top of page

കത്തോലിക്കാ കൂട്ടായ്മയിലെ മെത്രാന്മാരും അവരുടെ സ്ഥാന പേരുകളും

കത്തോലിക്കാ സഭയിൽ അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിന്റെയും മറ്റ് അപ്പസ്തോലന്മാരുടെയും പിൻഗാമികളായ മെത്രാന്മാർ അവർക്ക് ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വം അനുസരിച്ചു പല സ്ഥാനങ്ങളിലും പേരുകളിലും അറിയപ്പെടുന്നുണ്ട് അതെന്തൊക്കെയാണെന്നാണ് നാം കാണാൻ പരിശ്രമിക്കുന്നത്.

1. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും റോമിലെ മെത്രാനുമായ പാപ്പ


തന്റെ പിൻഗാമികൾക്ക് കൈമാറാൻ അപ്പോസ്തലന്മാരിൽ പ്രഥമ സ്ഥാനമുള്ള പത്രോസിന് പ്രത്യേക വിധത്തിൽ കർത്താവ് നൽകിയ സ്ഥാനം വഹിക്കുന്ന റോമിലെ സഭയുടെ മെത്രാനായ പരിശുദ്ധ പിതാവ്, മെത്രാൻ സംഘത്തിന്റെ തലവനും ക്രിസ്തുവിന്റെ വികാരിയും ഈ ലോകത്തിലെ സർവ്വത്രിക സഭയുടെ ഇടയനും ആകുന്നു. അതിനാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനം കൊണ്ടു തന്നെ അദ്ദേഹത്തിന് സഭയിലുള്ള പരമോന്നതവും പൂർണ്ണവും നേരിട്ടുള്ളതും സാർവ്വത്രികവുമായ ഉദ്യോഗസഹ ജാധികാരം (Ordinary Power) എല്ലായിപ്പോഴും സ്വതന്ത്രമായി നിർവഹിക്കാവുന്നതാണ്. പരിശുദ്ധ പിതാവിന് സഭയിൽ ഈ അധികാരം ലഭിക്കുന്നത് നിയമപരമായ തിരഞ്ഞെടുപ്പ് അദ്ദേഹം സ്വീകരിക്കുന്നത് വഴിയും മെത്രാഭിഷേകം വഴിയുമാണ്. മെത്രാനായ ഒരു വ്യക്തി മാർപാപ്പയായുള്ള തിരഞ്ഞെടുപ്പ് സ്വീകരിക്കുന്ന നിമിഷം മുതൽ ഈ അധികാരം ലഭിക്കുന്നു. മെത്രാൻ അല്ലെങ്കിൽ അദ്ദേഹത്തെ മെത്രാനായി ഉടൻതന്നെ അഭിഷേകം ചെയ്യേണ്ടതാണ്. ( CIC 331-332; CCEO 43-44).


2. കർദിനാൾമാർ ( Cardinals):


കത്തോലിക്കാ സഭയിൽ സഭാപരമായ ഉന്നത ഉദ്യോഗം വഹിക്കുന്ന "സഭയുടെ രാജകുമാരന്മാർ (Princes of the Catholic Church )" എന്നാണ് കർദിനാൾമാർ അറിയപ്പെടുന്നത്. സഭയെ നയിക്കുന്നതിന് പരിശുദ്ധ പിതാവിനെ സഹായിക്കുകയാണ് (Assist) കർദിനാൾമാരുടെ പ്രധാന കർത്തവ്യം. കർദിനാൾമാർ പരിശുദ്ധ കത്തോലിക്കാ സഭയിൽ ഒരു പ്രത്യേക സംഘമായി പ്രവർത്തിക്കുന്നു ( College of Cardinals). കൂടുതൽ പ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സംഘാതമായും അവർക്ക് വ്യക്തിപരമായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗങ്ങളിലൂടെ പ്രത്യേകമായ വിധത്തിലും സഭയുടെ അനുദിന നടത്തിപ്പിൽ വ്യക്തിപരമായി അവർ പരിശുദ്ധ പിതാവിനെ സഹായിക്കുന്നു ( CIC 349). അപ്പസ്തോലിക സിംഹാസനം ഒഴിവാകുമ്പോൾ, അതായത് പരിശുദ്ധ പിതാവ് മരണമടയുമ്പോഴോ സ്ഥാനത്യാഗം ചെയ്യുമ്പോഴോ, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്വം കർദിനാൾ മാർക്കാണ്. കാർദിനാൾമാർ 3 പദവികളിൽ തരം

തിരിക്കപ്പെട്ടിരിക്കുന്നു (CIC 350).

