.ഡോ.സേവ്യർ കൂടപ്പുഴ)
2) The Ecclesio - Liturgical identity of the Church of Hendo (volume 1) : Malpan Malpane Koonammakkal Thomma Kathanar
3)The Spiritual Heritage of St. Thomas Christians : J. Aerthayil
4) ഉദയമ്പേരൂർ സുനഹദോസിൻ്റെ കാനോനകൾ : എഡിറ്റർ: ഡോ.സ്കറിയാ സക്കറിയാ
5) കൃപ നിറഞ്ഞവൾ : എഡിറ്റർ : പെരുന്തോട്ടം മാർ യൗസേപ്പ്
Recent Posts
See Allഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...
സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...
Comments