മാർ തെയദോറിന്റെ കൂദാശ
- Nov 29, 2023
- 3 min read
പുതിയ ആരാധനാവത്സരത്തിലേക്കു കടക്കുമ്പോള്‍
നവംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച മുതല്‍ സീറോമലബാര്‍ സഭ പുതിയ ആരാധനാ വത്സരത്തിലേക്കു പ്രവേശി ക്കുകയാണ്. മംഗള വാര്‍ത്തക്കാലം മുതല്‍ ഓശാന ഞായർ വരെ സിറോ മലബാര്‍ സഭയുടെ രണ്ടാമത്തെ കൂദാശ ക്രമ മായ തെയദോറിന്‍റെ അനാഫൊറയാണ് നാം അര്‍പ്പിക്കുക.
പൗരസ്ത്യസഭകളുടെ കുർബാനകളിൽ പല കൂദാശകൾ (അനാഫൊറകൾ) ഉപയോഗിച്ചു വരുന്നു. ലത്തീൻ പാരമ്പര്യത്തിൽ നാലും, ബൈസന്റൈൻ പാരമ്പര്യത്തിൽ മൂന്നും, അന്ത്യോഖ്യൻ പാരമ്പര്യത്തിൽ പതിമൂന്നും, പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മൂന്നും കൂദാശകളാണ് ഉപയോഗിച്ചു വരുന്നത്. മാർ അദ്ദായിയുടെയും മാർ മാറിയുടെയും കൂദാശ, മാർ തെയദോറിന്റെ കൂദാശ, മാർ നെസ്തോറി യോസിന്റെ കൂദാശ എന്നീ മൂന്നു കൂദാശകൾ സിറോമലബാർ സഭ ഉപയോഗിച്ചിരുന്നു.
മാർത്തോമ്മാകിസ്ത്യാനികളുടെ കുർബാ നകമത്തിൽ മാർ അദ്ദായിയുടെയും മാർ മാറി യുടെയും പേരിലുള്ള ഒന്നാമത്തെ കൂദാശക്രമം മാത്രം മതിയെന്ന് നിശ്ചയിച്ച ഉദയംപേരൂർ സൂനഹദോസ് (1599) മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകളുടെ ഉപയോഗം അവസാനിപ്പിച്ചു. എന്നാൽ സീറോ മലബാർ കുർബാനയുടെ പുനരുദ്ധാരണവേള യിൽ മാർ തെയദോറിന്റെയും മാർ നെസ്തോ റിയോസിന്റെയും കൂദാശകളും പുനരുദ്ധരിച്ചു ചേർക്കണമെന്ന് 1957 ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ നിർദ്ദേശിച്ചു. പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘം 1962, 1969, 1983 വർഷങ്ങളിൽ ഈ രണ്ട് കൂദാശകളും പുനരുദ്ധ രിച്ച് ഉപയോഗിച്ചു തുടങ്ങേണ്ടതിന്റെ ആവശ്യ കത അന്നത്തെ സിറോമലബാർ ഹായരാർക്കി തലവനായിരുന്ന എറണാകുളം മെത്രാപ്പോലീ ത്ത മാർ ജോസഫ് പാറേക്കാട്ടിലിനെ അനുസ്മ രിപ്പിച്ചിരുന്നു എങ്കിലും അദ്ദേഹം തുടർ നടപടി കളൊന്നും സ്വീകരിച്ചില്ല. 1986 ൽ സീറോ മലബാർ കുർബാനയുടെ പുനരുദ്ധരിക്കപ്പെട്ട റാസക്രമവും 1989 ൽ ആഘോഷപൂർവ്വമായ ക്രമവും സാധാരണക്രമവും നടപ്പിലാക്കിയതി നെത്തുടർന്ന് മാർ തെയദോറിന്റെയും മാർ നെസ്തോറിയോസിന്റെയും കൂദാശകൾ പുനരുദ്ധരിക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങി.
2012 ആഗസ്റ്റിലെ സിനഡ് മാർ തെയഡോ റിന്റെ കൂദാശയുടെ പുനരുദ്ധരിച്ച ക്രമത്തിന് അംഗീകാരം നല്കുകയും, പരിശുദ്ധ സിംഹാ സനത്തിന്റെ അംഗീകാരത്തിനായി റോമിലേ ക്ക് അയയ്ക്കുകയും ചെയ്തു. 2012 ഡിസം ബർ 15-ാം തീയതി പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാര്യാലയം ഈ കൂദാശ മൂന്നു വർഷക്കാലത്തേക്ക് പരീക്ഷണാർത്ഥം ഉപയോ ഗിക്കുവാനുള്ള അംഗീകാരം നല്കി.