👉 മെത്രാൻ പദവി ( Episcopal Order): പരിശുദ്ധ പിതാവ് റോമിന് സമീപമുള്ള രൂപതകളുടെ സ്ഥാനം നൽകിയിരിക്കുന്ന കർദിനാൾമാരും പൗരസ്ത്യ സഭകളുടെ പാത്രിയർക്കീസ് മാരും അടങ്ങുന്ന സംഘമാണ് മെത്രാൻ പദവിയുള്ള കർദിനാൾമാർ.

👉 പുരോഹിത പദവി ( Presbyteral Order)

👉 ഡിക്കൻ പദവി ( Diaconal Order):

പ്രോട്ടോ ഡീക്കൻ പദവിയുള്ള കർദിനാളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയുടെ പേര് ജനങ്ങളുടെ മുൻപാകെ പ്രഖ്യാപിക്കുന്നത്. ഉദാഹരണം : ഫ്രാൻസിസ് പാപ്പയുടെ പേര് പ്രഖ്യാപിച്ചത് അന്നത്തെ പ്രോട്ടോ ഡീക്കൻ കർദിനാൾ ആയിരുന്ന Jean Louis Tauran ആയിരുന്നു.


3. മെത്രാന്മാർ (Diocesan Bishop):


അപ്പോസ്തലന്മാരുടെ പിൻഗാമികൾ എന്ന നിലയിൽ വിശ്വാസ സത്യങ്ങളുടെ പ്രബോധകരും ദൈവാരാധനയുടെ പുരോഹിതരും ഭരിക്കുന്ന ശുശ്രൂഷകരും ആകുന്നതിനു വേണ്ടി സഭയിൽ ഇടയന്മാരായി നിയോഗിക്കപ്പെട്ടവരാണ് മെത്രാന്മാർ. മെത്രാന്മാർ അവരുടെ അഭിഷേകത്തോടോപ്പം വിശുദ്ധീകരണ ധർമ്മവും പഠിപ്പിക്കാനും ഭരിക്കാനും ഉള്ള ചുമതലകളും സ്വീകരിക്കുന്നു( CIC 375). ഒരു രൂപതയുടെ അജപാലനധർമ്മം ഏൽപ്പിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാരെ രൂപത മെത്രാൻ എന്നും മറ്റുള്ളവരെ സ്ഥാനിക മെത്രാന്മാർ (Titular Bishop) എന്നും വിളിക്കുന്നു(CIC 376, CCEO 179). പുരോഹിതരുടെ സഹകരണത്തോടെ അജപാലന ധർമ്മം നടത്തുന്നതിന് വേണ്ടി രൂപപ്പെടുത്തിയ പ്രാദേശികസഭയുടെ ഭരണാധികാരിയാണ് രൂപതമെത്രാൻ. അടുത്തടുത്തുള്ള വിവിധ പ്രാദേശിക സഭകൾ ( രൂപതകൾ ) നിശ്ചിത ഭൂപ്രദേശത്തിനുള്ളിൽ സഭാപരമായ പ്രോവിൻസുകളായി തിരിക്കുന്നതിനെയാണ് അതിരൂപത ( Archdiocese) എന്ന് വിളിക്കുന്നത്. സഭാപരമായ പ്രോവിൻസിന് അധ്യക്ഷ്യം വഹിക്കുന്ന രൂപതയെ അതിരൂപത എന്നും ആ അതിരൂപതയുടെ മെത്രാനെ മെത്രാപ്പോലീത്ത ( Archbishop ) എന്നും വിളിക്കുന്നു. ( CIC 435).


