top of page

പൗരസ്ത്യ സഭകൾ

ആഗോള കത്തോലിക്കാ സഭ ഇരുപത്തിനാല് വ്യതി സഭകളുടെ (Individual Churches)ഒരു കൂട്ടായ്മയാണ്. അതിലെ ഏറ്റവും വലിയ വ്യക്തി സഭ ലത്തീൻ കത്തോലിക്കാ സഭയാണ്. മറ്റ് ഇരുപത്തിമൂന്നു വ്യക്തിസഭകളെ പൗരസ്ത്യ സഭകൾ (Eastern Catholic Churches )എന്നു പൊതുവേ വിളിക്കുന്നു. ഓരോ പൗരസ്ത്യ സഭയ്ക്കും അവരുടേതായ പാരമ്പര്യങ്ങളും ആരാധനാ ക്രമങ്ങളും ഉണ്ട്. പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം 2019 പുറത്തിറക്കിയ The Catholic East എന്ന ബ്രഹത് ഗ്രന്ഥത്തിൽ (Rigotti, Gianpaolo; Farrugia S.J., Edward; Van Parys O.S.B., Michel. THE CATHOLIC EAST: Congregation for the Eastern Churches ; Pages 1146) പൗരസ്ത്യ സഭകളിൽ ഇന്നു ഏഴു ആരാധനക്രമ പാരമ്പര്യങ്ങൾ ഉള്ളതായി പഠിപ്പിക്കുന്നു . അർമേനിയൻ, ബൈസെൻ്റയിൻ, കോപ്റ്റിക്, എത്യോപ്യൻ, അസീറോ – കാൽദിയൻ, സീറോ അന്തിയോക്യൻ, സീറോ- മാറോണെറ്റ്. (Seven Eastern rites or liturgical families are in use today: the Armenian rite, the Byzantine rite, the Coptic rite, the Ethiopian rite and three Syriac rites—the Assyro-Chaldean, the Syro-Antiochene and the Syro-Maronite.)



പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള കാനൻ നിയമത്തിൽ (CCEO) 27 മുതൽ 41 വരെയുള്ള കാനോനകളിൽ സ്വയധികാര സഭകളെക്കുറിച്ചും( sui iuris Church) റീത്തുകളെക്കുറിച്ചും (rites) പ്രതിപാദിക്കുന്നു. CCEO 27-ാം നമ്പറിൽ നിയമാനുസൃതം ഒരു ഹയരാർക്കിയാൽ കൂട്ടിയോജിപ്പിക്കപ്പെട്ടതും സ്വയധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ ഭരണാധികാരത്താൽ അംഗീകരിക്കപ്പെട്ടതുമായ ക്രൈസ്തവ വിശ്വാസികളുടെ ഒരു സമൂഹത്തെ സ്വയാധികാര സഭ എന്നു വിളിക്കുന്നു

കാനോന 28 ൽ റീത്തിനെക്കുറിച്ച് ഇപ്രകാരം കുറിക്കുന്നു : ആരാധനക്രമം ദൈവശാസ്ത്രം ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്.

കത്തോലിക്കാ സഭയിയുടെ കൂട്ടായ്മയിൽ (communion) 24 സ്വയാധികാര സഭകളുമാണ് ഉള്ളത്. പാശ്ചാത്യ റോമൻ സഭയും ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും. കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കുന്നതിനോടൊപ്പം റോമിലെ മാർപാപ്പയുടെ പ്രഥമത്വം (Primacy of the Pope in Rome ) അംഗീകരിക്കുകയും ചെയ്യുന്നു. ഇരുപത്തിമൂന്നു പൗരസ്ത്യ സഭകളിൽ ആറു സഭകൾ പാത്രിയർക്കൽ സഭകളും(Patriarchal Churches) നാലു സഭകൾ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളും ( Major Archiepiscopal Churches) നാലു സഭകൾ മെത്രാപ്പോലീത്തൻ സഭകളും (Metropolitan Churches) ബാക്കി ഒൻപതു ചെറിയ സ്വയാധികാര സഭകളുമാണ്. (പാത്രിയാർക്കീസോ മേജർ ആർച്ചുബിഷപ്പോ മെത്രാപ്പോലീത്തയോ തലവനായിട്ടില്ലാത്ത പൗരസ്ത്യ സഭകളിൽ രൂപതാ മെത്രാനോ മെത്രാൻ പട്ടം ലഭിച്ചിട്ടില്ലാത്ത എക്സാർക്കിനോ സഭയുടെ തലവനാകാം C f. CCEO 174)