AD 540 - 552 കാലഘട്ടത്തില്‍ പൗരസ്ത്യ സുറിയാനി പാര്‍ത്രിയാര്‍ക്കീസ് ആയിരുന്ന മാര്‍ ആബായാണ് തെയദോറിന്‍റെ പേരില്‍ അറിയ പ്പെടുന്ന രണ്ടാമത്തെ കുര്‍ബാന ക്രമത്തിന്‍റെ രചയിതാവ്. A D 540-ല്‍ കോണ്‍സ്റ്റാന്‍റ്നോപ്പി ളിലെ ഹഗ്ഗിയാ സോഫിയ കത്തീഡ്രലിലെ പരി ശുദ്ധ കുര്‍ബാനയില്‍ അദ്ദേഹം സംബന്ധിച്ച താണ് ഈ കുര്‍ബാന ക്രമത്തിന്റെ രചനക്കു കാരണമായത്. പൗരസ്ത്യ സുറിയാനി സഭയി ലെ ഒന്നാമത്തെ കൂദാശ ക്രമമായ അദ്ദായി മാറിമാരുടെ പേരില്‍ അറിയപ്പെടുന്ന ശ്ലീഹന്മാ രുടെ കുര്‍ബാനയില്‍ ഇല്ലാതിരുന്ന കുര്‍ബാന സ്ഥാപന വിവരണം ഹഗ്ഗിയ സൊഫിയാ കത്തീ ഡ്രലിലെ കുര്‍ബാനയില്‍ കണ്ടതാണ് പുതിയ കുര്‍ബാന ക്രമത്തിനു രൂപം നല്‍കുവാന്‍ അദ്ദേഹത്തിനു പ്രേരണയായത്.
തെയദോറിന്‍റെ കൂദാശ വിശ്വാസ സംബന്ധ മായും ദൈവശാസ്ത്ര പരമായും ഭദ്രമായ ഒന്നാണ്. ഈ കൂദാശയിലെ മിശിഹാ വിജ്ഞാ നീയപരവും റൂഹാ വിജ്ഞാനീയപരവും സഭാ വിജ്ഞാനീയപരവും കുര്‍ബാന വിജ്ഞാനീയ പരവുമായ ആശയങ്ങള്‍ സത്യവിശ്വാസത്തോ ടു ചേര്‍ന്നു പോകുന്നതും വിശുദ്ധ ഗ്രന്ഥവുമാ യായി ഏറ്റവും അടുത്തു നില്‍ക്കുന്നതുമാണ്.
അതി പ്രാചീനവും ക്രൈസ്തവ സഭയുടെ പ്രാരംഭകാല ചിന്താശൈലികള്‍ പിന്‍തുടരുന്ന തും, രണ്ടാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും മദ്ധ്യേ രൂപം കൊണ്ടതുമായ അദ്ദായി മാറിമാരു ടെ പേരില്‍ അിയപ്പെടുന്ന ശ്ലീഹന്മാരുടെ കുര്‍ബാനയേക്കാള്‍ വളരെയേറെ ദൈവശാ സ്ത്ര വികാസം പ്രാപിച്ചതാണ് തെയദോറിന്‍റെ കൂദാശ. വികാസം പ്രാപിച്ച ദൈവശാസ്ത്രവും വ്യവസ്ഥാപിതമായ ആശയഘടനയും തെയ ദോറിന്‍റെ ക്രമത്തിന്റെ പ്രത്യേകതയാണ്. ഗ്ഹ ന്താ പ്രാര്‍ത്ഥനകളില്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ആളുകളേയും പ്രത്യേകമായി പരാമര്‍ശി ക്കുന്നുണ്ട്.
രണ്ടാം ഗ്ഹന്തായില്‍ '' പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ'' എന്ന പൊതുവായ സംബോധനക്കു പകരം , പരിശു ദ്ധ ത്രിത്വത്തിലെ മൂന്നാളുകളുടേയും പ്രത്യേക ധര്‍മ്മങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് ത്രിത്വൈക ദൈവത്തെ സംബോധന ചെയ്യുക യാണ്. '' തുല്യരും അവിഭാജ്യരുമായ മൂന്നാളു കളായി ഏറ്റു പറയപ്പെടുന്ന ആരാധ്യമായ അങ്ങയുടെ പരമ പരിശുദ്ധിയുടെ മുന്‍പാ കെ. ...'' എന്ന പ്രസ്താവന ത്രിത്വത്തെക്കുറിച്ചു ള്ള വികസിതമായ ദൈവശാസ്ത്ര ചിന്തയുടെ ആവിഷ്കാരമാണ്.