4. സ്ഥാനിക മെത്രാൻ ( Titular Bishop) CIC 376/ CCEO 179


സ്ഥാനിക രൂപതകളിലെ മെത്രാനെയാണ് സ്ഥാനിക മെത്രാൻ ( Titular Bishop ) എന്ന് വിളിക്കുന്നത്. സ്ഥാനിക രൂപത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരിക്കൽ രൂപത ആയിരുന്നതും ഇപ്പോൾ രൂപത മെത്രാൻ ഇല്ലാത്തതുമായ ( നിലവിൽ രൂപത അല്ലാത്തതുമായ "Dead Diocese" ) രൂപതകളാണ്. സ്ഥാനിക മെത്രന്മാർക്ക് അതുകൊണ്ട് തന്നെ സ്ഥാനിക രൂപതകളുടെ മെത്രാൻ പദവി ( Title) മാത്രമേ ലഭിക്കുന്നുള്ളു ഭരണാധികാരം ഇല്ല. ഉദാഹരണം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സഹായം മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് Avitta Bibba ( Tunisia) എന്ന സ്ഥലത്തെ സ്ഥാനിക മെത്രാൻ ( Titular Bishop ) ആണ്.


ആർക്കെല്ലാമാണ് സ്ഥാനിക മെത്രാൻ പദവി ലഭിക്കുന്നത്?

👉 സഹായ മെത്രാൻ ( Auxiliary Bishop )

👉 പരിശുദ്ധ സിംഹസനത്തിന്റെ പ്രതിനിധികൾ ( Legates of Holy See) ഉദാ : Nuncio ( നൂൺഷ്യോ ), Apostolic Delegates

👉 Territorial Abbots, Apostolic vicars, Apistholic Administrators, റോമൻ ക്യൂരിയയിൽ പ്രത്യേക സേവനം ചെയ്യുന്ന മെത്രാന്മാർ,

👉 രൂപത മെത്രാനോ, സഹ മെത്രാനോ (Coadjutor Bishop), സ്ഥാനമൊഴിഞ്ഞ മുൻ മെത്രാനോ ( Bishop Emeritus ) അല്ലാത്ത മറ്റു മെത്രാന്മാരും.


5. സഹ മെത്രാനും ( Coadjutor Bishop) സഹായമെത്രാനും ( Auxiliary Bishop) CIC 403-411/ CCEO 212-218, 222-224.


5.1 സഹ മെത്രാൻ ( Coadjutor Bishop )


പിന്തുടർച്ച അവകാശമുള്ള മെത്രാന്മാരെയാണ് സഹ മെത്രാൻ എന്ന് വിളിക്കുന്നത്. അതായത് രൂപത മെത്രാൻ സ്ഥാനമൊഴിയുകയോ മരിക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ രൂപത ഭരണം തടസ്സപ്പെടുകയോ (CIC 412/ CCEO 233) ചെയ്യുന്ന അവസരത്തിൽ രൂപതാ മെത്രാന്റെ പിൻഗാമിയായി രൂപതയുടെ ചുമതലയേൽക്കാനുള്ള കാനോനിക അധികാരത്തോടെ മെത്രാനായി ഉയർത്തപ്പെടുന്ന മെത്രാനെയാണ് സഹമെത്രാൻ എന്ന് വിളിക്കുന്നത്. രൂപതാ സിംഹാസനം ഒഴിവാക്കുമ്പോൾ കാനോനികമായി രൂപതാഭരണം ഏറ്റെടുക്കുന്നതിലൂടെ ആ രൂപതയുടെ മെത്രാനായി അദ്ദേഹം മാറുന്നു. (CIC 409/ CCEO 222).ചില പ്രത്യേക ഗൗരവമുള്ള സാഹചര്യങ്ങളിൽ, പ്രത്യേക അധികാര വിനിയോഗ അനുമതി (faculty ) നൽകിക്കൊണ്ട് ' എക്സ് ഒഫീഷ്യോ ' ( ex officio ) ആയും സഹ മെത്രാനെ നിയമിക്കാറുണ്ട്. (CIC 402/3).