ആഗോള കത്തോലിക്ക സഭയിലെ 23 വ്യക്തിഗതസഭകൾ 1. അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ നാലായിരത്തോളം ആളുകൾ മാത്രമാണ് ഈ പൗരസ്ത്യസഭയിൽ അംഗങ്ങളായി ഉള്ളത്. ഇവരിൽ ഭൂരിപക്ഷം വിശ്വാസികളും അൽബേനിയയിലാണ് ജീവിക്കുന്നത്. ബൈസന്റെയിൻ പാരമ്പര്യമാണ് അൽബേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ പിന്തുടരുന്നത്. 2. അർമേനിയൻ കത്തോലിക്കാ സഭ ‍ അർമേനിയൻ കത്തോലിക്കാ സഭയുടെ ആസ്ഥാനം ലെബനനിലെ ബെയ്റൂട്ടാണ്. അർമേനിയൻ ആരാധനാക്രമമാണ് ഈ പൗരസ്ത്യ സഭ പിന്തുടരുന്നത്. 1307-ലാണ് അര്‍മേനിയന്‍ സഭ റോമുമായി ഐക്യത്തിലായത്. 3. ബെലാറൂസിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ ബ്രസ്റ്റ് ഉടമ്പടിയിലൂടെ പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയുമായി കൂട്ടായ്മയിലേക്ക് വന്ന സമൂഹമാണ് ബെലാറൂസിയൻ സഭ. ഏഴായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിന് കീഴിലുള്ളത്. 4. ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ വ്യാപാരിയായിരുന്ന ഡ്രാഗൺ സാഗോവിന്റെ നേതൃത്വത്തിൽ 1861ൽ പയസ് ഒമ്പതാമൻ മാർപാപ്പയുടെ ഭരണകാലയളവിൽ കത്തോലിക്കാസഭയുമായി പൂർണമായ കൂട്ടായ്മയിലേക്ക് വന്നവരാണ് ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ഉള്‍പ്പെടുന്നത്. ബള്‍ഗേറിയ ആസ്ഥാനമായ ഈ സഭയില്‍ പതിനായിരത്തിലധികം വിശ്വാസികളാണുള്ളത്. 5. കൽദായ കത്തോലിക്കാ സഭ


ഇറാന്‍, ഇറാഖ്, സിറിയ, തുടങ്ങിയ രാജ്യങ്ങളിലായി പന്തലിച്ച് കിടക്കുന്ന കൽദായ കത്തോലിക്കാ സഭയില്‍ 2016-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തോളം വിശ്വാസികളാണുള്ളത്. ഇറാഖിലെ ബാഗ്ദാദിലാണ് സഭയുടെ ആസ്ഥാനം. പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. 6. കോപ്റ്റിക് കത്തോലിക്കാ സഭ ‍ ജറുസലേമിലെ കോപ്റ്റിക് മെത്രാനായിരുന്ന അൻപാ അത്തനേഷ്യസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനേ തുടര്‍ന്നാണ് കോപ്റ്റിക് സഭ കത്തോലിക്ക സഭയുമായി ഐക്യത്തിലായത്. 1741ലാണ് കോപ്റ്റിക് കത്തോലിക്കാ സഭയെ റോം അംഗീകരിച്ചത്. 7. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ ഏറ്റവും വലിയ പൗരസ്ത്യ സഭയായി കണക്കാക്കുന്ന യുക്രേനിയൻ സഭ ബ്രസ്റ്റ് ഉടമ്പടിയിലൂടെയാണ് കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മയിൽ വരുന്നത്. ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന ഈ സമൂഹം അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നു. 8. എത്യോപ്യൻ കത്തോലിക്കാ സഭ ‍


