മനുഷ്യജീവനെതിരായുള്ള തിന്മകള്‍
- Feb 2, 2024
- 1 min read
കൊലപാതകം
വിദ്വേഷത്തോടെയോ ദുരുദ്ദേശ്യത്തോടെയോ ബോധപൂര്‍വം നടത്തുന്ന മനുഷ്യവധമാണ് കൊലപാതകം. മറ്റൊരാളുടെ ജീവനെ നശിപ്പിക്കുന്ന ക്രൂരകൃത്യമാണിത്. ജീവന്‍റെ അധികാരിയും ദാതാവുമായ ദൈവത്തിന്‍റെ അധികാരത്തെ നിഷേധിക്കലാണ് കൊലപാതകം.
ആത്മഹത്യ
സ്വന്തം ജീവനെ ബോധപൂര്‍വം നശിപ്പിക്കുന്നതാണ് ആത്മഹത്യ. ഇതിലൂടെ ജീവന്‍റെ മേല്‍ ദൈവത്തിനുള്ള പരമാധികാരം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജീവന്‍റെ പരിപോഷണത്തിനേ മനുഷ്യന് അവകാശമുള്ളൂ. അതു നശിപ്പിക്കാന്‍ അനുവാദമില്ല.
ദയാവധം
ലക്ഷ്യങ്ങളും മാര്‍ഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണ് പ്രത്യക്ഷമായ ദയാവധം (രരര 2277). കാരുണ്യവധം എന്നും ഇതറിയപ്പെടുന്നു. നിയമം അനുവദിച്ചാലും ഇല്ലെങ്കിലും ദയാവധം ക്രൂരമായ കൊലപാതകത്തിനു തുല്യമാണ്. അഞ്ചാം പ്രമാണത്തിന് എതിരുമാണ്.
ഭ്രൂണഹത്യ
ഗര്‍ഭത്തില്‍ വളരുന്ന ശിശുവിനെ അഥവാ ഭ്രൂണത്തെ കൊല്ലുന്ന പ്രവൃത്തിയാണ് ഭ്രൂണഹത്യ. മനുഷ്യജീവന് എതിരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും നീചവും മനുഷ്യത്വരഹിതവുമാണ് ഇത്. അമ്മയുടെ ഉദരത്തില്‍ മനുഷ്യന്‍ രൂപം കൊള്ളുന്നത് ദൈവത്തിന്‍റെ കരവേലയാല്‍ ആണ് (സങ്കീ 139:13). അതിനാല്‍ ഉദരത്തില്‍ ഉള്ള ശിശുവിനെ നശിപ്പിക്കുന്നത് കൊലപാതകവും ജീവദാതാവായ ദൈവത്തോടുള്ള വെല്ലുവിളിയുമാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍
ചില സമൂഹങ്ങളോ പ്രസ്ഥാനങ്ങളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഫലമായി മനുഷ്യജീവന്‍ നശിപ്പിക്കപ്പെടാറുണ്ട്. പ്രത്യേക വിശ്വാസങ്ങളുടെയോ തത്വങ്ങളുടെയോ പേരില്‍ നടത്തപ്പെടുന്ന ഇത്തരം അക്രമ പ്രവൃത്തികളിലൂടെ ജീവനാശം വരുത്തുന്നത് അഞ്ചാം പ്രമാണത്തിന്‍റെ ലംഘനമാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ അത് ഇല്ലാതാക്കുന്നു. ഏതുവിധത്തിലുള്ള അക്രമങ്ങളും ഒഴിവാക്കപ്പെടേണ്ട തിന്മ തന്നെയാണ്.
ലഹരിവസ്തുക്കളുടെ ഉപയോഗം
മദ്യം, മയക്കുമരുന്ന്, പാന്‍പരാഗ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം ജീവന് ഭീഷണിയാണ്. ഇവ ജീവനെ പരോക്ഷമായും അല്പാല്പമായും നശിപ്പിക്കുന്നു. ലഹരിവസ്തുക്ക ളോടുള്ള ആസക്തി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുവഴി ജീവന്‍റെ പരിപോഷണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഒരര്‍ത്ഥത്തില്‍ സാവധാനമുള്ള ആത്മഹത്യയ്ക്കു തുല്യമാണ് ലഹരി വസ്തുക്കളുടെ ഉപയോഗം



Comments