5.2 സഹായമെത്രാൻ ( Auxiliary Bishop)


രൂപതയുടെ അജപാലനപരമായ ആവശ്യങ്ങൾക്ക് അനിവാര്യമാണെങ്കിൽ രൂപത മെത്രാന്റെ അപേക്ഷ പ്രകാരം നിയോഗിക്കപ്പെടുന്ന മെത്രാന്മാരാണ് സഹായമെത്രാന്മാർ. ഒരു രൂപതയിൽ ഒന്നോ അതിലധികമോ സഹായ മെത്രാന്മാരെ നിയമിക്കുന്നതാണ്. സഹായ മെത്രാന്മാർക്ക് പിന്തുടർച്ച അവകാശം ഉണ്ടായിരിക്കുന്നതല്ല (CIC 403/CCEO 212). സഹായ മെത്രാന് സഹ മെത്രാനെ പോലെ പിന്തുടർച്ച അവകാശമില്ലയെങ്കിലും നിലവിലുള്ള മെത്രാന്റെ കാലശേഷം രൂപതയുടെ മെത്രാനായി ഉയർത്തപ്പെടാവുന്നതാണ്. രൂപതയിലെ അജപാലനപരമായ ദൗത്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുന്നതിന് രൂപത മെത്രാന്റെ അപേക്ഷ പ്രകാരമാണ് ഒന്നു അതിലധികമോ സഹായ മെത്രാന്മാരെ നിയമിക്കുന്നത് ( CIC 403/1 CCEO 212). ചില പ്രത്യേക ഗൗരവമുള്ള സാഹചര്യങ്ങളിൽ, പ്രത്യേക അധികാര വിനിയോഗ അനുമതി (faculty ) നൽകിക്കൊണ്ടും സഹായ മെത്രാനെ നിയമിക്കാറുണ്ട്.(CIC 402/2)


5.3 സഹ / സഹായ മെത്രാന്മാരുടെകടമകൾ :


👉 സഹ മെത്രാനും പ്രത്യേക അധികാര വിനിയോഗാനുമതി യുള്ള ( Faculty) സഹായമെത്രാനും രൂപതയുടെ മുഴുവൻ ഭരണത്തിലും രൂപത മെത്രാനെ സഹായിക്കുകയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ/ തടസ്സപ്പെട്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു ( CIC 405/ CCEO 213).

👉 സഹമെത്രാനെയും പ്രത്യേക അധികാര വിനിയോഗാനുമതി ഉള്ള സഹായ മെത്രനേയും വികാരി ജനറൽ / എപ്പിസ്കോപ്പൽ വികാർ ( Episcopal Vicar) ആയി നിയമിക്കേണ്ടതാണ് ( CIC 406/CCEO 215)

👉 സഹ മെത്രാനും സഹായമെത്രാനും രൂപത മെത്രാൻ ചെയ്യേണ്ട പൊന്തിഫിക്കൽ കർമ്മങ്ങളും മറ്റു ചുമതലകളും ന്യായമായ തടസ്സങ്ങൾ ഇല്ലാത്തപ്പോഴും അദ്ദേഹം ആവശ്യപ്പെടുമ്പോഴും നിർവഹിക്കാൻ കടപ്പെട്ടവരാണ് (CIC 408/ CCEO 216).

👉 സഹമെത്രാനും സഹായമെത്രാനും രൂപത മെത്രാന്റെ ഉത്തരവാദിത്തങ്ങളിൽ ഭാഗഭാക്കുക്കൾ ആകാൻ വിളിക്കപ്പെട്ടത് കൊണ്ട് അവർ പ്രവർത്തിയാലും മനസ്സാലും അദ്ദേഹവുമായി യോജിച്ച് മുന്നോട്ടുപോകും വിധം തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ടതാണ് ( CIC 407/ CCEO 215/4).

👉 സഹമെത്രാനും സഹായ മെത്രാനും രൂപതയിൽ താമസിക്കുവാൻ ബാധ്യസ്ഥരാണ്. (CIC 410/ CCEO 217).