അലക്സാണ്ട്രിയൻ ആരാധനാക്രമം പിന്തുടരുന്ന എത്യോപ്യൻ സഭ 1930 കളിലാണ് ആരംഭിക്കുന്നത്. 2010-ലെ കണക്കുകള്‍ പ്രകാരം ആറരലക്ഷത്തിനടുത്ത് വിശ്വാസികളാണ് എത്യോപ്യൻ സഭയ്ക്കു കീഴിലുള്ളത്. 9. ഗ്രീക്ക് ബൈസന്റെയിൻ കത്തോലിക്കാസഭ ‍ ബൈസന്റെയിൻ ആരാധന ക്രമം പിന്തുടരുന്ന ഈ പൌരസ്ത്യ സമൂഹത്തിന് ഗ്രീസിലും തുർക്കിയിലും വിശ്വാസികളുണ്ട്. 10. സെർബിയയിലെയും, ക്രൊയേഷ്യയിലെയും ഗ്രീക്ക് കത്തോലിക്കാ സഭ ‍ ഈ പൗരസ്ത്യ സഭയും ബൈസന്റെയിൻ ആരാധനാക്രമമാണ് പിന്തുടരുന്നത്. ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ- ഹെര്‍സെഗോവിന രാജ്യങ്ങളിലായി ഇരുപത്തിയൊന്നായിരം വിശ്വാസികളാണ് ഈ സമൂഹത്തിനു കീഴിലുള്ളത്. 11. ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ 1912-ല്‍ പത്താം പീയൂസ് മാർപാപ്പയാണ് ഈ സമൂഹത്തെ കത്തോലിക്ക സഭയിലേക്ക് ചേര്‍ക്കുന്നത്. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന്‍ പിന്‍വാങ്ങിയാണ് ഈ സമൂഹം കത്തോലിക്ക സഭയുമായി ലയിച്ചത്. മൂന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളാണ് ഈ പൗരസ്ത്യ സഭയില്‍ ഉള്‍പ്പെടുന്നത്. 12. ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ ‍ അറുപതിനായിരത്തോളം വരുന്ന ഈ സഭയിലെ വിശ്വാസികളിൽ വലിയൊരു ശതമാനം ദക്ഷിണ ഇറ്റലിയിലും സിസിലിയിലുമായാണ് താമസിക്കുന്നത്. 13. മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ മാസിഡോണിയന്‍ ഭാഷയില്‍ ബൈസന്റെയിൻ ആരാധനാക്രമം പിന്തുടരുന്ന സമൂഹമാണിത്. 2001.-ല്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പയുടെ കാലത്ത് കത്തോലിക്ക സഭയുമായി ഐക്യത്തിലായ ഈ സമൂഹത്തിന് ഒരു രൂപത മാത്രമേയുള്ളൂ. 14. മാരോണൈറ്റ് സഭ ‍