മൂന്നാം ഗ്ഹാന്ത ഗഹനങ്ങളായ ദൈവശാ സ്ത്ര ചിന്തകളാൽ സമ്പന്നമാണ്. പരിശുദ്ധ ത്രി ത്വത്തിലെ മൂന്നാളുകളുടെയും തുല്യത, മനു ഷ്യാവതാരത്തിലെ ശൂന്യവത്ക്കരണം, സഭയു ടെ ശിരസ്സായ മിശിഹാ, മിശിഹായുടെ ആത്മ ബലി, പരിശുദ്ധ റൂഹാ, അനുരഞ്ജനത്തിന്റെ ബലി, വി. കുർബാന സ്ഥാപനവിവരണം എന്നി ങ്ങനെയുള്ള ഉള്ളടക്കം വികസിതമായ ഒരു കൂദാശ യുടെ ലക്ഷണമാണ്.
പരിശുദ്ധാത്മാവിന്റെ പവിത്രീകരണത്തെക്കു റിച്ച് നാലാം ഗ്ഹാന്തയിൽ വ്യക്തമായി പ്രതി പാദിക്കുന്നു. പവിത്രീകരണ ഫലമായി ആരാധ നാ സമൂഹത്തിനുണ്ടാകേണ്ട ഗാഢമായ കൂട്ടാ യ്മയെക്കുറിച്ചും ഈ ഗ്ഹാന്ത പ്രതിപാദിക്കു ന്നു. വി. കുർബാനയർപ്പണത്തിന്റെ യഥാർദ്ധ ശൈലിയും മാനദണ്ഡവും ഈ ഗ്ഹാന്തായിൽ സൂചിതമാണ്.
പൗരസ്ത്യസുറിയാനി ദൈവശാസ്ത്രത്തിന്റെ വളർച്ചയുടെ അടയാളമായി മാർ തെയഡോറി ന്റെ കൂദാശയെ മനസ്സിലാക്കാം. ഈശോമിശി ഹായുടെ പെസഹാ രഹസ്യത്തിന്റെ ആഘോ ഷത്തെ കൂടുതൽ അർത്ഥപൂർണ്ണവും അനു ഭവവേദ്യവുമാക്കുവാൻ സഭയിലെ വ്യത്യസ്ത കൂദാശകൾക്ക് (അനാഫൊറകൾക്ക്) കഴിയു മെന്നതിനാൽ മാർ തെയദോറിന്റെ പേരിലുള്ള രണ്ടാമത്തെ കൂദാശ്രകമം ഉപയോഗിച്ചുള്ള കുർബാന സീറോ മലബാർ സഭയെ സംബന്ധി ച്ചിടത്തോളം അനുഗ്രഹപ്രദമായിരിക്കും.
പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രത്തി ന്‍റെ വളര്‍ച്ചയുടെ അടയാളമായി മാര്‍ തെയദോ റിന്‍റെ കൂദാശയെ മനസ്സിലാക്കാം. ഉയിര്‍പ്പു ഞായര്‍ കഴിഞ്ഞുള്ള തിങ്കൾ മുതല്‍ പള്ളിക്കൂദാശക്കാലത്തെ അവസാനത്തെ ഞായറാഴ്ച വരെ ശ്ലീഹന്മാരുടെ കുര്‍ബാന ചൊല്ലുമ്പോള്‍; പെസഹാ വ്യാഴം, മൂന്നു നോമ്പിന്‍റെ ബുധന്‍, സ്നാപക യോഹന്നാന്‍റെ തിരുനാള്‍ , ഗ്രീക്കു സഭാപിതാക്കളുടെ തിരു നാള്‍ , ദനഹാത്തിരുനാള്‍ എന്നീ ദിനങ്ങളിലാ ണ് മൂന്നാമത്തെ കൂദാശയായ നെസ്തോറി യോസിന്‍റെ പേരിലുള്ള കുര്‍ബാന നമ്മുടെ സഭയില്‍ ചൊല്ലുന്നത് .
Courtesy - dotty thomas kanjirathinkal



Comments