വിവാഹം: രക്ഷാകരവിളി
- Feb 2, 2024
- 1 min read
തന്‍റെ സ്നേഹത്തിലും സൃഷ്ടികര്‍മ്മത്തിലും പങ്കുചേരുവാന്‍ വിവാഹജീവിത
ത്തിലൂടെ സ്ത്രീപുരുഷډാരെ ദൈവം വിളിക്കുന്നു. ഈ വിളി സ്വീകരിക്കുന്നതിലൂടെ
യാണ് തങ്ങളുടെ വിവാഹ ജീവിതത്തെ വിശുദ്ധീകരിക്കാന്‍ വിവാഹിതര്‍ക്കു സാധി
ക്കുന്നത്.
ക്രൈസ്തവവീക്ഷണത്തില്‍ വിവാഹമെന്നത് സ്ത്രീയും പുരുഷനും ഒരുമിച്ചു
ജീവിക്കുന്നതിനായി നടത്തുന്ന ഒരു ഉടമ്പടി മാത്രമല്ല, വിശുദ്ധമായൊരു കൂദാശയുമാ
ണ്. ഇതുവഴി സ്ത്രീപുരുഷډാര്‍ ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത ഒരു
ബന്ധത്തിലേക്കും ഐക്യത്തിലേക്കും കടന്നുവരുന്നു. ക്രിസ്തു തന്നെത്തന്നെ ദാന
മായി സഭയ്ക്കു നല്‍കിയതു പോലെയും സഭ ക്രിസ്തുവിന് വിധേയയായിരി
ക്കുന്നതുപോലെയും വിവാഹത്തില്‍ പരസ്പരം സമര്‍പ്പിക്കാന്‍ ദമ്പതികള്‍ കടപ്പെട്ടിരി
ക്കുന്നു (എഫേ. 5:22-25).
ദൈവം യോജിപ്പിച്ച ബന്ധമാണ് വിവാഹത്തിലൂടെ രൂപംകൊള്ളുന്നത്. അതി
നാല്‍ ക്രൈസ്തവ വിവാഹത്തിന്‍റെ സവിശേഷതയായി അവിഭാജ്യത നിലകൊള്ളു
ന്നു. ഈശോ പഠിപ്പിക്കുന്നു: "ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരി
ക്കട്ടെ" (മത്താ.19:6). ദമ്പതികള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വൈവാഹിക
ബന്ധം നിലനില്‍ക്കുന്നു. വി.പൗലോസ് ശ്ലീഹാ ഈ ബന്ധത്തെ ക്രിസ്തുവും സഭയും
തമ്മിലുള്ള ബന്ധത്തോടാണ് ഉപമിക്കുന്നത്.
ദൈവസന്നിധിയില്‍ ദമ്പതിമാര്‍ തമ്മില്‍ നടത്തുന്ന ഉടമ്പടിയാണ് വിവാഹം.
പൂര്‍ണമായ അറിവോടും സ്വാതന്ത്ര്യത്തോടും കൂടിയെടുക്കുന്ന തീരുമാനമാണ് വിവാ
ഹസമ്മതത്തിന്‍റെ അടിസ്ഥാനം. പക്വത കൈവന്ന വ്യക്തികള്‍ നല്‍കുന്ന സമ്മതമാണ്
ഉടമ്പടിക്ക് ആധാരമായിത്തീരുന്നത്. 'സഭ ആധുനികലോകത്തില്‍' എന്ന പ്രമാണ
രേഖ പഠിപ്പിക്കുന്നു: "സ്രഷ്ടാവു സ്ഥാപിച്ചതും അവിടുത്തെ നിയമങ്ങളില്‍ അധിഷ്ഠി
തവുമായ വൈവാഹികജീവിതത്തിന്‍റെയും സ്നേഹത്തിന്‍റെയും പരസ്പര ഐക്യം
അലംഘനീയവും വ്യക്തിപരവുമായ സമ്മതത്തില്‍ അഥവാ ഉടമ്പടിയില്‍ സ്ഥിരീകൃത
മാണ്" (ഏട.48).
വിവാഹത്തിലൂടെ ദമ്പതികള്‍ പരസ്പരം സമര്‍പ്പിക്കുന്നു. തങ്ങള്‍ക്കുണ്ടാകുന്ന
സന്താനങ്ങള്‍ക്കായും അവര്‍ തങ്ങളെത്തന്നെ അര്‍പ്പിക്കുന്നു. സ്ത്രീയും പുരുഷനും
തമ്മിലുള്ള പരസ്പര സമര്‍പ്പണത്തിന്‍റെ ഏറ്റവും ശക്തമായപ്രകാശനമാണ് ദാമ്പ
ത്യജീവിതത്തിലെ ലൈംഗികബന്ധം. സ്നേഹം പ്രകടിപ്പിക്കാനും സന്താനങ്ങളെ ജനി
പ്പിക്കാനുമുള്ള ദൈവികപദ്ധതിയാണത്. ദമ്പതികള്‍ക്ക് അന്യോന്യം സ്നേഹം
പങ്കുവയ്ക്കാനും പരസ്പരം ശക്തിപകരാനും സഹായിക്കുന്ന ഒരു അവസരം
കൂടിയാണ് ലൈംഗികബന്ധം.
വിവാഹത്തിനുമുമ്പും വിവാഹത്തിനു പുറത്തുള്ള ലൈംഗികപ്രവൃത്തികള്‍
പ്രമാണലംഘനവും ഗൗരവമേറിയ തിډയുമായി മാറുന്നത് അവ ലൈംഗികതയുടെ
ലക്ഷ്യങ്ങള്‍ക്ക് എതിരായതുകൊണ്ടാണ്. അതിനാല്‍ ഓരോരുത്തരും വിവാഹം രക്ഷാ
കരമായ വിളിയായി കരുതുകയും അതില്‍ ശരിയായ ഒരുക്കത്തോടെ പ്രവേശിക്കാന്‍
തയ്യാറാവുകയും വേണം. തന്‍റെ ജീവിതപങ്കാളിയോടുള്ള ബന്ധത്തില്‍ മലിനമാ
കാത്ത മനസ്സും കളങ്കമേശാത്ത ശരീരവുമായി നിലനില്‍ക്കാന്‍ ദമ്പതികള്‍ക്ക് കഴിയ
ണം. അപ്പോഴേ പരസ്പരം വളര്‍ത്താനും ശക്തിപ്പെടുത്താനും ദമ്പതികള്‍ക്ക് കഴിയൂ.



Comments