ലെബനന്‍ കേന്ദ്രമായ മാരോണൈറ്റ് സഭയ്ക്കു കീഴില്‍ 30 ലക്ഷത്തോളം വിശ്വാസികളാണുള്ളത്. ആകെ വിശ്വാസി സമൂഹത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ലെബനനിലാണ് ജീവിക്കുന്നത്. 15. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ ‍ സിറിയയിലെ ഡമാസ്കസ് ആസ്ഥാനമായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ചരിത്രം അന്ത്യോഖ്യയിലെ ആദിമ ക്രിസ്ത്യാനികൾ വരെ നീളുന്നതാണ്. 1724-ലാണ് വിശ്വാസ സമൂഹം കത്തോലിക്ക സഭയുമായി ഐക്യപ്പെടുന്നത്. 16. റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ 1698ൽ സ്ഥാപിക്കപ്പെട്ട റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കു കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സ്റ്റാലിൻ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും1990ൽ വീണ്ടും സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. 17. റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍ പൗരസ്ത്യസഭകളിലെ ഏറ്റവും ചെറിയ സഭയാണ് റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ. മൂവായിരത്തിഇരുനൂറു വിശ്വാസികള്‍ മാത്രമാണ് ഈ സമൂഹത്തിലുള്ളത്. 18. റൂത്തേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ‍


അമേരിക്കയിൽ ഇവർ ബൈസന്റെയിൻ കത്തോലിക്കാസഭ എന്ന് അറിയപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലും യുക്രൈനിലുമായി ഈ സമൂഹത്തിന് രൂപതകളുണ്ട്. നാലുലക്ഷത്തിഇരുപത്തിനായിരത്തോളം വിശ്വാസികളാണ് ഈ സമൂഹത്തിനുള്ളത്. 19. സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ ‍ സ്ലോവാക്യയിലെ പ്രേസോവ് ആസ്ഥാനമായ ഈ സഭയിൽ മൂന്നരലക്ഷത്തോളം അംഗങ്ങളുണ്ട്. സ്ലോവാക്യയില്‍ രണ്ടു രൂപതകളും കാനഡയില്‍ ഒരു രൂപതയുമാണുള്ളത്. 20. സിറിയൻ കത്തോലിക്കാ സഭ ‍ ലെബനനിലെ ബെയ്റൂട്ട് ആസ്ഥാനമായ ഈ സമൂഹം പതിനെട്ടാം നൂറ്റാണ്ടിൽ വലിയ മത പീഡനമാണ് നേരിട്ടത്. കര്‍ത്താവ് സംസാരിച്ച അറമായ ഭാഷയിലും സുറിയാനീ ഭാഷയിലുമാണ് ഈ സമൂഹം ശുശ്രൂഷകള്‍ നടത്തുന്നത്. 21. സീറോ മലബാർ കത്തോലിക്കാ സഭ ‍


കത്തോലിക്കാ സഭയുടെ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സിറോ മലബാർ സഭ. വിശുദ്ധ തോമസ് അപ്പസ്തോലനാൽ സ്ഥാപിതമായ സമൂഹത്തില്‍ ആഗോള തലത്തില്‍ 50 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. 22. സീറോ മലങ്കര കത്തോലിക്കാ സഭ ‍


1930 സെപ്റ്റംബർ 20നു മലങ്കര ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസിന്റെ പരിശ്രമം വഴിയാണ് സീറോ മലങ്കര സഭ, കത്തോലിക്ക സഭയുമായി ഐക്യത്തിലാകുന്നത്. 2005 ഫെബ്രുവരി10-നു സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. 23. എറിത്രിയൻ കത്തോലിക്കാ സഭ ‍ ഏറ്റവും ഒടുവിലായി റോമുമായി കൂട്ടായ്മയിലേക്ക് വന്ന പൗരസ്ത്യസഭയാണ് എറിത്രിയൻ സഭ. 2015-ല്‍ എത്യോപ്യൻ സഭയിൽ നിന്നും സ്വാതന്ത്ര്യം നേടുകയായിരുന്നു.

Recent Posts

See All
മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ്

ഫാ. ജോർജ് തെക്കേക്കര ക്രിസ്തുവിൻ്റെ വികാരിയും കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനുമായ മാർപാപ്പയുടെ...

 
 
 
മരിയന്‍ വിശ്വാസസത്യങ്ങള്‍

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരിയന്‍ വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്: മറിയം ദൈവമാതാവ് (Theotokos, AD 431-എഫേസൂസ് കൗണ്‍സില്‍) മറിയം...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page