ഉപസംഹാരം :


കത്തോലിക്കാ സഭയിൽ പൗരോഹിത്യത്തിന്റെ പൂർണ്ണതയാണ് മെത്രാൻ പട്ടം. കർത്താവിന്റെ നിശ്ചയപ്രകാരം വിശുദ്ധ പത്രോസും മറ്റ് അപ്പസ്തോലന്മാരും ഒരു സംഘമായി സ്ഥാപിതമായ പോലെ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു.(CIC 330 / CCEO 42). സഭയിലെ മെത്രാന്മാർ തുല്യരാണെങ്കിലും ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന ശുശ്രൂഷ മേഖല അനുസരിച്ച് അവർക്ക് ലഭിച്ചിരിക്കുന്ന സ്ഥാനം ( Munus) അനുസരിച്ചു സഭയിൽ ശുശ്രൂഷ ചെയ്യുന്നു. ഒരു മെത്രാന് 75 വയസ്സ് പൂർത്തിയാകുമ്പോൾ ഔദ്യോഗിക ജോലിയിൽ നിന്ന് വിരമിക്കുന്നതിനുള്ള രാജി പരിശുദ്ധ പിതാവിന് സമർപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ മറ്റ് അനാരോഗ്യമോ മറ്റെന്തെങ്കിലും ഗൗരവമുള്ള കാരണത്താലോ ഔദ്യോഗിക ജോലിയിൽ നിന്ന് വിരമിച്ചു കൊണ്ടുള്ള രാജ്യ സമർപ്പിക്കുവാൻ മെത്രാന്മാർക്ക് സ്വാതന്ത്ര്യമുണ്ട് ( CIC 401/ CCEO 210). പരിശുദ്ധ പിതാവ് ഈ രാജി സ്വീകരിച്ചുകൊണ്ട് ഔദ്യോഗികമായി അറിയിക്കുമ്പോൾ അദ്ദേഹത്തിന് രൂപതയുടെ മുൻ മെത്രാൻ ( Bishop Emeritus) എന്ന പദവി ലഭിക്കുന്നു. കാർഡിനാൾമാർക്ക് 80 വയസാകുമ്പോൾ പരിശുദ്ധ പിതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു.


Fr Ashly OSJ

Recent Posts

See All
നോമ്പ് :അര്‍ത്ഥവുംആചരണവും

നോമ്പ്: അര്‍ത്ഥവും ആചരണവും ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ ആമുഖം നോമ്പ് അഥവാ നോയമ്പ് എന്ന് പറഞ്ഞാല്‍ എന്താണ്? ഏതൊക്കെ നോമ്പുകള്‍...

 
 
 
പിതാവില്‍നിന്നും - പുത്രനില്‍നിന്നും - പുറപ്പെടുന്ന പരിശുദ്ധാത്മാവ്": മലയാളഭാഷയിലെ ചിഹ്നനരീതിയും വ്യാഖ്യാനസംബന്ധിയായ കാനന്‍നിയമങ്ങളും

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം "പിതാവില്‍ നിന്നും - പുത്രനില്‍ നിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ...

 
 
 
ശീശ്മയും വലിയ മഹറോന്‍ ശിക്ഷയും അതിന്‍റെ പരിണിതഫലങ്ങളും: ഒരു കാനോനിക അവലോകനം

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ. ആമുഖം പൗരസ്ത്യ കാനോന സംഹിതയിലെ 1437-ാം കാനോന ഇപ്രകാരം നിഷ്കര്‍ഷിച്ചിരിക്കുന്നു: "സഭയുടെ പരമോന്നത...

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
IMG-20221008-WA0036.jpg

Hi,
Thanks for stopping by!

Jesus said you are "the salt of the earth" and "the light of the world.(Mt 5:13-14)" Being salt and light is not optional. Jesus did not say you can be or you have the potential to be.He said you are!. Jesus was throwing a challenge at them. He was giving them a mission. He was describing what all his disciples  in all times and places should strive to become. Sleeha Media aims at making true disciples of Jesus Christ as light to the World and salt to the earth.

Let the posts
come to you.

Thanks for submitting!

  • Facebook
  • Instagram
  • Twitter
  • Pinterest

Let me know what's on your mind

Thanks for submitting!

© 2022 by Sleeha Media. Proudly created with MEDIATRIX'S

bottom of page